Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദീപാവലി ആഘോഷമാക്കാൻ എംജി ZS പെട്രോൾ എസ്‌യുവിയുമായി എത്തുന്നു
ഇന്ത്യൻ വിപണിയിൽ വളർന്നുവരുന്ന കരുത്തരായ വാഹന നിർമാണ കമ്പനിയാണ് എംജി മോട്ടോർ. ഒന്നര വർഷം മുമ്പ് മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഹെക്‌ടറുമായി നമ്മുടെ ഹൃദയത്തിലേക്ക് കാലെടുത്തുവെച്ച ബ്രാൻഡിന് ഇന്ന് നാല് മോഡലുകളാണ് തങ്ങളുടെ നിരയിലുള്ളത്.

ഹെക്‌ടറിനുശേഷം എംജി ഹെക്‌ടർ പ്ലസ്, ഗ്ലോസ്റ്റർ തുടങ്ങിയ ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് വംശജരായ കമ്പനി വിപണിയിലെ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയും ചെയ്‌തു.

കഴിഞ്ഞ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിൽ എംജി മോട്ടോർ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഒരു നിരയെയും ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തിയിരുന്നു. ഇതിൽ ഇലക്ട്രിക് ക്രോസ്ഓവർ ZS ഇവിയുടെ പരമ്പരാഗത പെട്രോൾ എഞ്ചിൻ മോഡലിനെയും അവതരിപ്പിച്ചിരുന്നു.
MOST READ: സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

എംജിയുടെ അഞ്ചാം മോഡലായി ഇന്ത്യയിൽ എത്താനിരിക്കുന്ന ZS എസ്‌യുവിയുടെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ. 2021 ഉത്സവ സീസണിനോട് അനുബന്ധിച്ച് എസ്‌യുവി വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ ഫെയ്‌സ്‌ലിഫ്റ്റഡ് ZS മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യക്കായുള്ള പുതിയ പെട്രോൾ വേരിയന്റ് ഒരുങ്ങുക. അതേസമയം ഇലക്‌ട്രിക് പതിപ്പ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
MOST READ: അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG

അതിനാൽ രണ്ട് വാഹനങ്ങളും തമ്മിൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. എങ്കിലും ZS പെട്രോളിന്റെ മൊത്തത്തിലുള്ള രൂപഘടന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ZS ഇലക്‌ട്രിക്കുമായി വളരെ സാമ്യമുള്ളതാണ്. ചില മാറ്റങ്ങൾക്കായി മെലിഞ്ഞതും കോണാകൃതിയിലുള്ള എൽഇഡി പ്രൊജക്ടർ ലാമ്പുകൾ നൽകുന്നത് കമ്പഷൻ എഞ്ചിൻ മോഡലിന് ഷാർപ്പ് ലുക്ക് നൽകാൻ എംജിയെ സഹായിക്കും.

ZS ഇവിയിലെ 3D സ്‌പോക്ക്ഡ് ഗ്രില്ലിന് പകരം ഒരു ഹണികോമ്പ് മെഷ് ഗ്രില്ലും ചേർക്കുന്നതാണ് മറ്റൊരു പ്രധാന സവിശേഷത. റേഡിയേറ്റർ ഗ്രില്ലിന് താഴെയായി സമാനമായി രൂപകൽപ്പന ചെയ്ത എയർ ഇന്റേക്കുകളും ഇതിന് ലഭിക്കുന്നു. മുൻവശത്തെ റാഡാർ മൊഡ്യൂളുകളും കാണാൻ കഴിയും.
MOST READ: ടർബോ പെട്രോൾ കരുത്ത് വെളിപ്പെടുത്തി ടാറ്റ ആൾട്രോസ് ഐടർബോ TVC

മിക്കവാറും അഡാസ് സംവിധാനങ്ങളുമായാകും എസ്‌യുവി അരങ്ങേറ്റം കുറിക്കുക. എന്നാൽ പിൻവശം ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിന് സമാനമാണെന്ന് പ്രതീക്ഷിക്കുന്നു. അതിൽ ആംഗുലർ എൽഇഡി ടെയിൽ ലൈറ്റുകളും എംജിയുടെ സിഗ്നേച്ചർ ഒക്ടാകോർ ലോഗോയും സാന്നിധ്യമറിയിക്കുന്നുണ്ട്.

അകത്തളത്തിലേക്ക് നോക്കിയാൽ ZS പെട്രോളിന്റെ ക്യാബിൻ പൂർണമായും കറുത്ത നിറത്തിലാണ് ഒരുങ്ങുന്നത്. എന്നാൽ ഇതിന് അല്പം വ്യത്യസ്തമായ ഡാഷ്‌ബോർഡ് ലേഔട്ട് ലഭിച്ചേക്കും. അതിൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇടംപിടിക്കും. ഡാഷിന് സോഫ്റ്റ്-ടച്ച് മെറ്റീരിയലും ലഭിക്കുന്നുണ്ട്.
MOST READ: 2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി

ഇത് എസി വെന്റുകൾ, ഡോർ പാഡുകൾ എന്നിവയ്‌ക്ക് ചുറ്റുമുള്ള ഇളം നിറമുള്ള ഉൾപ്പെടുത്തലുകൾ കൂടാതെ മികച്ച ദൃശ്യതീവ്രത നൽകുന്നു. സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എസ്‌യുവിയുടെ പ്രത്യേകതയായിരിക്കും.

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായിരിക്കും ZS പെട്രോളിൽ വാഗ്ദാനം ചെയ്യുക. അതിൽ ആദ്യത്തെ 1.5 ലിറ്റർ VTi നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 120 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്.

രണ്ടാമത്തെ ഓപ്ഷൻ കൂടുതൽ കരുത്തുറ്റ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും. ഇത് 161 bhp പവറും 230 Nm torque ഉം വികസിപ്പിക്കും. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും എംജി ZS പെട്രോളിൽ കമ്പനി വാഗ്‌ദാനം ചെയ്യും.