മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

വാഹന പ്രേമികളുടെ ഹൃദയം കീഴടക്കി ടാറ്റ ഹാരയർ മിഡ്-സൈസ് എസ്‌യുവി ശ്രേണിയുട തലപ്പത്തേക്ക് എത്തുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോഡലിന് ലഭിക്കുന്ന വിൽപ്പന കണക്കുകൾ വളരെ ശ്രദ്ധേയമാണ്.

മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

2020 കലണ്ടർ വർഷത്തിലെ അവസാന മാസം ഹാരിയറിന്റെ 2,223 യൂണിറ്റുകളാണ് ടാറ്റ നിരത്തിലെത്തിച്ചത്. 2019 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ മോഡലിന്റെ പ്രതിവർഷ വിൽപ്പനയിൽ 52 ശതമാനം വർധനവാണ് ബ്രാൻഡ് കൈയ്യെത്തി പിടിച്ചിരിക്കുന്നത്.

മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

കഴിഞ്ഞ മാസം ടാറ്റ ആഭ്യന്തര വിപണിയിൽ മൊത്തം 23,546 യൂണിറ്റാണ് വിറ്റത്. വരും ദിവസം ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള സഫാരി ഏഴ് സീറ്റർ എസ്‌യുവി നിരത്തിലെത്തുന്നതോടെ വിൽപ്പനയിൽ കാര്യമായ മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി.

MOST READ: ടെയ്കാനിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റുമായി പോര്‍ഷ; ടീസര്‍ പുറത്ത്

മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

ഹാരിയറിന്റെ അതേ ഒമേഗ (ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോമിലാണ് സഫാരി ഒരുങ്ങിയിരിക്കുന്നത്. നിലവിലെ വിൽപ്പനയിൽ മിഡ്-സൈസ് എസ്‌‌യുവി സെഗ്മെന്റിലെ പ്രധാന എതിരാളികളായ XUV500, ജീപ്പ് കോമ്പസ് മോഡലുകളെ മറികടക്കാനും ടാറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

ക്യാമോ എഡിഷൻ, XT, XT+, XZ, XZ+, XZA, XZA+ എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് ഹാരിയർ തെരഞ്ഞെടുക്കാൻ സാധിക്കുക. 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് പരമാവധി 170 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഹെക്ടർ പ്ലസ് ഏഴ് സീറ്ററിന് പുതിയ സെലക്ട് വേരിയന്റ് അവതരിപ്പിച്ച് എംജി

മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഓപ്ഷണലയി ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും തെരഞ്ഞെടുക്കാൻ സാധിക്കും. 13.84 ലക്ഷം രൂപ മുതൽ 20.30 ലക്ഷം രൂപ വരെയാണ് ഹാരിയർ അഞ്ച് സീറ്റർ എസ്‌യുവിയുടെ എക്‌സ്ഷോറൂം വില.

മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

ഇതുവരെ ഡീസല്‍ എഞ്ചിനില്‍ മാത്രം വിപണിയിൽ എത്തിയിരുന്ന ഹാരിയര്‍ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിനെയും അധികം വൈകാതെ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡെലിവറികൾ ആരംഭിച്ച് ടൊയോട്ട

മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

മുഖ്യ എതിരാളിയായ എംജി ഹെക്ടറിന്റെ വില്‍പ്പന കൈയ്യടക്കുകയാണ് ഹാരിയറിന്റെ പെട്രോള്‍ പതിപ്പിനെ നിരത്തിലെത്തിക്കുന്നതിലൂടെ ടാറ്റ ലക്ഷ്യംവെക്കുന്നത്. എഞ്ചിനിലെ മാറ്റം ഒഴികെ ഫീച്ചറുകളിലോ മറ്റ് ഘടകങ്ങളിലോ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ട.

മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

പനോരമിക് സണ്‍റൂഫ്, ക്രമീകരിക്കാവുന്ന ഇലക്ട്രിക് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവയെല്ലാം ഹാരിയറിനെ വിപണിയിൽ ശ്രദ്ധനേടാൻ ഏറെ സഹായകരമായിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Harrier SUV Posted 2,223 Unit Sales In December 2020. Read in Malayalam
Story first published: Thursday, January 21, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X