Just In
- 13 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 14 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 14 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 15 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ രണ്ട് മോഡലുകളുമായി കവസാക്കി എത്തുന്നു; ടീസർ ചിത്രം പുറത്ത്
ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജാപ്പനീസ് സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കവസാക്കിയുടെ തീരുമാനം. പോയ വർഷം പുതിയ മലിനീകരണ ചട്ടങ്ങൾ നിലവിൽ വന്നതോടെ കളമൊഴിഞ്ഞ പല മോഡലുകളെയും പരിഷ്ക്കരിച്ച് അവതരിപ്പിക്കുകയാണ് പുതിയ പദ്ധതിയിൽ പ്രധാനം.

അതിന്റെ ഭാഗമായി പുതിയ രണ്ട് മോഡലുകൾ ഉടൻ തന്നെ വിപണിയിൽ എത്തും. ഒരു ടീസർ ചിത്രം പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിൽ രണ്ട് മോട്ടോർസൈക്കിളുകളാണ് മറഞ്ഞിരിക്കുന്നത്.

രണ്ട് മോഡലുകളിലൊന്ന് കമ്പനിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായ നിഞ്ച 300 ആയിരിക്കുമെന്നാണ് ഡീലർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അപ്‌ഡേറ്റുചെയ്‌ത ബിഎസ്-VI പതിപ്പ് അതിന്റെ മുൻഗാമിയെക്കാൾ വില കുറഞ്ഞതായിരിക്കും എന്നതാണ് കൗതുകം.
MOST READ: ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡയ്ക്ക് പൈക്ക്സ് പീക്ക് എഡിഷൻ ഒരുങ്ങുന്നു

അതായത് ബിഎസ്-IV മോഡലിന്റെ 2.98 ലക്ഷം രൂപയേക്കാൾ കുറവായിരിക്കും പുതിയ നിഞ്ച 300-ന് എന്ന് സാരം. മാറ്റങ്ങൾ മിക്കവാറും എഞ്ചിനിലേക്ക് പരിമിതപ്പെടുത്തും. അതോടൊപ്പം മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗ് സൂചകങ്ങളും സവിശേഷതകളുമെല്ലാം മാറ്റമില്ലാതെ തുടരും.

അതിനാൽ ബിഎസ്-VI കംപ്ലയിന്റ് നിഞ്ച 300 ഇരട്ട-പോഡ് ഹെഡ്‌ലൈറ്റ് സജ്ജീകരണം, ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ടേൺ ഇൻഡിക്കേറ്ററുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവയെല്ലാം നിലനിർത്തിയേക്കും.
MOST READ: നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

മുൻഗാമിയിലെ 296 സിസി പാരലൽ-ട്വിൻ എഞ്ചിൻ പുതിയ ബിഎസ്-VI ചട്ടങ്ങളിലേക്ക് മാറും. എന്നാൽ പവർ ഔട്ട്പുട്ട് കണക്കുകളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്ന് വ്യക്തമല്ല. ബിഎസ്-IV പതിപ്പ് 11,000 rpm-ൽ 39 bhp പവറും 10,000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചും കവസാക്കി വാഗ്ദാനം ചെയ്തിരുന്നു. പുതിയ നിഞ്ച 300-നുള്ള അനൗദ്യോഗിക ബുക്കിംഗും ചില ഡീലര്‍ഷിപ്പുകള്‍ തുടങ്ങിയെന്നാണ് സൂചന.

ജനപ്രിയമായ നിഞ്ചയുടെ പ്രാദേശിക ഉള്ളടക്കം വർധിപ്പിക്കാൻ ഒരുങ്ങുന്നതിനാലാണ് 300 മോഡലിന്റെ അരങ്ങേറ്റം വൈകിയത്. പ്രത്യേകിച്ച് എഞ്ചിൻ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന് തന്നെ കണ്ടെത്താനാണ് കമ്പനി ശ്രമിക്കുന്നത്.

എന്നാൽ ടീസറിൽ ഇടംപിടിച്ചിരിക്കുന്ന രണ്ടാമത്തെ മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ല. അപ്‌ഡേറ്റുചെയ്‌ത മോഡലുകൾ വരും ആഴ്ചകളിൽ എത്തിച്ചേരുമ്പോൾ ഏത് മോട്ടോർസൈക്കിളാണെന്ന് അറിയാൻ സാധിക്കും.