നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

നീണ്ട ഇടവേളക്കു ശേഷം വിപണിയിലേക്ക് തിരിച്ചെത്തുകയാണ് അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബ്യൂൾ. 2024 ഓടെ പുതിയ 10 ബൈക്കുകൾ അവതരിപ്പിക്കാനാണ് ബ്രാൻഡിന്റെ തീരുമാനം.

നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

എറിക് ബ്യൂൾ റേസിംഗിന്റെ (EBR) പുതിയ ഉടമസ്ഥതയിലാണ് ബ്യൂൾ മോട്ടോർസൈക്കിളുകൾ വീണ്ടും ഉത്പാദനത്തിനായി അടുക്കുന്നത്. 2011 മുതൽ 2020 വരെ വികസിപ്പിച്ച സൂപ്പർബൈക്ക് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് പുതിയ മോഡലുകൾ വികസിപ്പിക്കുക.

നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

ചെറുകിട, ഇടത്തരം ഡിസ്‌പ്ലേസ്‌മെന്റ് ബൈക്കുകളിലേക്ക് പുതിയ ലൈനപ്പ് വിപുലീകരിക്കുമെന്നാണ് ബ്യൂൾ മോട്ടോർസൈക്കിൾ കമ്പനി അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിൽ ഡിർട്ട്, ഡ്യുവൽ-സ്‌പോർട്ട്, ടൂറിംഗ്, ക്രൂയിസർ എന്നീ എല്ലാ വിഭാഗങ്ങളിലെയും ബൈക്കുകൾ ഉൾപ്പെടുമെന്നതും ശ്രദ്ധേയമാണ്.

MOST READ: ഉയര്‍ന്ന ശ്രേണിയും മികച്ച ഫീച്ചറുകളും; XGT CAT 2.0 വാണിജ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി കൊമാകി

നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

മുൻ ഹാർലി-ഡേവിഡ്സൺ എഞ്ചിനീയർ എറിക് ബ്യൂൾ 1983-ൽ സ്ഥാപിച്ച അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡാണ് ബ്യൂൾ. ഗ്രാൻഡ് റാപ്പിഡ്സ്, എം‌ഐ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ 49 ശതമാനം ഓഹരിയും 1993-ൽ ഹാർലി-ഡേവിഡ്‌സൺ സ്വന്തമാക്കുകയും ചെയ്‌തു.

നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

തുടർന്ന് 2003 ഓടെ ബ്യൂൾ ഹാർലി-ഡേവിഡ്‌സണിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി. 2013-ൽ 49.2 ശതമാനം ഓഹരികൾ ഹീറോ മോട്ടോകോർപ് സ്വന്തമാക്കിയതുമായി ഇന്ത്യയുമായും ബ്യൂളിന് ബന്ധമുണ്ട്.

MOST READ: കിയ സോനെറ്റ് വാങ്ങുന്നവരില്‍ 25 ശതമാനം ആളുകള്‍ക്കും ആവശ്യം iMT വേരിയന്റ്

നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

ബ്യൂൾ 1125R അടിസ്ഥാനമാക്കിയുള്ള റേസ് മാത്രമുള്ള മോഡലുകൾ നിർമ്മിച്ചാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. എന്നിരുന്നാലും 2015 ഓടെ EBR വൻ നഷ്ടം രേഖപ്പെടുത്തി എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചു.

നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

സൂപ്പർ ബൈക്കുകളുടെയും പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെയും ഈ ആകർഷണീയമായ ശേഖരം ഉപയോഗിച്ച് ബ്യൂലിനെ തിരികെ കൊണ്ടുവരുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് സിഇഒ ബിൽ മെൽവിൻ പറഞ്ഞു.

MOST READ: സ്‌കൂട്ടറായും ഉപയോഗിക്കാം; റോംപസ് പ്ലസ് ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് നെക്‌സു

നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

യു‌എസ്‌എയിൽ കൈകൊണ്ട് നിർമിച്ച ഏറ്റവും വേഗതയേറിയ അമേരിക്കൻ പ്രൊഡക്ഷൻ മോട്ടോർസൈക്കിളുകളിൽ നിന്നാണ് ബ്യൂൾ ആരംഭിക്കുന്നതെന്നും അതിനാൽ ഇത് ഒരു നല്ല തുടക്കമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തി ബ്യൂൾ മോട്ടോർസൈക്കിൾസ്; ഒരുങ്ങുന്നത് 10 പുതിയ മോഡലുകൾ

നിലവിൽ പ്രൊഡക്ഷൻ മോഡലുകൾ 1190 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒരു ഇലക്ട്രിക് മോഡൽ പര്യവേക്ഷണം ചെയ്യാനും ബ്യൂൾ ആഗ്രഹിക്കുന്നുണ്ടെന്നും മറ്റ് കമ്പനികളുമായുള്ള സഹകരണ ആശയങ്ങൾ തുറന്നിരിക്കുകയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Buell Motorcycles Announced 10 New Bike Models To Launch By 2024. Read in Malayalam
Story first published: Saturday, February 20, 2021, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X