ബിഎസ്-VI കരുത്തിൽ ബെനലി TRK 502X വിപണിയിൽ; പ്രാരംഭ വില 5.19 ലക്ഷം രൂപ
മിഡിൽ-വെയ്റ്റ് അഡ്വഞ്ചർ ടൂററായ TRK 502X മോഡലിന്റെ പുതിയ 2021 ബിഎസ്-VI പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബെനലി. 5.19 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് പ്രീമിയം മോട്ടോർസൈക്കിളിനെ രാജ്യത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്.

മെറ്റാലിക് ഡാർക്ക് ഗ്രേ കളർ ഓപ്ഷനാണ് ഈ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. ഇത് TRK 502X പതിപ്പിന്റെ മുൻഗാമിയേക്കാൾ 31,000 രൂപ കുറവാണെന്നത് ശ്രദ്ധേയമാണ്. അതേസമയം പ്യുവർ വൈറ്റ്, ബെനെല്ലി റെഡ് കളർ ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ 5.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ഇവ ആമുഖ വിലകളാണ് ആയതിനാൽ വരും ദിവസങ്ങളിൽ ഇത് ബെനലി വർധിപ്പിക്കുമെന്ന് ഉറപ്പാണ്. ഏറ്റവും വ്യക്തമായ മാറ്റം അതിന്റെ 499 സിസി, പാരലൽ-ട്വിൻ എഞ്ചിനിലാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.
MOST READ: 2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

എഞ്ചിൻ നവീകരണത്തിലും TRK 502X വേരിയന്റിന്റെ കരുത്ത് അതേപടി നിലനിർത്താൻ ബെനലിക്ക് സാധിച്ചിട്ടുണ്ട്. ഇത് 8,500 rpm-ൽ 46.8 bhp പവറും 6,000 rpm-ൽ 46 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഈ വർഷം ജനുവരിയിൽ സമാരംഭിച്ച റോഡ്-ബയസ്ഡ് പതിപ്പിന്റെ ബിഎസ്-VI മോഡലിന് ലഭിച്ച മാറ്റങ്ങൾക്ക് സമാനമാണ് TRK 502X പതിപ്പിലും ബെനലി അവതരിപ്പിക്കുന്നത്. മികച്ച ദൃശ്യപരതയ്ക്കായി ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയർ, അലുമിനിയം-ഫ്രെയിം നക്കിൾ ഗാർഡുകൾ, പുതിയ ഹാൻഡിൽബാർ ഗ്രിപ്പുകൾ, പുനർരൂപകൽപ്പന ചെയ്ത മിററുകൾ എന്നിവ ബൈക്കിന് ലഭിക്കും.
MOST READ: V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ഓഫ്-റോഡ് കേന്ദ്രീകൃത പതിപ്പിന് മറ്റൊരു ലേഔട്ട്, ഓറഞ്ച് എൽസിഡി, വൈറ്റ് ബാക്ക്‌ലിറ്റ് അനലോഗ് ടാക്കോമീറ്റർ എന്നിവ ലഭിക്കുന്നതിനാൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വ്യത്യതമാണെന്ന് പറയാം.

ഓഫ്-റോഡ് അധിഷ്ഠിത മോഡലായ TRK 502X 19-17 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിലാണ് നിരത്തിലെത്തുന്നത്. ടൂറിംഗിനെ സഹായിക്കുന്നതിനായി വലിയ 20 ലിറ്റർ ഫ്യുവൽ ടാങ്ക് ഇതിന് നൽകിയിട്ടുണ്ട്.
MOST READ: റെട്രോ ലുക്കിൽ ഹ്യുണ്ടായിയുടെ പുത്തൻ ആഢംബര എംപിവി സ്റ്റാരിയ

ഇതിനൊപ്പം ഒരു വലിയ വിൻഡ്‌സ്ക്രീനും പുതിയ കാസ്റ്റ് അലുമിനിയം റിയർ ബോക്സ് ബ്രാക്കറ്റും മിഡിൽ-വെയ്റ്റ് അഡ്വഞ്ചർ ടൂററിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. അത് മോഡലിന്റെ ടൂറിംഗ് ക്രെഡൻഷ്യലുകളെ വർധിപ്പിക്കുന്നു.

അതേസമയം മുൻവശത്ത് രണ്ട് പിസ്റ്റൺ കാലിപ്പറുള്ള ഇരട്ട 320 mm ഫ്ലോട്ടിംഗ് ഡിസ്കുകളും പിൻവശത്ത് ഒരു പിസ്റ്റൺ കോളിപ്പറുള്ള 260 mm ഡിസ്ക്കുമാണ് TRK 502X പതിപ്പിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

ഡെലിവറിക്ക് തയാറെടുത്ത പുതിയ 2021 ബിഎസ്-VI മോഡലിനായുള്ള ബുക്കിംഗ് 10,000 രൂപയ്ക്ക് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുക്കാൻ സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും ബെനലി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








