V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

പോയ വര്‍ഷം നവംബര്‍ മാസത്തിലാണ് ബിഎസ് VI-ലേക്ക് നവീകരിച്ച് V-സ്‌ട്രോം 650XT വിപണിയില്‍ എത്തുന്നത്. 8.84 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

വിപണിയില്‍ എത്തി ഡിസംബര്‍ മാസം പകുതിയോടെ കമ്പനി ബൈക്കിന്റെ ഡെലിവറി ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ബൈക്കിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി മാര്‍ച്ച് മാസത്തില്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സുസുക്കി.

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

1.15 ലക്ഷം രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെയാകും ഈ ഓഫര്‍ ലഭ്യമാകുക. അതോടൊപ്പം തന്നെ നഗരങ്ങളെയും, മോഡലിന്റെ ലഭ്യതയും അനുസരിച്ച് മാറ്റം വരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ആവശ്യക്കാര്‍ ഇല്ല; E-ക്ലാസ് ഓള്‍-ടെറെയ്ന്‍ മോഡലിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് മെര്‍സിഡീസ്

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

ഈ ഓഫര്‍ ലഭ്യമാക്കുന്നതിലൂടെ, V-സ്‌ട്രോം 650XT വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് 65,000 രൂപ വിലവരുന്ന സാധനങ്ങള്‍ സൗജന്യമായി ലഭിക്കും. പട്ടികയില്‍ ഒരു ആക്‌സസറി ബാര്‍, ഒരു അലുമിനിയം ചെയിന്‍ ഗാര്‍ഡ്, സെന്റര്‍ സ്റ്റാന്‍ഡ് എന്നിവയാണ് ഉള്‍പ്പെടുന്നത്.

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

ഓഫറിന്റെ രണ്ടാമത്തെ ഘടകത്തിന്, ഉപഭോക്താക്കള്‍ക്ക് 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യമോ 40,000 രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യമോ ക്ലെയിം ചെയ്യാം. എക്‌സ്‌ചേഞ്ച് പോളിസി 350 സിസി + മോട്ടോര്‍സൈക്കിളുകളില്‍ മാത്രമേ സാധുതയുള്ളൂ.

MOST READ: ഫോർഡിന്റെ പ്രതീക്ഷ ഇനി ടെറിട്ടറി എസ്‌യുവിയിൽ; അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

കൈമാറ്റം ചെയ്യേണ്ട വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ ഒരു പകര്‍പ്പ്, ഉപഭോക്താവിന്റെ ഏറ്റെടുക്കല്‍, കൈമാറ്റം ചെയ്യപ്പെട്ട ആര്‍സി ബുക്കിന്റെ ഒരു പകര്‍പ്പ്, പഴയ വാഹനവുമായുള്ള ബന്ധത്തിന്റെ തെളിവ് (അമ്മ, അച്ഛന്‍, സഹോദരന്‍, സഹോദരി, പങ്കാളി, കുട്ടികള്‍), വഹാന്‍ രജിസ്‌ട്രേഷന്‍ അംഗീകാരവും പുതിയ വാഹനത്തിന്റെ ഇന്‍ഷുറന്‍സിന്റെ പകര്‍പ്പുമാണ് ആവശ്യമായ രേഖകള്‍.

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

പഴയ ബിഎസ് IV പതിപ്പില്‍ നിന്നും വലിയ മാറ്റമില്ലാതെ എഞ്ചിന്‍ നവീകരണത്തിനൊപ്പമാണ് പുതിയ ബിഎസ് VI പതിപ്പ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. അതേസമയം പഴയ പതിപ്പിനെക്കാള്‍ 1.4 ലക്ഷം രൂപ അധികം മുടക്കണം പുതിയ പതിപ്പിനായി.

MOST READ: ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

ചാമ്പ്യന്‍ യെല്ലോ നമ്പര്‍ 2, പേള്‍ ഗ്ലേസിയര്‍ വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനിലാണ് പുതിയ പതിപ്പ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ലിക്വിഡ്-കൂള്‍ഡ് DOHC V-ട്വിന്‍ 645 സിസി എഞ്ചിനാണ് സുസുക്കി V-സ്‌ട്രോം 650XT-യ്ക്ക് കരുത്ത്.

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

ഇത് 8,800 rpm-ല്‍ പരമാവധി 69.7 bhp കരുത്തും 6,500 rpm-ല്‍ 62 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്, സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് എഞ്ചിന്‍ ജോടിയാക്കുന്നു. മോട്ടോര്‍സൈക്കിളിന് സുസുക്കി ഈസി സ്റ്റാര്‍ട്ട് സിസ്റ്റവും സമ്മാനിച്ചിട്ടുണ്ട്.

MOST READ: എയർബാഗ് തകരാർ, അർബൻ ക്രൂയിസറിനെ തിരിച്ചുവിളിച്ച് ടൊയോട്ട

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂററില്‍ കുറച്ച് ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകള്‍ ഉണ്ട്. ത്രീ-മോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഇതില്‍ ഉള്‍പ്പെടുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്വിച്ച് ഗിയറും ഉപയോഗിച്ച് റൈഡറിന് വിവിധ തലത്തിലുള്ള ട്രാക്ഷന്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ ടോഗിള്‍ ചെയ്യാന്‍ കഴിയും.

V-സ്‌ട്രോം 650XT വാങ്ങാന്‍ പദ്ധതിയുണ്ടോ?; ഓഫറുകള്‍ പ്രഖ്യാപിച്ച് സുസുക്കി

മുന്‍വശത്ത് 43 mm ക്രമീകരിക്കാവുന്ന ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് മോണോ-ഷോക്ക് സസ്പെന്‍ഷന്‍ സജ്ജീകരണവുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി മുന്നില്‍ 310 mm ഡ്യുവല്‍ ഡിസ്‌കുകളും പിന്നില്‍ 260 mm സിംഗിള്‍ ഡിസ്‌കും ഇടംപിടിക്കുന്നു.

Most Read Articles

Malayalam
English summary
Suzuki Announced Offer And Benefits For V-Strom 650XT, Find Here More Details. Read in Malayalam.
Story first published: Thursday, March 18, 2021, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X