ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് എര്‍ത്ത് എനര്‍ജി. വരാനിരിക്കുന്ന ഏതാനും മോഡലുകളുടെ ടീസര്‍ അടുത്തിടെ കമ്പനി പങ്കുവെച്ചിരുന്നു.

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

നേരത്തെ അവതരണം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും അതില്‍ കാലതാമസം വരുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പും എത്തിയിരിക്കുകയാണ്.

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

വാണിജ്യ, വാണിജ്യേതര ഉത്പ്പന്നങ്ങളുടെ നിര ഫെബ്രുവരി 3-ന് സമാരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാന്‍ഡ് ഇതുവരെ മോഡലുകളെ സംബന്ധിച്ച് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

MOST READ: ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

''ഉടന്‍ വരുന്നു'' എന്ന ടാഗ് ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നോക്കിയാല്‍, ഇ-സ്‌കൂട്ടര്‍ സ്‌പോര്‍ട്ടി പരിവേഷമാണ് ലഭിക്കുന്നത്.

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

ബജാജ് ചേതക്, ടിവിഎസ് ഐക്യുബ് ഇലക്ട്രിക് തുടങ്ങിയവയ്‌ക്കെതിരെയാകും ഈ മോഡല്‍ വിപണിയില്‍ മത്സരിക്കുക. എര്‍ത്ത് എനര്‍ജി ഒരു ഇലക്ട്രിക് ക്രൂയിസറും അനാച്ഛാദനം ചെയ്യുമെന്ന് ടീസര്‍ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

MOST READ: നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് റെനോ

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

ഗ്ലൈഡ്, ക്രൂസ് എന്നിങ്ങനെ രണ്ട ഇലക്ട്രിക് ബൈക്കുകള്‍ ബ്രാന്‍ഡ് ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ രണ്ടും 105 കിലോമീറ്റര്‍ പരിധിയാണ് അവകാശപ്പെടുന്നു. വരാനിരിക്കുന്ന മോഡലുകള്‍ക്ക് സമാനമായ ശ്രേണി ഉണ്ടായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

എര്‍ത്ത് എനര്‍ജിയെ പറ്റി ഒരുപക്ഷേ കേട്ടിട്ടില്ലായിരിക്കാം, എന്നാല്‍ 2017 മുതല്‍ ഉത്പ്പന്നങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനി അതിന്റെ ആദ്യ റൗണ്ട് വിത്ത് ഫണ്ടിംഗ് സമാഹരിക്കുകയും കഴിഞ്ഞ രണ്ടര വര്‍ഷമായി യഥാര്‍ത്ഥ ലോക സാഹചര്യങ്ങളില്‍ അതിന്റെ വരാനിരിക്കുന്ന ഉത്പ്പന്നങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

MOST READ: അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

വരാനിരിക്കുന്ന മോഡലുകള്‍ക്കായി കമ്പനി 96 ശതമാനം പ്രാദേശികവല്‍ക്കരണവും എര്‍ത്ത് എനര്‍ജി വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല മോഡലുകള്‍ക്കായുള്ള ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

പ്രതിവര്‍ഷം 4,500 യൂണിറ്റുകള്‍ എങ്കിലും വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. മുംബൈയിലെ നിര്‍മ്മാണ് പ്ലാന്റില്‍ നിന്നാകും മോഡലുകള്‍ നിരത്തിലെത്തുക.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്ന തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി എര്‍ത്ത് എനര്‍ജി

അധികം വൈകാതെ തന്നെ 65,000 യൂണിറ്റുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു നിര്‍മ്മാണ് പ്ലാന്റിന്റെ കൂടെ പ്രവര്‍ത്തനം കമ്പനി ആരംഭിക്കുമെന്നും സൂചനകളുണ്ട്.

Most Read Articles

Malayalam
English summary
Startup Earth Energy Confirmed Electric Vehicles Launch Date, Here Is The Details. Read in Malayalam.
Story first published: Friday, January 29, 2021, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X