Just In
- 40 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള് പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്വ്വ കാഴ്ച, കുറവ് പന്തുകള് നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില് ഉണര്ന്നു; സെന്സെക്സ് 500 പോയിന്റിലേറെ വര്ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്; ശിവപുരാണം പറയുന്നത്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് റെനോ
2020 നവംബറിൽ കൺസെപ്റ്റ് ഫോർമാറ്റിലാണ് കിഗറിനെ ആദ്യം റെനോ അവതരിപ്പിച്ചത്, ഇപ്പോൾ വാഹനത്തിന്റെ അന്തിമ പ്രൊഡക്ഷൻ പതിപ്പ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രൊഡക്ഷൻ സ്‌പെക്ക് റെനോ കിഗറിന്റെ ചിത്രങ്ങളിൽ കാണാനാകുന്നതുപോലെ ഇത് കൺസെപ്റ്റുമായി ശക്തമായ സാമ്യത പുലർത്തുന്നു.

അഞ്ച് സീറ്റർ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലേക്കാണ് റെനോ കിഗർ പ്രവേശിക്കുന്നത്, നിസാൻ മാഗ്നൈറ്റിന്റെ അതേ CMF-A+ പ്ലാറ്റ്ഫോമിലാണ് ഇത് ഒരുങ്ങുന്നത്.
MOST READ: പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

വാഹനത്തിന് ട്രൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകളും ലഭിക്കും.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, C -ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയോടൊപ്പം ഫ്ലോട്ടിംഗ് റൂഫ്, അഗ്രസ്സീവ് ഫ്രണ്ട് ബമ്പർ, വൈഡ് സെൻട്രൽ എയർ ഇൻലെറ്റ്, ഒരു ഷാർക്ക് ഫിൻ ആന്റിന, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ എന്നീ ബാഹ്യ സവിശേഷതകളും ലഭിക്കുന്നു.

കിഗറിൽ റെനോ ഒരു പുതിയ നിറം അവതരിപ്പിച്ചു. അറോറ ബോറാലിസ് എന്ന് അറിയപ്പെടുന്ന ഈ നിറം പ്രകാശത്തിനും വീക്ഷണകോണുകൾക്കും അനുസരിച്ച് മാറുന്നു.

ഇന്റീരിയറിൽ നിരവധി ഡ്രൈവർ& പാസഞ്ചർ സുഖസൗകര്യങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുമായിട്ടാണ് കിഗർ വരുന്നത്.
MOST READ: 2021 കെടിഎം 1290 സൂപ്പർ അഡ്വഞ്ചർ S വിപണിയിൽ; ഡെലിവറി മാർച്ചോടെ ആരംഭിക്കും

ഡ്യുവൽ ഗ്ലോവ് ബോക്സ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, കീലെസ് എൻട്രി, ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾസ് എന്നിവ പോലുള്ള സവിശേഷതകൾ റെനോ ട്രൈബർ, നിസാൻ മാഗ്നൈറ്റ് എന്നിവയിൽ നിന്ന് കടമെടുത്ത് ഇതിൽ ഉൾപ്പെടുത്തുന്നു.

നിസാൻ മാഗ്നൈറ്റിൽ വരുന്ന അതേ എഞ്ചിൻ ലൈനപ്പാണ് റെനോ കിഗറിനും ലഭിക്കുക. 71 bhp കരുത്തും 96 Nm torque ഉം വികസിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാവും ബേസ് വേരിയന്റുകളിൽ പ്രവർത്തിക്കുക. ഇത് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇണചേരും.
MOST READ: ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി സ്കോഡ

ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് കമ്പനി നൽകുന്നു, ഇത് 100 bhp കരുത്തും 160 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരും ഒപ്പം ടോപ്പ് എൻഡ് വേരിയന്റുകളിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കാണപ്പെടും.

തമിഴ്‌നാട്ടിലെ ഒറഗഡാമിലെ റെനോ-നിസാൻ അലയൻസ് പ്ലാന്റിലാണ് പുതിയ കിഗർ ഉൽപാദിപ്പിക്കുന്നത്. ഈ പ്ലാന്റിലാണ് കമ്പനി ആഭ്യന്തര വിപണികൾക്കും കയറ്റുമതിക്കുമായി കിഗർ ഒരുങ്ങുന്നത്.

വിപുലമായ പ്രാദേശികവൽക്കരണം 5.5 ലക്ഷം മുതൽ 9.5 ലക്ഷം രൂപ എന്ന അഗ്രസ്സീവ് വില ഉറപ്പാക്കും. ഈ താങ്ങാനാവുന്ന വിലനിർണ്ണയം നിലവിൽ കിയ സോനെറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V തുടങ്ങിയവയെ നേരിടാൻ കിഗറിനെ അനുവദിക്കും.