Just In
- 14 min ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 2 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 14 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 15 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- News
സനുമോഹന് മൂകാംബികയില്‍ നിന്ന് ഗോവയിലേക്ക് കടന്നോ? കൊല്ലൂരില്‍ ഹോട്ടലില്‍ നല്‍കാനുള്ളത് 5700 രൂപ
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിഞ്ച എലൈറ്റ് സൂപ്പര്‍ D5 ഡെക്കോര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്
ഇന്ത്യയിലെ ഇരുചക്ര വാഹന യാത്രികര്‍ക്ക് സുരക്ഷിതമായ യാത്ര നല്‍കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഹെല്‍മെറ്റ് നിര്‍മ്മാതാക്കളായ സ്റ്റഡ്സ് ആക്സസറീസ് ലിമിറ്റഡ് പുതിയ ഹെല്‍മെറ്റ് അവതരിപ്പിച്ചു.

നിഞ്ച എലൈറ്റ് സൂപ്പര്‍ D5 ഡെക്കോര്‍ എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മെറ്റാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഇതിനേടകം തന്നെ നിഞ്ച എലൈറ്റ് സൂപ്പര്‍ D4 ഡെക്കോര്‍ ഹെല്‍മെറ്റും സ്റ്റഡ്സ് വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

UV റെസിസ്റ്റന്റ് പെയിന്റുള്ള എയറോഡൈനാമിക് ഡിസൈന്‍, റെഗുലേറ്റഡ് ഡെന്‍സിറ്റി ഇപിഎസ്, ഹൈപ്പോഅലോര്‍ജെനിക് ലൈനര്‍, ചിന് എയര്‍ വെന്റുകളുള്ള ദ്രുത റിലീസ് ചിന് സ്ട്രാപ്പ്, മികച്ച സവാരി സുഖത്തിനായി എയര്‍ എക്സ്ഹോസ്റ്റ് സവിശേഷത തുടങ്ങിയ ഉല്‍പ്പന്ന സവിശേഷതകളുള്ള ഒരു ഫ്ലിപ്പ് അപ്പ് ഫുള്‍ ഹെല്‍മെറ്റാണ് നിഞ്ച എലൈറ്റ് സൂപ്പര്‍ D5 ഡെക്കര്‍.
MOST READ: ജീവനക്കാര്‍ക്ക് സഹയഹസ്തവുമായി എംജി; കൊവിഡ്-19 വാക്സിനേഷന് ചെലവ് വഹിക്കും

അധിക സംരക്ഷണത്തിനായി എഞ്ചിനീയറിംഗ് തെര്‍മോപ്ലാസ്റ്റിക് പ്രത്യേക ഹൈ ഇംപാക്റ്റ് ഗ്രേഡ് ഉപയോഗിച്ചാണ് പുറം ഷെല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഹെല്‍മെറ്റിന്റെ എയറോഡൈനാമിക് ആകാരം വാഹനം ചലിക്കുമ്പോള്‍ ഡ്രാഗ് മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു, കൂടാതെ ചിന് സ്ട്രാപ്പിന്റെ ദ്രുത റിലീസ് സവിശേഷത സവാരിക്ക് സൗകര്യവും പ്രവര്‍ത്തന എളുപ്പവും നല്കുന്നു.
MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

1,595 രൂപയാണ് വിപണിയില്‍ പുതിയ ഹെല്‍മെറ്റിന്റെ വില. അതിന്റെ ശ്രേണിയില്‍ ലഭ്യമായ ഏറ്റവും സ്റ്റൈലിഷ് ഹെല്‍മെറ്റുകളില്‍ ഒന്നാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

ഗ്ലോസ്, മാറ്റ് ഫിനിഷ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഫിനിഷ് ഓപ്ഷനുകളില്‍ ഹെല്‍മെറ്റ് ലഭ്യമാണ്. അതോടൊപ്പം 10 വ്യത്യസ്ത കളര്‍ ഡെക്കല്‍ ഓപ്ഷനുകളും ലഭ്യമാണ്. ബ്ലാക്ക് N2, ബ്ലാക്ക് N3, ബ്ലാക്ക്, N5, ബ്ലാക്ക് N10, മാറ്റ് ബ്ലാക്ക് N1, മാറ്റ് ബ്ലാക്ക് N2, മാറ്റ് ബ്ലാക്ക് N3, മാറ്റ് ബ്ലാക്ക് N5, മാറ്റ് ബ്ലാക്ക് N6, മാറ്റ് ബ്ലാക്ക് N10 എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

അള്‍ട്രാവയലറ്റ് റെസിസ്റ്റന്റ് പെയിന്റ് ഹെല്‍മെറ്റ് നിറം നീണ്ടുനില്‍ക്കുന്നതിനും സമൃദ്ധവുമായ ഫിനിഷില്‍ നിന്ന് മങ്ങുന്നതും സംരക്ഷിക്കുന്നു. എല്ലാ റൈഡറുകള്‍ക്കും അനുയോജ്യമാകുന്ന രീതിയില്‍ അഞ്ച് വലുപ്പത്തില്‍ ഇത് ലഭ്യമാകും. എക്സ്ട്രാ സ്മോള്‍ (540 mm), സ്മോള്‍ (560 mm), മീഡിയം (570 mm), ലാര്‍ജ് (580 mm), എക്സ്ട്രാ ലാര്‍ജ് (600 mm).

ഹെല്‍മെറ്റില്‍ ഉയര്‍ന്ന നിലവാരമുള്ള തുണികൊണ്ടുള്ള ആന്തരിക പാഡിംഗ് ഉള്‍പ്പെടുത്തുന്നത് യാത്ര സുഖം വര്‍ദ്ധിപ്പിക്കുന്നു. വാസ്തവത്തില്‍, നീണ്ടുനില്‍ക്കുന്ന സവാരി കാരണം, നനഞ്ഞ ഹെല്‍മെറ്റ് ലൈനറുകളുമായുള്ള നിരന്തരമായ ഇടപെടലില്‍ നിന്ന് ഉണ്ടാകുന്ന അലര്‍ജികള്‍ അല്ലെങ്കില്‍ അസുഖങ്ങള്‍ക്കെതിരെ ഹൈപ്പര്അലര്ജെനിക് ലൈനര്‍ റൈഡറെ സഹായിക്കുന്നു.