Just In
- 1 hr ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 13 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്‌സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 14 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
- 15 hrs ago
അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
Don't Miss
- Movies
നോബിയോട് ഒരു അനുവാദം ചോദിച്ച് മോഹൻലാൽ, സ്വന്തം കംഗാരുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കണം...
- Sports
IPL 2021: ഹൈദരാബാദിനെ പൂട്ടിക്കെട്ടി മുംബൈ, മത്സരത്തിലെ തകര്‍പ്പന്‍ റെക്കോഡുകളിതാ
- News
കുംഭമേള കഴിഞ്ഞെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്; കര്‍ശന നിര്‍ദേശങ്ങളുമായി ദില്ലി സര്‍ക്കാര്‍
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി മോഡലുകൾക്കായി ലഗേജ് ആക്‌സസറികൾ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
റോയൽ എൻഫീൽഡ് അടുത്തിടെ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ 2021 മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി. ഈ ട്വിൻ-സിലിണ്ടർ മോട്ടോർസൈക്കിളുകൾക്കും ചെറിയ ചില പരിഷ്ക്കാരങ്ങളുമായാണ് കമ്പനി ഇത്തവണ എത്തിയിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള ബ്രാൻഡ് 650 ഇരട്ടകൾക്കായി ഇപ്പോൾ സീറ്റുകൾ, ഫ്ലൈസ്‌ക്രീനുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന കുറച്ച് പുതിയ ഓപ്ഷണൽ ആക്‌സസറികൾ അവതരിപ്പിച്ചിരിക്കുകയാണ്.

റോയൽ എൻഫീൽഡ് 2021 ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ ട്രിപ്പർ നാവിഗേഷൻ സംവിധാനം ചേർക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏവരെയും നിരാശരാക്കി. കൂടാതെ ഓപ്‌ഷണൽ ആക്‌സസറികളായിപ്പോലും നിരവധി ഉപഭോക്താക്കൾ പ്രതീക്ഷിച്ചിരുന്ന അലോയ് വീലുകളും കമ്പനി ബൈക്കുകൾക്ക് നൽകിയില്ല.
MOST READ: പരീക്ഷണയോട്ടം നടത്തി റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ

എന്നാൽ ട്രിപ്പർ നാവിഗേഷനും അലോയ് വീലും പ്രതീക്ഷിച്ചിരുന്ന ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 ഉപഭോക്താക്കൾക്കായി റോയൽ എൻഫീൽഡ് സോഫ്റ്റ് പന്നിയറുകൾ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. ക്യാൻവാസിൽ നിർമിച്ച ഇവ വാട്ടർ പ്രൂഫാണെന്നാണ് കമ്പനി പറയുന്നത്.

ക്വിക്ക്-റിലീസ് സ്ട്രാപ്പുകളുമായാണ് ഇവ വരുന്നത്. 8.5 ലിറ്റർ വീതം ശേഷിയാണ് ഇവയ്ക്കുള്ളത്. പരമാവധി മൂന്ന് കിലോഗ്രാം ലോഡ് പിടിക്കാൻ കഴിയും. സെറ്റ് പന്നിയേഴ്സിന് 6000 രൂപയാണ് വില. ഉപഭോക്താക്കൾക്ക് 4000 രൂപയ്ക്ക് RHS പന്നിയറും വാങ്ങാനും കഴിയും.

മോട്ടോർസൈക്കിളുകളിൽ പന്നിയറുകൾ മൗണ്ട് ചെയ്യുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത മൗണ്ടിംഗ് റെയിലുകൾ ആവശ്യമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവ റോയൽ എൻഫീൽഡിന്റെ വെബ്‌സൈറ്റിൽ നിന്നും വാങ്ങാൻ ലഭ്യമാണ് എന്നകാര്യം സ്വാഗതാർഹമാണ്.

മികച്ച മോടിയുള്ള സ്റ്റൈലിനായി 16 mm സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്നാണ് ഇവ നിർമിച്ചിരിക്കുന്നത്. പന്നിയറുകൾ ഇൻസ്റ്റാൾ ചെയ്യാത്തപ്പോൾ അവ ഒരു തടസ്സമാകില്ലെന്നതും ശ്രദ്ധേയമാണ്. ഒരു ജോഡിക്ക് ആകെ ചെലവ് 1600 രൂപയാണ്. അതേസമയം RHS യൂണിറ്റ് നിങ്ങൾക്ക് 1200 രൂപയ്ക്ക് സ്വന്തമാക്കാം.
MOST READ: പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

ലഗേജ് സിസ്റ്റത്തിന് പിന്നാലെ റോയൽ എൻഫീൽഡ് 650 ഇരട്ടകൾക്കായുള്ള ഓപ്‌ഷണൽ ആക്‌സസറികളിൽ അലോയ് വീലുകളും ട്രിപ്പർ നാവിഗേഷനും ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

മോട്ടോര്‍സൈക്കിളുകളുടെ കഫെ റേസര്‍ രൂപം വര്‍ധിപ്പിക്കുന്ന പുതിയ ഫ്ലൈസ്‌ക്രീന്‍, ഡ്യുവല്‍ സീറ്റ് റിയര്‍ കൗള്‍ എന്നിവയും ഓപ്ഷണൽ ആക്സസറികളിൽ ലഭ്യമാകും MiY (Make It Yours) പ്രോഗ്രാം വഴി ബൈക്ക് വാങ്ങുമ്പോള്‍ ഇവ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

ഇന്റര്‍സെപ്റ്റര്‍ 650 സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന് 3.17 ലക്ഷം രൂപയും, കോണ്ടിനെന്റല്‍ ജിടി 650 ക്രോമിന് 3.58 ലക്ഷം രൂപയുമാണ് റോയൽ എൻഫീൽഡ് നിശ്ചയിച്ചിരിക്കുന്ന എക്‌സ്‌ഷോറൂം വില.