അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പ്രീ-ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് തങ്ങളുടെ 2021 മോഡല്‍ സ്പീഡ് ട്വിന്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്.

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

നിരവധി മാറ്റങ്ങളോടെയാണ് റെട്രോ മോഡേണ്‍ മോട്ടോര്‍സൈക്കിളിനെ നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലേക്കും ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മോഡലിനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

ഇപ്പോഴിതാ 2021 സ്പീഡ് ട്വിന് വേണ്ടിയുള്ള പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചതായി ട്രയംഫ് അറിയിച്ചു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 50,000 രൂപ നല്‍കി പുതിയതും അപ്ഡേറ്റുചെയ്തതുമായ സ്പീഡ് ട്വിന്‍ പ്രീ-ബുക്ക് ചെയ്യാം.

MOST READ: കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

പുതിയ ട്രയംഫ് മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും, ഏകദേശം 10 ലക്ഷമോ അതിലധികമോ ആയിരിക്കും എക്‌സ്‌ഷോറൂം വില.

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

പുതിയ ഗ്രാഫിക്‌സ്, അപ്ഡേറ്റ് ചെയ്ത എഞ്ചിന്‍, ഫീച്ചറുകള്‍ എന്നിവ ഉപയോഗിച്ച് 2021 ട്രയംഫ് സ്പീഡ് ട്വിന്‍ ഗണ്യമായി കമ്പനി നവീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1,200 സിസി ബോണവില്ലെ 'ഹൈ പവര്‍' എഞ്ചിന്‍ ഇപ്പോള്‍ 3 bhp-ല്‍ കൂടുതല്‍ കരുത്ത് നിര്‍മ്മിക്കുന്നു.

MOST READ: മാരുതിയുടെ പുതിയ തന്ത്രങ്ങൾ, പുതുതലമുറ എസ്-ക്രോസ് 2022-ൽ എത്തും, സ്വിഫ്റ്റ് 2023-ലും

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

1,200 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 7,250 rpm -ല്‍ 98.6 bhp കരുത്തും 4,250 rpm -ല്‍ 112 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

ട്രയംഫ് മോട്ടോര്‍ സൈക്കിളിലെ സസ്പെന്‍ഷന്‍ കമ്പനി അപ്ഡേറ്റുചെയ്തു. മുന്‍വശത്ത് ഇപ്പോള്‍ 43 mm മാര്‍സോച്ചി ഫോര്‍ക്കുകള്‍ കാര്‍ട്രിഡ്ജ് ഡാമ്പിംഗിനൊപ്പം ലഭിക്കുന്നു, പിന്നില്‍ ക്രമീകരിക്കാവുന്ന പ്രീലോഡിനൊപ്പം ഇരട്ട ഷോക്കുകള്‍ ലഭിക്കുന്നു.

MOST READ: ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

പുതിയ ഉയര്‍ന്ന സവിശേഷതകളോടെ ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറും മെച്ചപ്പെടുത്തി. ബ്രെംബോ ഫോര്‍-പിസ്റ്റണ്‍ M50 റേഡിയല്‍ മോണോബ്ലോക്ക് കോളിപ്പറുകള്‍ ഇരട്ട 320 mm ഡിസ്‌കുകള്‍ ലഭിക്കുന്നു. പിന്നില്‍ 220 mm ഡിസ്‌കുള്ള നിസിന്‍ ടു-പിസ്റ്റണ്‍ കാലിപ്പര്‍ ഉണ്ട്. സ്റ്റിയറിംഗ് ജ്യാമിതിയിലും മാറ്റം വരുത്തി, പകുതി ഡിഗ്രി ഷാര്‍പ്പ് റാക്കും 2 മില്ലീമീറ്റര്‍ ഹ്രസ്വ ട്രയലും ലഭിക്കുന്നു.

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

17 ഇഞ്ച് അലോയ് വീലുകളില്‍ പുതിയ 12-സ്പോക്ക് ഡിസൈന്‍ ഉണ്ട്. കൂടാതെ പുതിയ മെറ്റ്സലര്‍ റാസെടെക് RR ടയറുകളുള്ളതാണ്. അവ മികച്ച പിടുത്തം, കൃത്യത, സ്ഥിരത എന്നിവ വാഗ്ദാനം ചെയ്യുന്നു.

MOST READ: തെരഞ്ഞെടുത്ത് ഈ മോഡലുകള്‍ക്ക് ഇനി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും; പുതിയ പദ്ധതികളുമായി ഹോണ്ട

അരങ്ങേറ്റം അടുത്തു; 2021 സ്പീഡ് ട്വിന്‍ പീ ബുക്കിംഗ് ആരംഭിച്ച് ട്രയംഫ്

റെയിന്‍, റോഡ്, സ്പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ സ്പീഡ് ട്വിന് ലഭിക്കുന്നു. അവ 2021 ല്‍ അപ്ഡേറ്റുചെയ്തു. ക്ലാസിക് 3D അനലോഗ് ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് ഇപ്പോള്‍ മെനുവുള്ള ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭിക്കുന്നു, അത് ഹാന്‍ഡില്‍ബാറിലെ ഒരു സ്‌ക്രോള്‍ ബട്ടണ്‍ ഉപയോഗിച്ച് ആക്സസ്സ് ചെയ്യാനാകും.

Most Read Articles

Malayalam
English summary
Triumph Motorcycles Started To Accept 2021 Speed Twin Pre-Bookings In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X