ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ ശ്രേണിയിലെ ഹ്യുണ്ടായിയുടെ ഉത്തരമാണ് എക്സെന്റിന് പകരക്കാരനായി എത്തിയ ഓറ. വിപണിയിൽ എത്തി രണ്ടുവർഷത്തിനിപ്പുറം മോഡലിനെ ഒന്ന് മിനുക്കിയിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

പരിഷ്ക്കാരങ്ങളോടയുള്ള അവതരണത്തിന്റെ ഭാഗമായി 2021 ഓറ സെഡാനെ ഹ്യൂണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുകയാണ്. വാഹനത്തിൽ വരുത്തിയ എല്ലാ മാറ്റങ്ങളും കാറിന്റെ പുതിയ ബ്രോഷറിലും കമ്പനി വിശദീകരിച്ചിട്ടുണ്ട്.

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

പുതുക്കിയ ഓറ സെഡാൻ E, S, SX, SX(+), SX(O) എന്നീ അഞ്ച് വേരിയന്റുകളിലാകും ഇനി മുതൽ ലഭ്യമാവുക. അടിസ്ഥാന വേരിയന്റ് ഒഴികെ ശേഷിക്കുന്ന എല്ലാ മോഡലുകളും ഒരു റിയർ സ്‌പോയ്‌ലറും വാഗ്‌ദാനം ചെയ്യുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

MOST READ: ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

കോംപാക്‌ട് സെഡാന്റെ S എഎംടി വേരിയന്റിന് 15 ഇഞ്ച് ഗൺമെറ്റൽ സ്റ്റൈൽ സ്റ്റീൽ വീലുകളും ലഭിക്കും. അടിസ്ഥാന E വേരിയന്റിന് 14 ഇഞ്ച് വീലിനുപകരം 13 ഇഞ്ച് സ്‌പെയർ വീലായിരിക്കും സമ്മാനിക്കുക.

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

ഓറയുടെ അകത്തളത്തിൽ S വേരിയന്റിന് 2-ഡിൻ ഓഡിയോ സിസ്റ്റം ഹ്യുണ്ടായി ഒരുക്കുമെന്ന് ബ്രോഷർ വെളിപ്പെടുത്തുന്നുണ്ട്. കാറിന്റെ SX, SX(+), SX(O) വേരിയന്റുകൾക്ക് 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയോടെ വാഗ്‌ദാനം ചെയ്യും.

MOST READ: ചുളു വിലയ്ക്ക് കിട്ടിയാലും സെക്കൻഡ്ഹാൻഡായി വാങ്ങരുത് ഈ കാർ മോഡലുകൾ

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ പോലുള്ള സവിശേഷതകൾ ഹ്യുണ്ടായി ഓറയുടെ SX(+), SX(O) എന്നീ മോഡലുകൾക്ക് മാത്രമേ ലഭ്യമാക്കൂ. മുമ്പത്തെപ്പോലെ തന്നെ പുതിയ 2021 ഓറ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

അതിൽ 82 bhp കരുത്തിൽ 113 Nm torque നൽകുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റ്, 99 bhp പവറും 172 Nm torque ഉം വാഗ്‌ദാനം ചെയ്യുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയാണ് പ്രധാനം. അതോടൊപ്പം തന്നെ ഡീസൽ സെഡാൻ തേടുന്നവർക്കായി 1.2 ലിറ്റർ ഓയിൽ ബർണർ യൂണിറ്റും ശ്രേണിയിൽ ഉൾപ്പെടുന്നുണ്ട്.

MOST READ: ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

ഇത് പരമാവധി 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് എന്നിവയാണ് ഹ്യുണ്ടായി ഓറ സെഡാന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്.

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിൽ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയും കൊറിയൻ ബ്രാൻഡ് അണിനിരത്തുന്നുണ്ട്.

ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

നിലവിൽ 5.97 ലക്ഷം മുതൽ 9.35 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ഓറയുടെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഫോർഡ് ആസ്‌പയർ എന്നീ മോഡലുകളുമായാണ് കൊറിയൻ കോംപാക്‌ട് സെഡാനായ ഓറ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2021 Hyundai Aura Brochure Details Are Out Ahead Of Launch. Read in Malayalam
Story first published: Monday, June 7, 2021, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X