ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

കഴിഞ്ഞ മാസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിരുന്ന ലോക്ക്ഡൗൺ കാരണം പ്രതിമാസ വിൽപ്പനയിൽ കാര്യമായ ഇടിവാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി നേരിട്ടത്.

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

എന്നാൽ ഈ മാസം ഇതാവർത്തിക്കാതിരിക്കാൻ പ്രീമിയം നെക്‌സ ഡീലർഷിപ്പിലൂടെ വിപണം ചെയ്യുന്ന മോഡൽ നിരയിൽ ഗംഭീര ആനുകൂലുല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി.

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

നെക്‌സ ശ്രേണിയിലെ എൻട്രി ലെവൽ മോഡലായ ഇഗ്നിസിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ജൂൺ മാസത്തിൽ മാരുതി സുസുക്കി ഉറപ്പുവരുത്തിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റെ 'സിഗ്മ' വേരിയന്റിൽ 20,000 രൂപയും ഡെൽറ്റ പതിപ്പിന് 15,000 രൂപയുമാണ് വാഗ്‌ദാനം.

MOST READ: ചുളു വിലയ്ക്ക് കിട്ടിയാലും സെക്കൻഡ്ഹാൻഡായി വാങ്ങരുത് ഈ കാർ മോഡലുകൾ

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

അതേസമയം ഇഗ്നിസിന്റെ ആൽഫ, സീറ്റ വേരിയന്റുകളിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ലഭ്യമാണ്. തെരഞ്ഞെടുത്ത വേരിയന്റ് പരിഗണിക്കാതെ തന്നെ 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

മാരുതി ബലേനോയുടെ ബേസ് മോഡൽ സിഗ്മയിൽ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ ഡെൽറ്റ വേരിയന്റിൽ 15,000 രൂപയും സീറ്റ, ആൽഫ പതിപ്പുകളിൽ 10,000 രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ടായി നേടാനാവുക.

MOST READ: ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

എന്നിരുന്നാലും ഈ കിഴിവുകൾ ബലേനോയുടെ സിവിടി ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാകില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാനുവൽ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ കാറിന്റെ എല്ലാ വേരിയന്റുകളിലും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

ബ്രാൻഡിന്റെ പ്രീമിയം സെഡാൻ ഓഫറായ സിയാസിൽ ഈ മാസം ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല. എന്നിരുന്നാലും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും എക്സ്ചേഞ്ച് ബോണസിനൊപ്പം 15,000 രൂപയും ഉപഭോക്താക്കൾക്ക് ലഭിക്കും.

MOST READ: ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

മാരുതി XL6 എംപിവിയെ സംബന്ധിച്ചിടത്തോളം 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് മാത്രമാണ് ജൂൺ മാസത്തെ ഓഫറിനു കീഴിൽ വാഗ‌്‌ദാനം ചെയ്യുന്നത്. അതായത് ക്യാഷ് ആനുകൂല്യങ്ങളോ എക്സ്ചേഞ്ച് ബോണസോ നെക്‌സ ഒരുക്കിയിട്ടില്ല എന്ന് സാരം.

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

എസ്-ക്രോസിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. കൂടാതെ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി 5,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജൂണിൽ കളംനിറയാൻ മാരുതി, നെക്‌സ മോഡലുകളിലും കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു

ഓൺലൈനിൽ അനുവദിച്ച മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് (MSSF) കേസുകളിൽ അധിക കിഴിവായി 3,000 രൂപയും മാരുതി നെക്‌സ ഡീലർഷിപ്പ് ഒരുക്കിയിട്ടുണ്ട്. ഇത് എല്ലാ മോഡലുകൾക്കും ബാധകമാണ്.

More from DriveSpark

Article Published On: Monday, June 7, 2021, 10:03 [IST]
English summary
Maruti Suzuki Nexa Offering Discounts Up To Rs 41,000 In 2021 June. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X