ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുന്നതിനായും ബ്രാൻഡിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെയും ഭാഗമായി 2021 ജൂൺ മാസത്തിലേക്കുള്ള ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

ഹാരിയർ, നെക്സോൺ, ടിയാഗോ, ടിഗോർ എന്നി ജനപ്രിയ മോഡലുകൾ ആനുകൂല്യങ്ങളോടെ ഈ മാസം സ്വന്തമാക്കാമെങ്കിലും പുതിയ സഫാരി, ആൾ‌ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് എന്നിവയെ കമ്പനി ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

ടാറ്റയുടെ 5 സീറ്റർ മിഡ്-സൈസ് എസ്‌യുവി മോഡലായ ഹാരിയറിൽ മൊത്തം 65,000 രൂപ വരെയാണ് കിഴിവുകൾ ലഭ്യമാവുക. അതിൽ

എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലുമായി 40,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

MOST READ: മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

ടോപ്പ് എൻഡ് മോഡലായ XZ+/XZA+, ഡാർക്ക് ആൻഡ് കാമോ എഡിഷൻ എന്നിവയിലൊഴികെ 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും ടാറ്റ ഉറപ്പുവരുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്ത കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ഹാരിയർ വാങ്ങുമ്പോൾ അധികമായി 25,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

ടാറ്റയുടെ നെക്സോൺ സബ്-4 മീറ്റർ ക്രോസ്ഓവർ കോംപാക്‌ട് എസ്‌യുവിയുടെ ഡീസൽ പതിപ്പിനെയാണ് ജൂൺ മാസത്തെ ഓഫറിൽ ലഭ്യമാവുക. അതായത് പെട്രോൾ വേരിയന്റിൽ ആനുകൂല്യങ്ങൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സാരം.

MOST READ: എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

നെക്സോണിന്റെ ഡീസൽ മോഡൽ വാങ്ങാനാഗ്രഹിക്കുന്നവർക്ക് 15,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ലഭിക്കും. അതോടൊപ്പം 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും സ്റ്റാൻഡേർഡ് നെക്‌സോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

കൂടാതെ നെക്സോണിന്റെ ഇലക്‌ട്രിക് മോഡലിനും ജൂൺ മാസത്തിൽ മികച്ച ഓഫറുകളാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. വേരിയന്റിനെ ആശ്രയിച്ച് ഇവിക്ക് 10,000 മുതൽ 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ലഭിക്കും.

MOST READ: ആഗോള പ്രീമിയറിന് മുമ്പ് പുതുതലമുറ NX എസ്‌യുവിയുടെ ടീസർ വെളിപ്പെടുത്തി ലെക്സസ്

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

ബ്രാൻഡിന്റെ കോംപാക്‌ട് സെഡാനായ ടിഗോറിൽ മൊത്തം 30,000 രൂപ വരെയാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ഫോർ-ഡോർ കൂപ്പെ സ്റ്റൈലിംഗാണ് ടിഗോറിന്റെ പ്രധാന ആകർഷണം. ഇത് മറ്റ് എതിരാളികളിൽ നിന്നും വേറിട്ടുനിൽക്കാനും ഏറെ സഹായകരമായിട്ടുണ്ട്.

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

ടിഗോറിന്റെ എല്ലാ വേരിയന്റുകളിലുമായി 15,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളോടെയാണ് വാഹനം തെരഞ്ഞെടുക്കാനാവുക. കൂടാതെ 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും സെഡാനിൽ ലഭ്യമാണ്. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ അധിക കിഴിവ് ലഭിക്കും.

ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

2021 ജൂൺ മാസത്തെ ആനുകൂല്യങ്ങളിൽ 25,000 രൂപ വരെ കിഴിവാണ് ടാറ്റ ടിയാഗോയിൽ വാഗ്‌ദാനം ചെയ്യുന്നത്. ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും 25,000 രൂപ വരെ ആനുകൂല്യങ്ങളോടെ ഇപ്പോൾ സ്വന്തമാക്കാം. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ അധിക കിഴിവും ലഭ്യമാകും.

Most Read Articles

Malayalam
English summary
Tata Offering Cash And Exchange Benefits Across Most Of Its Model Range In June 2021. Read in Malayalam
Story first published: Saturday, June 5, 2021, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X