മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

മഹീന്ദ്ര എന്ന ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് വിപണിയിൽ ഒരു പുതിയ മുഖം സമ്മാനിച്ച വാഹനമാണ് സ്കോർപിയോ. ഥാർ എസ്‌യുവി കഴിഞ്ഞാൽ മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലുമാണ് സ്കോർപിയോ.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

മഹീന്ദ്ര സ്കോർപിയോ ആദ്യമായി അവതരിപ്പിച്ചത് 2002 ലാണ്. അതിനുശേഷം നമ്മുടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായി മാറുകയും ചെയ്‌തു. രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യത്തിലേക്ക് നീങ്ങുന്ന വാഹനം ഉടൻ തന്നെ ഒരു തലമുറമാറ്റത്തിനും സാക്ഷ്യംവഹിക്കും.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

നിരത്തുകളിൽ ഏവർക്കും വേഗത്തിൽ തിരിച്ചറിയാവുന്ന എസ്‌യുവികളിൽ സ്കോർപിയോയുടെ പേരുമുണ്ട്. 1990 കളുടെ മധ്യത്തിൽ വില്ലിസ് ജീപ്പുകളും അതിന്റെ ചില വ്യത്യസ്ത പതിപ്പുകളും കൂട്ടിച്ചേർക്കാൻ ഉപയോഗിച്ചിരുന്ന കമ്പനിയായിരുന്നു മഹീന്ദ്ര.

MOST READ: നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

പിന്നീട് 1996-ൽ കമ്പനി സ്വന്തമായി എസ്‌യുവികൾ നിർമിച്ച് അടുത്ത ഘട്ടത്തിലേക്ക് ഉയരാൻ തീരുമാനിച്ചു. അവിടുന്ന് ആറ് വർഷത്തോളമുള്ള യാത്രയായിരുന്നു സ്കോർപിയോയുടേത്. എന്നാൽ സ്കോർപിയോ നിർമിക്കാൻ കമ്പനിക്ക് വേണ്ടി വന്നത് നാല് വർഷത്തോളമാണ്.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

അതിനുശേഷം ചെറുതും വലുതുമായ ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെ എസ്‌യുവിക്ക് ഇപ്പോഴും അതിന്റെ എതിരാളികൾക്ക് മികച്ച മത്സരം നൽകാനും സാധിക്കുന്നുണ്ട്. ഇതിഹാസത്തിന്റെ ജനനം മുതൽ നിലവിലെ തലമുറ വരെയുള്ള കഥ എങ്ങനെയാണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

MOST READ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ആദ്യത്തെ മഹീന്ദ്ര സ്കോർപിയോ (2002)

2002 ജൂൺ 20 നാണ് മഹീന്ദ്ര തങ്ങളുടെ മുഖംമാറ്റിയ സ്കോർപിയോ എസ്‌യുവിയുമായി വിപണിയിൽ എത്തുന്നത്. ആദ്യത്തെ മോഡൽ കാഴ്ച്ചയിലേതു പോലെ തന്നെ കരുത്തിലും കേമനായിരുന്നു. 2.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിനോടെയാണ് വാഹനം നിരത്തിലെത്തിയത്.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ഇത് പരമാവധി 116.6 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. അതിനൊപ്പം 2.0 ലിറ്റർ റെനോ സോഴ്‌സ്ഡ് എഞ്ചിനും സ്കോർപിയോയിൽ വാഗ്ദാനം ചെയ്തു. അക്കാലത്ത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായിരുന്നു എസ്‌യുവിക്ക് ഉണ്ടായിരുന്നത്.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

കാർ പരുക്കൻ രൂപത്തിലാണ് പൂർത്തിയാക്കിയത്. ഇക്കാര്യം തന്നെയാണ് സ്പോർപിയോയെ ജനഹൃദയങ്ങളിലേക്ക് അടുപ്പിച്ചതും. സിംഗിൾ ഡിൻ സ്റ്റീരിയോ സ്ലോട്ടുള്ള കാറിൽ എസി ഉണ്ടായിരുന്നു. പവർ വിൻഡോകളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റ് (2006)

വിപണിയിലെത്തി നാല് വർഷങ്ങൾക്ക് ശേഷമാണ് സ്പോർപിയോയ്ക്ക് ഒരു മുഖംമിനുക്കൽ ലഭിച്ചത്. വെറുമൊരു ഫെയ്‌സ്‌ലിഫ്റ്റ് മാത്രമായിരുന്നില്ല ഇത്. അടിമുടി പരിഷ്ക്കാരം എന്നുതന്നെ ഇതിനെ പറയാം. ഇന്റീരിയർ, പുറംമോടി, എഞ്ചിൻ എന്നിങ്ങനെ എല്ലാ മേഖലയിലും മഹീന്ദ്ര പുതുമകൾ അവതരിപ്പിച്ചു.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

പുതുതായി നവീകരിച്ച പവർ കൂടിയ എംഹോക്ക് എഞ്ചിന്റെ സാന്നിധ്യം തന്നെയായിരുന്നു ഇതിൽ ഏറ്റവും ചർച്ചയായത്. ഈ യൂണിറ്റ് 118 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാക്കി മഹീന്ദ്ര മാറ്റി.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ഈ നവീകരണത്തിലാണ് കാറിന് സിഗ്നേച്ചർ ഹുഡ് സ്കൂപ്പ് ലഭിച്ചത്. ഇത് ഒരു ഡമ്മിയല്ല, ടോപ്പ്-മൗണ്ട് ചെയ്ത പുതിയ ഇന്റർ‌കൂളറിലേക്ക് എയർ നൽകുന്നതിനായാണ് ഇത് സ്ഥാപിച്ചിരുന്നത്. കൂടാതെ കാലത്തിനനുസരിച്ച് സ്കോർപിയോ ആദ്യമായി ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സും പരിചയപ്പെടുത്തി.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

മറ്റ് പരിഷ്ക്കാരങ്ങളിൽ 2-ഡിൻ സ്റ്റീരിയോ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഒരു മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ എന്നിവ പുതിയ സ്കോർപിയോയിൽ ഉൾപ്പെടുത്തി. ക്രൂയിസ് കൺട്രോൾ, ഡ്യുവൽ എയർ ബാഗുകൾ എന്നിവയും 2006 ലെ മോഡലിലേക്ക് മഹീന്ദ്ര കൊണ്ടുവന്ന മാറ്റങ്ങളായിരുന്നു.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് (2009)

ഏഴ് വർഷങ്ങൾക്കുള്ളിൽ വിപണിയിൽ ചുവടുറപ്പിച്ച് തന്റേതായ ഇടംകണ്ടെത്തിയ മോഡലായി മാറിയ സ്കോർപിയോയ്ക്ക് രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റും 2009-ൽ എത്തി. പ്രധാന മാറ്റങ്ങളേക്കാൾ ചെറിയ കോസ്മെറ്റിക് മാറ്റങ്ങളുമായാണ് കാർ ഇത്തവണ വിപണിയിലെത്തിയത്.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

പുതിയ ഹെഡ്‌ലൈറ്റ് ഹൗസിംഗ്, പുനർ‌രൂപകൽപ്പന ചെയ്ത ഹുഡ്, അതിന്റെ സിഗ്നേച്ചർ സവിശേഷതയായ 'ഹൂഡ് സ്കൂപ്പ്' എന്നിവ ഈ സമയം കാറിനു ചുറ്റും വാഗ്ദാനം ചെയ്തു. ഇതിനുപുറമെ അൽപം ഒന്ന് പരിഷ്ക്കരിച്ച അതേ എഞ്ചിനും കമ്പനി മുന്നോട്ടുകൊണ്ടുപോയി.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

മൂന്നാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് (2014)

ഒടുവിൽ കൂടുതൽ സവിശേഷതകളോടെ ആധുനിക യുഗത്തിലേക്ക് എസ്‌യുവി കാലെടുത്തുവെക്കുന്നതിനാണ് 2014 സാക്ഷ്യംവഹിച്ചത്. അതിനൊപ്പം സ്കോർപിയോയും ഒരു പുതിയ എംഹോക്ക് എഞ്ചിൻ ഉപയോഗിച്ച് ആകർഷിക്കപ്പെട്ടു.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ബിഎസ്-VI യുഗം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഉപയോഗത്തിലുണ്ടായിരുന്ന പുതിയ 2.2 ലിറ്റർ മോഡേൺ എംഹോക്ക് എഞ്ചിനാണ് സ്കോർപിയോയിലെത്തിയത്. ഈ യൂണിറ്റ് 4,000 rpm-ൽ 118 bhp പവറും ഏകദേശം 280 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

കൂടാതെ 6 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും ഉൾക്കൊള്ളുന്ന പുതുക്കിയ ഇന്റീരിയറുകളുമായാണ് എസ്‌യുവി വന്നത്. അതോടൊപ്പം സ്കോർപിയോ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഹെഡ്ലൈറ്റുകൾ, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകൾ എന്നിവയും വാഗ്ദാനം ചെയ്തു.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

മഹീന്ദ്ര സ്കോർപിയോ ആരംഭിച്ചതിനുശേഷം ഉണ്ടായ പ്രധാന മാറ്റമാണിത്. പുതിയ പുറംഭാഗവും ഇന്റീരിയറും മാത്രമല്ല ഫ്രെയിം ചാസിയിൽ പുനർരൂപകൽപ്പന ചെയ്തതും പുതുക്കിയതുമായ ഒരു ലാർഡർ ഫ്രെയിമും വാഹനത്തിന് ലഭിച്ചു.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് (2017)

ഈ ഫെയ്‌സ്‌ലിഫ്റ്റ് പ്രധാനമായും എഞ്ചിൻ നവീകരണത്തിലേക്കായിരുന്നു മഹീന്ദ്ര ശ്രദ്ധകൊടുത്തത്. ഈ സമയം എസ്‌യുവിക്ക് പുതുതായി അപ്‌ഡേറ്റുചെയ്‌ത എംഹോക്ക് എഞ്ചിൻ ലഭിച്ചു. കൃത്യമായി പറഞ്ഞാൽ പുതിയ ടർബോചാർജർ.

മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

നവീകരിച്ചതിനാൽ എഞ്ചിൻ 140 bhp പവറും ഏകദേശം 320 Nm torque ഉം ഉത്പാദിപ്പിച്ചു. ഒടുവിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് സ്കോർപിയോ ചുവടുമാറുകയും ചെയ്‌തു. ഇനി കാലംകാത്തുവെച്ചിരിക്കുന്നത് സ്കോർപിയോയുടെ തലമുറമാറ്റമാണ്. അതിനായി ഈ വർഷം അവസാനം വരെ കാത്തിരിക്കേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
The Story Of The Iconic Mahindra Scorpio SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X