നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

സെഗ്മെന്റിലെ ഏറ്റവും സവിശേഷതകളുള്ള കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര XUV300. പക്ഷേ വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ വാഹനത്തിന് സാധിച്ചിട്ടില്ല.

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കോംപ്കാട് എസ്‌യുവി വിഭാഗമാണ് ഏറ്റവും മത്സരാധിഷ്ഠിത വിഭാഗം. നിര്‍മ്മാതാക്കള്‍ സവിശേഷതകള്‍ ചേര്‍ക്കുന്നത് തുടരുകയും വേരിയന്റ് ലൈനപ്പ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

അവരവരുടെ മോഡലുകള്‍ ഈ വിഭാഗത്തില്‍ മത്സരാധിഷ്ഠിതമാണെന്ന് നിര്‍മാതാക്കള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ചില ആളുകള്‍ അവരുടെ കോംപാക്ട് എസ്‌യുവിയെ ശരിയായ ഓഫ്-റോഡര്‍ ആയി കണക്കാക്കുകയും റോഡ്-പക്ഷപാതപരമായ വാഹനത്തില്‍ ഓഫ്-റോഡ് സ്റ്റഫ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്യുന്നു.

MOST READ: വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

യൂട്യൂബില്‍ ഓള്‍ ഇന്‍ വണ്‍ എന്റര്‍ടൈന്‍മെന്റ് അപ്ലോഡു ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മഹീന്ദ്ര XUV300 ഒരു നദി മുറിച്ചുകടക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

നദിയുടെ ഒഴുക്ക് വളരെ ശക്തമാണെന്ന് വീഡിയോയില്‍ പല തവണ കണ്ടു. പക്ഷേ ഡ്രൈവര്‍ വളരെ മനോഹരമായി വാഹനം നദി മുറിച്ച് കടത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഭാഗ്യവശാല്‍, നദി വളരെ ആഴത്തിലായിരുന്നില്ല, അതിനാല്‍ എയര്‍ ഡാം വരെ മാത്രമാണ് വെള്ളത്തില്‍ മുങ്ങിയത്.

MOST READ: സിയാസിന് പിന്നാലെ ടൊയോട്ട വാഗൺആർ ഹാച്ച്ബാക്കും അണിയറയിൽ; സ്പൈ ചിത്രങ്ങൾ പുറത്ത്

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

ഒരു ഫ്രണ്ട്-വീല്‍ ഡ്രൈവ് വാഹനമായിരുന്നിട്ടും XUV300 ഈ സാഹചര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതിന് എവിടെയും ട്രാക്ഷന്‍ നഷ്ടപ്പെടുകയോ നിന്നുപോവുകയോ ചെയ്തില്ല. കേംപാക്ട് എസ്‌യുവി നദി മുറിച്ചുകടക്കുന്നത് ഇതാദ്യമല്ല. നേരത്തെ, കിയ സെല്‍റ്റോസ്, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, കിയ സോനെറ്റ് എന്നീ മോഡലുകളും ഇത്തരത്തില്‍ നദി മുറിച്ച് കടക്കുന്നത് വാര്‍ത്തയായിരുന്നു.

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

എന്നാല്‍ എല്ലാവരും അത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും വാര്‍ത്തയില്‍ പറയുന്നു. ഈ വാഹനങ്ങളെല്ലാം ഓഫ് റോഡ് നടത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മോഡലുകള്‍ അല്ല കോംപാക്ട് എസ്‌യുവികള്‍. ചിലപ്പോള്‍ വിജയിക്കുമെന്ന് പറയുമെങ്കിലും, ചിലപ്പോള്‍ ഫലം വിപരീതമാകുകയും ചെയ്യും.

MOST READ: ചിറകുകൾ മുളച്ച് വാനിൽ പറന്ന് ഹോണ്ട; ഹോണ്ടജെറ്റ് എലൈറ്റ് S ആഢംബര വിമാനം വിപണിയിൽ

കൂടാതെ, എഞ്ചിന്‍ ബേയില്‍ വയറിംഗും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഉണ്ട്, അവ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും തകരാറുണ്ടാകുകയും ചെയ്യും. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ അപകടസാധ്യതയുമുണ്ട്. ഒരു വാഹനത്തിന്റെ ഇലക്ട്രിക്കലുകള്‍ മാറ്റിസ്ഥാപിക്കുന്നത് ഒരു വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെലവേറിയ റിപ്പയര്‍ ജോലിയാണ്.

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

വെള്ളം എഞ്ചിനെയും പല തരത്തില്‍ തകര്‍ക്കും. എഞ്ചിന് കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള ഒരു മാര്‍ഗം ഹൈഡ്രോലോക്ക് ചെയ്യാനാകും എന്നതാണ്. ഇത് നന്നാക്കാന്‍, മെക്കാനിക്ക് മുഴുവന്‍ എഞ്ചിന്‍ തുറന്ന് വൃത്തിയാക്കി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിന് ധാരാളം പണവും ധാരാളം സമയവും ചെലവാകും.

MOST READ: 100 മീറ്ററിൽ കൂടുതൽ വാഹന നിരയുണ്ടെങ്കിൽ ടോൾ അടക്കാതെ കടത്തി വിടണം; നിർദേശം പുറപ്പെടുവിച്ച് NHAI

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

ഓഫ്-റോഡിംഗ് ചെയ്യണമെങ്കില്‍ 4x4 സിസ്റ്റമുള്ള ഒരു എസ്‌യുവി തെരഞ്ഞെടുക്കണം. 4x4 സിസ്റ്റം എഞ്ചിന്റെ പവര്‍ നാല് ചക്രങ്ങളിലേക്കും മാറ്റും. ഇത് വാഹനത്തിന്റെ ട്രാക്ഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും, അപകട സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

മിക്കപ്പോഴും 4x4 എസ്‌യുവികള്‍ കുറഞ്ഞ ശ്രേണിയിലുള്ള ഗിയര്‍ബോക്സുമായി വരുന്നു, ഇത് ചക്രങ്ങളില്‍ കൂടുതല്‍ ടോര്‍ക്ക് നല്‍കാന്‍ സഹായിക്കുന്നു. 8.30 ലക്ഷം രൂപ മുതലാണ് XUV300-യും എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയ്ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

Image Courtesy: All in One Entertainment

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Cross A River, Video Viral Now. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X