കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. പുനെക്കടുത്തുള്ള ചകാനിലെ നിര്‍മാണശാലയില്‍ പ്രാദേശികമായിട്ടാണ് കുഷാഖിന്റെ ഉത്പാദനം.

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വിഷന്‍ ഇന്‍ കണ്‍സെപ്റ്റിന്റെ നിര്‍മ്മാണ പതിപ്പാണ് ഇത്. മിഡ്-സൈസ് എസ്‌യുവിയുടെ ഡെലിവറികള്‍ അടുത്ത മാസം ഇന്ത്യയില്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യ മോഡലാണിത്.

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

വില നിയന്ത്രിച്ച് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ വാഹനം 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണം നേടുകയും ചെയ്തിട്ടുണ്ട്. പ്ലാറ്റ്ഫോമിലെ സുപ്രധാന വികസനം പൂനെയിലെ പുതിയ സാങ്കേതിക കേന്ദ്രത്തില്‍ നടന്നു. പ്രാദേശികമായി നിര്‍മ്മിക്കുന്ന രണ്ട് TSI പെട്രോള്‍ എഞ്ചിനുകളാണ് കുഷാഖിന് കരുത്ത് നല്‍കുന്നത്.

MOST READ: നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോളിന് പരമാവധി 115 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു.

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

രണ്ട് യൂണിറ്റുകളും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കും. ചെറിയ ടര്‍ബോ യൂണിറ്റില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഒരു ഓപ്ഷനായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: മാരുതിയുടെ പുതിയ തന്ത്രങ്ങൾ, പുതുതലമുറ എസ്-ക്രോസ് 2022-ൽ എത്തും, സ്വിഫ്റ്റ് 2023-ലും

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

ഇന്ത്യ 2.0 പദ്ധതിയില്‍ നിന്ന് വരുന്ന ആദ്യത്തെ ഉല്‍പ്പന്നം കൂടിയാണ് സ്‌കോഡ കുഷാഖ്. അഞ്ച് സീറ്റര്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയ്ക്കെതിരേയാണ് മോഡല്‍ മത്സരിക്കുന്നത്.

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയും ആഗോള തലത്തില്‍ ബ്രാന്‍ഡിന് പിന്നാലെ മനോഹരമായ ബോഡി ഉപരിതലങ്ങളും ക്യാരക്ടര്‍ ലൈനുകളും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: ഓറയെ മിനുക്കി ഹ്യുണ്ടായി, 2021 മോഡലായി വിപണിയിലേക്ക്; ബ്രോഷർ പുറത്ത്

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇന്‍-കാര്‍ കണക്റ്റിവിറ്റി ടെക്‌നോളജി, മൗണ്ട് കണ്‍ട്രോളുകളുള്ള മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടോപ്പ് എന്‍ഡ് വേരിയന്റുകളിലെ ഒന്നിലധികം എയര്‍ബാഗുകള്‍, ഡ്രൈവര്‍ അസിസ്റ്റ് സുരക്ഷാ സവിശേഷതകളും വാഹനത്തില്‍ ഇടംപിടിക്കുന്നു.

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

'കുഷാഖ്' എന്ന പേരിന്റെ അര്‍ത്ഥം 'രാജാവ്' അല്ലെങ്കില്‍ 'ചക്രവര്‍ത്തി' എന്നാണ്, എന്നാല്‍ വാഹനത്തിന്റെ പോരാട്ട ശേഷിയാണ് അതിന്റെ വിഭാഗത്തില്‍ അത് വഹിക്കുന്ന പങ്ക് യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കുന്നതെന്നും കമ്പനി അറിയിച്ചു.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ കംഫര്‍ട്ട്ലൈന്‍ TSI ഓട്ടോമാറ്റിക്; അറഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുഷാഖ് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ച് സ്‌കോഡ; ഡെലിവറി ജൂലൈ മാസത്തോടെ

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, എല്‍ഇഡി ലൈറ്റിംഗ്, ഡ്യുവല്‍-ടോണ്‍ ക്യാബിന്‍ എന്നിവയും മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടും. വിലകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, June 7, 2021, 16:39 [IST]
English summary
Skoda Begins Kushaq SUV Production In India, Deliveries From Next Month. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X