നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

ഇന്ത്യൻ വിപണിയിൽ ഏറ്റവും മത്സരം നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടേത്. എല്ലാ വാഹന നിർമാണ കമ്പനികൾക്കും ഈ പ്രമുഖ ബ്രാൻഡുകൾക്കും ഈ വിഭാഗത്തിൽ സാന്നിധ്യമുണ്ട് എന്നതും ശ്രദ്ധേയമാണ്.

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

എന്നാൽ ശ്രേണിയിൽ വേറിട്ടുനിൽക്കുന്ന ഒരു മോഡലാണ് ടാറ്റയുടെ നെക്സോൺ. എന്നാൽ നെക്‌സോൺ എസ്‌യുവിയുടെ ഏതാനും ഡീസൽ വേരിയന്റുകൾ നിർത്തിവെച്ചതായാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ.

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

ഇതിൽ XE, XMA, XZ, XZA പ്ലസ് (S) വേരിയന്റുകളാണ് ടാറ്റ നിർത്തിയതായി പറയുന്നത്. ഈ വകഭേദങ്ങൾക്കായുള്ള ബുക്കിംഗും ഡീലർമാർ ഇനി മുതൽ സ്വീകരിക്കുന്നില്ല എന്നാണ് സൂചന. ടാറ്റ നിരന്തരം നെക്‌സോണിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമാണിത്.

MOST READ: ചുളു വിലയ്ക്ക് കിട്ടിയാലും സെക്കൻഡ്ഹാൻഡായി വാങ്ങരുത് ഈ കാർ മോഡലുകൾ

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

അടുത്തിടെ എസ്‌യുവി പുതിയ 5 സെറ്റ് സ്‌പോക്ക് അലോയ് വീലുകൾ ഉപയോഗിച്ച് കമ്പനി അപ്‌ഡേറ്റുചെയ്‌തിരുന്നു. ഈ പുതുക്കിയ മോഡലുകൾ ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്.

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

അതുപോലെ തന്നെ സെന്റർ കൺസോളിലെ ഫിസിക്കൽ ബട്ടണുകളും നോബുകളും ഇല്ലാതാക്കി ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസം നെക്‌സോണിന്റെ ഇന്റീരിയറുകളും പരിഷിക്കരണത്തിന് വിധേയമാക്കിയിരുന്നു.

MOST READ: മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

ഈ പ്രവർത്തനങ്ങൾ ഇപ്പോൾ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം ടാറ്റ മോട്ടോർസും നെക്‌സോണിൽ നിന്ന് ടെക്റ്റോണിക് ബ്ലൂ കളർ ഓപ്ഷനും നിർത്തലാക്കിയിരുന്നു.

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

ടാറ്റയുടെ ടേണ്‍റൗണ്ട് 2.0 തന്ത്രത്തിന് കീഴിലുള്ള തന്ത്രമാണ് ഈ പരിഷ്ക്കാരങ്ങളുടെ അണിയറയിൽ പ്രവർത്തിക്കുന്നത്. മുടക്കുന്ന പണത്തിന് മൂല്യം നൽകുന്ന നെക്സോണിന്റെ മറ്റൊരു സവിശേഷതയാണ് ഗ്ലോബൽ എൻക്യാപ് ക്യാഷ് ടെസ്റ്റിലെ 5-സ്റ്റാർ സ്കോർ.

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ക്രോസ്ഓവറിന്റെ കരുത്ത്. ഇത് 118 bhp പവറിൽ 170 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിനൊപ്പം 1.5 ലിറ്റർ ഡീസൽ യൂണിറ്റും ഉപഭോക്താക്കൾക്ക് നെക്‌സോണിൽ തെരഞ്ഞെടുക്കാം.

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

108 bhp കരുത്തിൽ 260 Nm torque വികസിപ്പിക്കാൻ ഡീസൽ എഞ്ചിൻ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി എന്നിവയാണ് ടാറ്റ നെക്സോണിൽ വാഗ്‌ദാനം ചെയ്യുന്നത്.

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഉള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് കോംപാക്‌ട് എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ.

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

ഇന്ത്യയിൽ 7.19 ലക്ഷം മുതൽ 12.95 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്സോണിനായി മുടക്കേണ്ട എക്സ്ഷോറൂം വില. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ഫോർഡ് ഇക്കോസ്പോർട്ട്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV300 തുടങ്ങിയ മോഡലുകളാണ് എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Tata Motors Discontinued Some Diesel Variants Of Nexon SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X