YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ
ഐതിഹാസിക YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ തയാറെടുത്ത് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ യമഹ. കാലിഫോർണിയ എയർ റിസോഴ്‌സ് ബോർഡിന് (CARB) സമർപ്പിച്ച രേഖകൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.

പുതിയ R7 സൂപ്പർബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിലും സുസുക്ക 8 അവേഴ്സ് എൻഡുറൻസ് റേസുകളിലും ഉപയോഗിച്ച 750 സിസി ഫോർ സിലിണ്ടർ റേസ് ബൈക്ക് യമഹയെപ്പോലെ സമൂലമാകില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്.

എന്നിരുന്നാലും ഓഹ്‌ലിൻസ് സസ്‌പെൻഷനും റണ്ണിംഗ് ഗിയറും ടൈറ്റാനിയം വാൽവുകളും ടൈറ്റാനിയം കോൺറോഡുകളും ഡെൽറ്റാബോക്‌സ് II ഫ്രെയിമും R7 അഭിമാനിക്കും. പുതിയ YZF-R7 മടങ്ങിയെത്തിയാൽ ഒരുപക്ഷേ 750 സിസി മോഡലായിരിക്കില്ലെന്നും രേഖകൾ വെളിപ്പെടുത്തുന്നുണ്ട്.

CARB ഫയലിംഗ് അനുസരിച്ച് യമഹ YZF-R7 689 സിസി എഞ്ചിൻ ഉപയോഗിക്കും. ഇത് യമഹ MT-07 നേക്കഡ് സൂപ്പർ സ്പോർട്‌സ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന നിലവിലെ പാരലൽ-ട്വിൻ യൂണിറ്റിന്റെ അതേ വലിപ്പവും ശേഷിയുമായിരിക്കും കൈകാര്യം ചെയ്യുക.

ഈ യൂണിറ്റ് 9,000 rpm-ൽ 72 bhp കരുത്തും 6,500 rpm-ൽ 68 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയിള്ളതായിരിക്കും. പുതിയ അപ്രീലിയ RS660 എത്തുന്ന സെഗ്മെന്റിൽ മത്സരിക്കാൻ യമഹ MT-07 മോഡലിന്റെ ഫുള്ളി-ഫെയർഡ് പതിപ്പിൽ കമ്പനി പ്രവർത്തിക്കുന്നുവെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് ഈ വാർത്ത പുറത്തുവരുന്നതും.
MOST READ: ഗിയർബോക്സ് തകരാർ, ഹൈനസ് CB350 മോഡലിനെ തിരിച്ചുവിളിച്ച് ഹോണ്ട

അതിനാൽ പുതിയ R7 MT-07 ന്റെ അതേ ചാസിയും സസ്പെൻഷനും ഉപയോഗിക്കുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, ടൗട്ടർ ചാസി, ഉയർന്ന ബ്രേക്കിംഗ് ഘടകങ്ങൾ എന്നിവ ഉപയോഗിച്ച് യമഹ R7 ട്രാക്കിനെ കൂടുതൽ അനുയോജ്യമാക്കും.

IMU സഹായത്തോടെയുള്ള ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, വീലി കൺട്രോൾ എന്നിവ ഉപയോഗിച്ച് സമഗ്രമായ ഒരു ഇലക്ട്രോണിക്സ് സ്യൂട്ടും വരാനിരിക്കുന്ന യമഹ YZF-R7-ൽ പ്രതീക്ഷിക്കാം.
MOST READ: പുതുതലമുറ HR-V ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം യമഹ തങ്ങളുടെ മിഡിൽവെയ്റ്റ് ശ്രേണികളൊന്നും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ MT-07, ടെനെരെ 700, R7 എന്നിവ രാജ്യത്ത് അവതരിപ്പിക്കാൻ സാധ്യതയില്ല.


Click it and Unblock the Notifications








