പുതുതലമുറ HR-V ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട
അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഹോണ്ട പുതുതലമുറ HR-V ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

എസ്‌യുവി കഴിഞ്ഞ മാസം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, യൂറോപ്പ്, ജപ്പാൻ, തായ്‌ലൻഡ് തുടങ്ങിയ ഏതാനും അന്താരാഷ്ട്ര വിപണികളിൽ ഉടൻ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, ഈ വർഷം അവസാനത്തോടെ HR-V ഹോണ്ട ഇവിടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മിക്കവാറും ദീപാവലി ഉത്സവ സീസണിലാവുമിത്.

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, ലിഥിയം അയൺ ബാറ്ററി, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു നിശ്ചിത ഗിയർ ട്രാൻസ്മിഷൻ എന്നിവ ഉൾക്കൊള്ളുന്ന പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിച്ച് പുതിയ ജെൻ ഹോണ്ട HR-V ലഭ്യമാണ്.

സംയോജിത പവർ ഔട്ട്പുട്ട് 109 bhp -യാണ്. ഒരു ഹൈബ്രിഡ് ഇതര പവർട്രെയിനും ലഭ്യമാണ്, 121 bhp കരുത്തുമായി വരുന്ന 1.5 ലിറ്റർ പെട്രോൾ മോട്ടോർ ഒരു CVT ഗിയർബോക്സുമായി ജോഡിയാക്കുന്നു.

റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിപണിയിൽ നമുക്ക് ഹൈബ്രിഡ് വേരിയന്റ് ലഭിക്കും, ഇതിന് എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ മുതലായവയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രീമിയം വില ഉണ്ടായിരിക്കും.

ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ വാഹനം ആദ്യ ഹൈബ്രിഡ് മോഡൽ ഹോണ്ട സിറ്റിയായിരിക്കും. അതിനു ശേഷമാവും HR-V കമ്പനി അവതരിപ്പിക്കുക.

ഔട്ട്‌ഗോയിംഗ് മോഡലിന്റെ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിലാണ് പുതിയ-തലമുറ ഹോണ്ട HR-V നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഡിസൈൻ പൂർണ്ണമായും പുതിയതാണ്.

2021 HR-V -ക്ക് നേർത്ത ഹെഡ്‌ലൈറ്റുകൾ, വിശാലമായ ഫ്രണ്ട് ഗ്രില്ല് (ഒന്നിലധികം തിരശ്ചീന സ്ലാറ്റുകൾ), നീളമുള്ളതും പരന്നതുമായ ബോണറ്റ്, മനോഹരമായ ഡ്യുവൽ-ടോൺ അലോയി വീലുകൾ, കൂപ്പെ പോലുള്ള ചരിഞ്ഞ പിൻഭാഗം എന്നിവ ലഭിക്കുന്നു. പിൻ ഡോർ ഹാൻഡിലുകൾ C-പില്ലറിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു, ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുമുണ്ട്.

പഴയ-തലമുറ HR-V -യുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്റീരിയറിൽ വലിയ മാറ്റമുണ്ടായിരിക്കുന്നു. ഡാഷ്‌ബോർഡ് രൂപകൽപ്പന തീർത്തും പുതിയതാണ്.

കൂടാതെ 9.0 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ-ഓപ്പറേറ്റഡ് ടെയിൽഗേറ്റ് (ജെസ്റ്റർ കൺട്രോളിനൊപ്പം), ഒരു മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ , ഹോണ്ട കണക്റ്റ് എന്നിവ ബ്രാൻഡ് ഒരുക്കുന്നു.


Click it and Unblock the Notifications








