2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

പുതുക്കിയ എയ്റോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ പുറത്തിറക്കി യമഹ. പരിഷ്ക്കരിച്ച മോഡലിനായി 78,500 ബാത്താണ് മുടക്കേണ്ടത്. അതായത് ഏകദേശം 1.90 ലക്ഷം രൂപ.

2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

സ്കൂട്ടറിന്റെ പുതുമ നിലനിർത്താനായി യമഹ നിരവധി വിഷ്വൽ മെച്ചപ്പെടുത്തലുകളാണ് എയ്റോക്സ് 155 പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. 2021 മോഡലിൽ മൂർച്ചയുള്ള എൽഇഡി ഹെഡ്‌ലാമ്പും ഫ്ലേഡ് എൽഇഡി ഡിആർഎല്ലുകളും ഉപയോഗിച്ച് സ്‌കൂട്ടറിന് കൂടുതൽ ആക്രമണാത്മക മുൻവശമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

ഫ്രണ്ട് ഫെയറിംഗിലേക്ക് ഇൻഡിക്കേറ്ററുകൾ സംയോജിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ടെയിൽ വിഭാഗവും പുനർ‌രൂപകൽപ്പന ചെയ്‌തു. കൂടാതെ സ്കൂട്ടറിന് പുതിയ സ്ലിം എൽ‌ഇഡി ടെയിൽ ‌ലൈറ്റും ലഭിക്കുന്നുണ്ട്. ഇതിനുപുറമെ യമഹ പുതിയ എയ്റോക്സ് 155 ഒരു പുതിയ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പമാണ് സജ്ജീകരിച്ചിരിക്കുന്നതും.

MOST READ: 2021 ഹയാബൂസയുടെ ഇന്ത്യന്‍ അവതരണ തീയതി പുറത്ത്; അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

എയറോക്‌സിന്റെ യാന്ത്രിക വശങ്ങളിൽ പരിഷ്ക്കാരങ്ങളൊന്നും നൽകാൻ യമഹ തയാറായില്ല. ബ്രാൻഡിന്റെ തന്നെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കായ R15 V3.0 മോഡലിലെ അതേ 155 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ സ്കൂട്ടറിന്റെയും ഹൃദയം.

2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

എന്നിരുന്നാലും സ്കൂട്ടറിലെ എഞ്ചിൻ അല്പം ഡീട്യൂൺ ചെയ്‌ത അവസ്ഥയിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 15.4 bhp കരുത്തിൽ 13.8 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. R15-ൽ കാണുന്ന ആറ് സ്പീഡ് ഗിയർബോക്‌സിൽ നിന്ന് വ്യത്യസ്തമായി എയറോക്‌സിന് ഒരു സിവിടി യൂണിറ്റാണ് ലഭിക്കുന്നത്.

MOST READ: ചേതക് ഇലക്ട്രിക്കിന് ചെലവേറും; വില വർധനയുമായി ബജാജ്

2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

എയറോക്‌സിന്റെ ഫ്യുവൽ ടാങ്ക് ശേഷി 4.6 ലിറ്ററിൽ നിന്ന് 5.5 ലിറ്ററായി ഉയർത്തി. 14 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിൽ ഇടംപിടിച്ചിരിക്കുന്നതും. ഇതിന് മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്ഡ് ഷോക്കുമാണ് യമഹ വാഗ്‌ദാനം ചെയ്യുന്നത്.

2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

ബ്രേക്കിംഗിനായി മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 2021 എയ്റോക്സ് 155-ന് 25 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, യുഎസ്ബി മൊബൈൽ ചാർജർ, സ്മാർട്ട് കീ എന്നിവ ലഭിക്കും.

MOST READ: 2021 റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

കൂടാതെ ഒരു സമർപ്പിത ആപ്ലിക്കേഷന്റെ സഹായത്തോടെ റൈഡറിന് അവരുടെ സ്മാർട്ട്‌ഫോൺ സ്‌കൂട്ടറുമായി ജോടിയാക്കാൻ അനുവദിക്കുന്ന വൈ-കണക്റ്റ് ടെക്കും ഓഫറിൽ ലഭ്യമാണ്.

2021 എയറോക്സ് 155 സ്കൂട്ടർ തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കോൾ വിശദാംശങ്ങളും മെസേജുകളും കാണാൻ കണക്റ്റുചെയ്‌ത സാങ്കേതിക സംവിധാനം ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നു. കൂടാതെ സർവീസ് ഷെഡ്യൂളുകൾ, സ്കൂട്ടർ അവസാന പാർക്ക് ചെയ്ത സ്ഥാനം എന്നിവയും ഇത് പ്രദർശിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Officially Revealed The New 2021 Aerox 155 Scooter. Read in Malayalam
Story first published: Tuesday, February 9, 2021, 13:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X