വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

ഇലക്‌ട്രിക് ശ്രേണിയിൽ പുതുമകൾ നിലനിർത്താനായി എം‌ജി മോട്ടോർ ഇന്ത്യ 2021 മോഡൽ ZS ഇവി പുറത്തിറക്കി. വിപണിയിൽ എത്തി ഒരു വർഷം പൂർത്തിയാക്കുമ്പോൾ കൂടുതൽ ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

പുതിയ ബാറ്ററി പായ്ക്കോടെ 2021 ZS ഇവിയിൽ മെച്ചപ്പെട്ട 419 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണിയാണ് എംജിയുടെ വാഗ്‌ദാനം. 20.99 ലക്ഷം രൂപയുടെ പുതിയ പ്രാരംഭ വിലയും വാഹനത്തിന് ലഭിക്കും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

2021 മോഡലിന്റെ അവതരണവേളയിൽ എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ് ഗുപ്തയുമായി സംവദിക്കാൻ ഡ്രൈവ്‌സ്പാർക്കിന് സാധിച്ചു. രാജ്യത്തെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ കമ്പനിയുടെ ഭാവിയെ കുറിച്ചുള്ള പദ്ധതികളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

2021 ZS ഇവിക്ക് നൽകിയിരിക്കുന്നത് ആമുഖ വിലനിർണയമാണോ? അങ്ങനെയെങ്കിൽ വില വർധനവ് നടപ്പിലാക്കുന്നത് എങ്ങനെ?

2021 ZS ഇവിയുടെ വിലനിർണയം ആമുഖമല്ല. മാത്രമല്ല കുറച്ച് സമയത്തേക്ക് ഈ വില അതേപടി നിലനിൽക്കുകയും ചെയ്യും. കഴിഞ്ഞ വർഷത്തെ പ്രാരംഭ സമാരംഭത്തിനായി അത്തരം നടപടികൾ എടുത്തിരുന്നെങ്കിലും ഇതൊരു പുതിയ അവതരണമല്ലാത്തതിനാൽ ഇപ്പോൾ അത്തരം ഓഫറുകളൊന്നുമില്ല. എങ്കിലും ആക്രമണാത്മകമായി ഇപ്പോൾ വില നിശ്ചയിക്കാൻ എംജിക്ക് സാധിച്ചിട്ടുണ്ട്.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

പുതിയ ZS ഇവിയുടെ ഡെലിവറി എപ്പോഴാണ് ആരംഭിക്കുക? അടുത്ത ഘട്ട വിപുലീകരണം എപ്പോൾ ഉണ്ടാകും

ഇലക്ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറികൾ രാജ്യത്തുടനീളം ഉടൻ ആരംഭിക്കും. വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് പരിഗണിക്കുമ്പോൾ 31 നഗരങ്ങൾളിലും മികച്ച ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും മികച്ച പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരും ഡീലർഷിപ്പുകളിൽ ഉപകരണങ്ങളും സജ്ജമാക്കുക എന്നതിലേക്കാണ് ഇപ്പോഴത്തെ ശ്രദ്ധ.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച വിൽപ്പനാനന്തര സേവനം നൽകുന്നത് അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യയിലുടനീളമുള്ള നിലവിലെ 31 നഗരങ്ങളിൽ എല്ലാം ശരിയായിരിക്കണമെന്നാണ് എംജി ആഗ്രഹിക്കുന്നത്. ഇതിനു ശേഷമായിരിക്കും മറ്റ് നഗരങ്ങളിലേക്ക് വിപുലീകരണ പദ്ധതിയുമായി എത്തുക.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

മെച്ചപ്പെടുത്തിയ ശ്രേണി കൂടാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പുതിയ മോഡലിലേക്ക് എത്തിച്ചിട്ടുണ്ടോ? അതിന്റെ ഭാഗമാണോ ഗ്രൗണ്ട് ക്ലിയറൻസിന്റെ വർധനവ്

‘ഇക്കോ ട്രീ ചലഞ്ച്' സവിശേഷത അവതരിപ്പിക്കുന്നത് ഉപഭോക്താക്കളെ ശുദ്ധമായ അന്തരീക്ഷത്തിലേക്ക് അവർ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ധാരണ നേടാൻ സഹായിക്കും. ഇത് നിലവിലുള്ള ZS ഇവി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

ഗ്രൗണ്ട് ക്ലിയറൻസിനെ സംബന്ധിച്ചിടത്തോളം വിവിധ റോഡ് സാഹചര്യങ്ങളിൽ സുഗമമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കമ്പനി മുൻ‌കൂട്ടി തന്നെ വർധനവ് നടപ്പിലാക്കുകയായിരുന്നു. സവാരി ഗുണനിലവാരം ഇനിയും വർധിപ്പിക്കുന്നതിന് പുതിയ ടയർ പ്രൊഫൈൽ സഹായിക്കും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

വർധിച്ചുവരുന്ന ആവശ്യകതയെ അടിസ്ഥാനമാക്കി ഈ വർഷം ZS ഇലക്‌ട്രിക്കിന് വിൽപ്പന ലക്ഷ്യങ്ങളുണ്ടോ?

ഈ വർഷത്തേക്കുള്ള ZS ഇവിയുടെ വിൽപ്പന ലക്ഷ്യം കണക്കുകൾ ഞങ്ങൾക്ക് വെളിപ്പെടുത്താൻ കഴിയില്ല. എന്നിരുന്നാലും വിൽപ്പന എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ഡിമാൻഡും അടിസ്ഥാന സൗകര്യങ്ങളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പന കൂട്ടാൻ സഹായിച്ചേക്കാം.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

ZS ഇലക്‌ട്രിക്കിലെ പ്രാദേശികവൽക്കരണത്തിന്റെ ശതമാനം എത്രയാണ്? ഇന്ത്യയിൽ ബാറ്ററി പായ്ക്കുകൾ നിർമിക്കാൻ എന്തെങ്കിലും പദ്ധതികൾ ഉണ്ടോ?

രാജ്യത്ത് ഇലക്ട്രിക്-എസ്‌യുവി ഒത്തുചേരുന്നതിനാൽ ഒരു കൃത്യമായ നമ്പർ നൽകാൻ കഴിയില്ല. എന്നിരുന്നാലും ഇന്ത്യയിൽ ബാറ്ററി പായ്ക്ക് നിർമിക്കാൻ എംജി ശ്രമിക്കുന്നുണ്ട്. രാജ്യത്ത് വിൽക്കുന്ന നമ്മുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില ഇനിയും കുറയ്ക്കാൻ ഇത് സഹായിക്കും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

ഇത് എപ്പോൾ കൈവരിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. പക്ഷേ ഇക്കാര്യം വെളിപ്പെടുത്തുന്നത് പ്രോജക്ടിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

സപ്ലൈ ചെയിന്റെ വൻതോതിലുള്ള കുറവ് ZS ഇവിയുടെ ഉത്പാദനത്തെ ബാധിക്കുമോ?

സപ്ലൈ ചെയിന്റെ ഒരു ചെറിയ അഭാവം ഉണ്ടായിട്ടുണ്ട്. ഇത് ചില നിർമ്മാതാക്കളുടെ ഉത്പാദനത്തെ ബാധിച്ചിട്ടുമുണ്ട്. ZS ഇവിയെ ഇതെങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഉത്തരം നൽകാൻ കഴിയില്ല. എന്നിരുന്നാലും ഉണ്ടാകാനിടയുള്ള ഏതെങ്കിലും വിടവ് നികത്താൻ കമ്പനി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താൻ സാധിക്കും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കുന്നതിനാൽ എം‌ജി ഇന്ത്യയ്ക്ക് താങ്ങാനാവുന്ന ഇവി അവതരിപ്പിക്കുമോ?

തീർച്ചായായും ഇന്ത്യൻ വിപണിയിൽ കൂടുതൽ താങ്ങാനാവുന്ന ഒരു മോഡലിനെ പുറത്തിറക്കാനുള്ള പദ്ധതി എം‌ജി തയാറാക്കുന്നുണ്ട്. പുതിയ മോഡലിന് 20 ലക്ഷം രൂപയ്ക്ക് താഴെയാകും വില. എന്നിരുന്നാലും, വരാനിരിക്കുന്ന ഇലക്ട്രിക് വാഹനം എങ്ങനെയായിരിക്കുമെന്നതിന്റെ ഫോർമാറ്റ് ഇപ്പോൾ പങ്കുവെക്കാൻ കഴിയില്ല.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

ZS ഇവിയുടെ ഒരു ലോങ്-റേഞ്ച് വേരിയന്റിനെ പ്രതീക്ഷിക്കാമോ?

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നത്തിന്റെയോ മറ്റ് ഉപകരണങ്ങളുടെയോ അടിസ്ഥാനത്തിൽ വിവിധ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്താൻ കമ്പനി നിരന്തരം ശ്രമിക്കുന്നുണ്ട്. 500 കിലോമീറ്ററിലധികം ദൂരം എത്തിക്കാൻ കഴിയുന്ന ഒരു ബാറ്ററി പായ്ക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് നിലവിൽ കമ്പനി. ഈ പുതിയ ബാറ്ററി പായ്ക്ക് വെറും ഒരു മോഡലിൽ മാത്രമായി പരിമിതപ്പെടുത്തില്ല. ഭാവിയിൽ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന മറ്റ് ഉൽപ്പന്നങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി എം‌ജി ഇപ്പോൾ നിരവധി കമ്പനികളുമായി പങ്കാളികളായിട്ടുണ്ടല്ലോ? കൂടുതൽ പദ്ധതികൾ എന്തെല്ലാമാണ്?

രാജ്യത്തെ ഇവി ഇക്കോസിസ്റ്റം മെച്ചപ്പെടുത്താൻ കമ്പനി നിരന്തരം പരിശ്രമിക്കുകയാണ്. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിന് ടാറ്റ പവർ, ഫോർട്രം, ഡെൽറ്റ എന്നിവയുൾപ്പെടെ നിരവധി കമ്പനികളുമായി എംജി പങ്കാളികളായിട്ടുണ്ട്. രാജ്യത്ത് 16 ഡിസി ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്ന ഒരേയൊരു കമ്പനിയാണ് എംജി. ഈ വർഷം അവസാനത്തോടെ സ്റ്റേഷനുകളുടെ എണ്ണം 55 ആയി വർധിപ്പിക്കുകയും ചെയ്യും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തെ എം‌ജി എങ്ങനെ നോക്കിക്കാണുന്നു?

മുമ്പ് സൂചിപ്പിച്ചതുപോലെ ഇവി ഇക്കോസിസ്റ്റത്തിൽ ഞങ്ങളുടെ വികസനം വർധിപ്പിക്കുകയും പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ZS ഇവി സ്വന്തമാക്കുന്നതിന് സാമ്പത്തിക സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതിന് കമ്പനി വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

എളുപ്പത്തിലുള്ള ഒരു ലീസിംഗ് സേവനം നൽകുന്നതിന് ഞങ്ങൾ സൂംകാർ, ഓറിക്സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പാട്ട കാലയളവിനുശേഷം വാഹനം പൂർണമായും വാങ്ങാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് ഉണ്ടാകും. ഇവയെല്ലാം ഇലക്ട്രിക് വാഹനത്തിലേക്കുള്ള പരിവർത്തനം സുഗമമാക്കാൻ വളരെയധികം സഹായിക്കും.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

രാജ്യത്തെ തങ്ങളുടെ ആദ്യത്തെ ഇവി ഓഫറിനൊപ്പം വിപണിയിൽ നിന്ന് അതിശയകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ 'CASE' തത്വത്തിന് അനുസൃതമായാണ് എംജി പ്രവർത്തിക്കുന്നത്. CASE എന്നത് കണക്റ്റഡ് ടെക്നോളജി, ഓട്ടോണമസ് ടെക്നോളജി, ഷെയർഡ് മൊബിലിറ്റി, ഇലക്ട്രിക് എന്നിവയാണ്.

വില കുറയും; ZS ഇലക്ട്രിക്കിനായുള്ള പ്രാദേശിക ബാറ്ററി നിർമാണം ആരംഭിക്കുമെന്ന് എംജി

കഴിഞ്ഞ വർഷം അഞ്ച് നഗരങ്ങളിൽ നിന്ന് ഇപ്പോൾ 31 നഗരങ്ങളിലേക്ക് തങ്ങളുടെ ഇവി സാന്നിധ്യം വിപുലീകരിച്ചു. ഇത് ഇലക്ട്രിക് വിപണിയിലെ കമ്പനിയുടെ പുരോഗതിയാണ് കാണിക്കുന്നത്. അത് തങ്ങൾ തുടർന്നും നിലനിർത്തും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS EV Will Become More Affordable With Locally Assembled Battery Pack Says Gaurav Gupta. Read in Malayalam
Story first published: Tuesday, February 9, 2021, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X