Just In
- 42 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- Finance
പാചകവാതകത്തിന് വീണ്ടും വില കൂട്ടി; ഗാര്‍ഹിക സിലണ്ടറിന് ഈ മാസം വര്‍ധിച്ചത് 100 രൂപ!
- News
'പിസി ജോര്‍ജിന് യോഗിയുടെ ഭാഷ; ഷാള്‍ സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് നിരാഹാരം അവസാനിപ്പിക്കല്‍'
- Movies
ഡിംപലിനെതിരെ പരാതിയുമായി മജിസിയയും സന്ധ്യയും ഭാഗ്യലക്ഷ്മിയും, ബിഗ് ബോസ് ഹൗസിൽ പരാതി രൂക്ഷമാകുന്നു
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചേതക് ഇലക്ട്രിക്കിന് ചെലവേറും; വില വർധനയുമായി ബജാജ്
ബജാജ് ചേതക് റെട്രോ ക്ലാസിക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിയിട്ട് ഇപ്പോൾ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്, പക്ഷേ കമ്പനി അതിന്റെ മുഴുവൻ കഴിവും തിരിച്ചറിയാൻ ഇപ്പോഴും പാടുപെടുകയാണ്.

ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നത്തിന് 50,000 -ത്തിലധികം എൻക്വൈറികൾ ലഭിച്ചു, കൂടാതെ പ്രവർത്തനങ്ങളുള്ള പൂനെ, ബാംഗ്ലൂർ എന്നീ രണ്ട് നഗരങ്ങളിൽ നിന്നും 1,300 യൂണിറ്റുകളുടെ വിൽപന കമ്പനി രജിസ്റ്റർ ചെയ്‌തു.

നിലവിൽ ബജാജിന് 1,500 യൂണിറ്റുകളുടെ ഓർഡർ പെൻഡിംഗിലാണ്. എന്നിരുന്നാലും, ഉൽപാദന തടസ്സങ്ങൾ, താൽക്കാലികമായി ബുക്കിംഗ് അവസാനിപ്പിക്കാൻ നിർമ്മാതാക്കളെ നിർബന്ധിതമാക്കി.

ഉത്പാദനം പുനരാരംഭിക്കുമ്പോൾ ചേതക്കിന്റെ വില വർധിപ്പിക്കാൻ ബജാജ് ഒരുങ്ങുന്നുവെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു ലക്ഷം രൂപ വിലയുള്ള ബേസ് അർബൻ വേരിയന്റ് 1.15 ലക്ഷം രൂപ വിലയുള്ള ടോപ്പ് എൻഡ് പ്രീമിയം വേരിയന്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് സ്കൂട്ടർ എത്തുന്നത്. വാഹനത്തിന്റെ എക്സ്-ഷോറൂം വില 1.5 ലക്ഷം രൂപയായി ഉയർത്തിയേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചേതക്കിന്റെ ഓരോ യൂണിറ്റും ആമുഖ വിലയ്ക്ക് വിൽക്കുന്നതിലൂടെ ബജാജ് ഓട്ടോ നഷ്ടം നേരിടുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ നഷ്ടം ലഘൂകരിക്കുക / ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴതിതെ വിലവർധനവ്.

ഉപഭോക്താക്കളിൽ നിന്നുള്ള ശക്തമായ പ്രതികരണത്താൽ പ്രചോദനം ഉൾക്കൊണ്ട് ബജാജ് ഓട്ടോ വിലക്കയറ്റം സ്കൂട്ടറിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കില്ലെന്ന വിശ്വാസത്തിലാണ്.
MOST READ: ടാറ്റയുടെ നല്ല കാലം; ജനുവരിയിൽ ആൾട്രോസിന് ലഭിച്ചത് ഏറ്റവും കൂടിയ പ്രതിമാസ വിൽപ്പന

മുമ്പ് ഇരുചക്രവാഹനം സ്വന്തമാക്കിയിട്ടില്ലാത്ത നിരവധി പേർ ഉൾപ്പെടെ എല്ലാത്തരം ഉപഭോക്താക്കളേയും ഈ ഉൽപ്പന്നം ആകർഷിച്ചുവെന്ന് പറയപ്പെടുന്നു.

ബജാജ് ചേതക് ലോഞ്ച് ചെയ്തയുടനെ, ദേശീയതലത്തിൽ കർശനമായ ലോക്ക്ഡൗണിലേക്ക് ഇന്ത്യ കടന്നുപോയതിനാൽ ഉത്പാദനം നിലച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് ലോജിസ്റ്റിക്ക്സിലുണ്ടായ പ്രശ്നങ്ങൾ നിർണായക ഘടകങ്ങളുടെ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചു.

ആഗോളതലത്തിൽ സെമി കണ്ടക്ടറുകളുടെ അഭാവം മൂലം ഉൽപാദനം വീണ്ടും നിർത്തിവയ്ക്കാൻ മാത്രമാണ് ബജാജിന് കഴിഞ്ഞത്. ഉൽപാദന താൽക്കാലിക വിരാമം ബജാജ് ചേതക്കിന്റെ വിൽപ്പന വിപുലീകരണ പദ്ധതികളെ ഗണ്യമായി പിന്നോട്ട് നയിക്കും. അതിനാൽ, നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിന് വിലക്കയറ്റം അനിവാര്യമാണ്.

വിതരണ ശൃംഖല പരിഷ്കരിക്കുന്നതിനൊപ്പം ചേതക്കിലെ പ്രാദേശിക ഘടകങ്ങൾ വർധിപ്പിക്കുന്നതിനും ബജാജ് നിലവിൽ പ്രവർത്തിക്കുന്നു.

ഈ പ്രശ്നങ്ങൾ വരും മാസങ്ങളിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ നിലവിലെ രണ്ട് നഗരങ്ങളിൽ നിന്ന് 24 നഗരങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.