അപ്പാച്ചെ 310 RR അടിസ്ഥാനമാക്കിയുള്ള പുത്തൻ സ്പോർട്‌സ് ബൈക്കുമായി BMW; അവതരണം ജൂലൈ 15-ന്
ഇന്ത്യയിൽ ടിവിഎസ് അപ്പാച്ചെ 310 RR അടിസ്ഥാനമാക്കിയുള്ള സൂപ്പർസ്‌പോർട്ട് ബൈക്കിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്.

2022 ജൂലൈ 15-ന് മോഡലിനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച കമ്പനി സൂപ്പർസ്‌പോർട്ട് ബൈക്കിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. അപ്പാച്ചെ RR 310 മോഡലിൽ നിന്നും നേരിട്ടെടുത്ത ടെയിൽലൈറ്റാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതും. ശരിക്കും പറഞ്ഞാൽ 2013-ലാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും സംയുക്ത സംരംഭം പ്രഖ്യാപിക്കുന്നത്.
അപ്പാച്ചെ RR 310-ന്റെ ബിഎംഡബ്ല്യു പതിപ്പ് കുറച്ചുകാലമായി പണിയിലാണെന്ന വാർത്തകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസർ. ബിഎംഡബ്ല്യു G 310 R , ബിഎംഡബ്ല്യു G 310 G എന്നിവ നിർമിക്കുന്നത് തമിഴ്‌നാട്ടിലെ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഹൊസൂരിലുള്ള പ്ലാന്റിലാണ്.

പുതിയ G310RR പതിപ്പിനെ അതിന്റെ ടിവിഎസ് ഇരട്ടയിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയുമെന്ന് ഉറപ്പാക്കാൻ റീസ്റ്റൈൽ ചെയ്ത ഫെയറിംഗും ഹെഡ്‌ലൈറ്റുകളും പോലെയുള്ള മറ്റ് ചില പരിഷ്ക്കാരങ്ങളും കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ മോഡൽ G 310 RR എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നാണ് സൂചന. ബിഎസ് VI നിലവാരത്തിലുള്ള 313 സിസി എഞ്ചിനാണ് അപ്പാച്ചെ RR 310 മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇത് 9,700 rpm-ൽ പരമാവധി 34 bhp പവറും 7,700 rpm-ൽ 27.3 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: K-Light 250V-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Keeway

സ്പോർട്ട്, ട്രാക്ക്, റെയിൻ, അർബൻ എന്നിങ്ങനെ വ്യത്യസ്‌ത റൈഡിംഗ് മോഡുകളും ടിവിഎസിന്റെ ബൈക്കിലുള്ളതിനാൽ ബിഎംഡബ്ല്യുവും സമാനമായ മോഡുകൾ അതേപടി വാഗ്ദാനം ചെയ്തേക്കും.6 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റൈഡ്-ബൈ-വയർ, അർബൻ, ട്രാക്ക്, സ്‌പോർട്ട്, റെയിൻ എന്നീ നാല് റൈഡിംഗ് മോഡുകളും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്. ടെയിൽലൈറ്റ്, മിറർ, വിൻഡ്‌സ്‌ക്രീൻ തുടങ്ങിയ ഭാഗങ്ങൾ ടിവിഎസ് അപ്പാച്ചെ RR 310-ലേതിന് സമാനമാണെന്ന് ടീസർ ചിത്രം സ്ഥിരീകരിക്കുന്നു.
MOST READ: Zeppelin R ക്രൂയിസറിന്റെ ലോഞ്ച് ഉടനെന്ന് സൂചന; സ്ഥിരീകരിക്കാതെ TVS

എന്നാൽ ബിഎംഡബ്ല്യു ബാഡ്‌ജിലേക്ക് സൂപ്പർസ്‌പോർട്ട് ബൈക്ക് എത്തുമ്പോൾ G 310 RR-നെ RR 310-ൽ നിന്ന് വ്യത്യസ്തമാക്കുന്ന ഡിസൈൻ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ടിവിഎസ് ഓഫറുകൾ പോലെയുള്ള കസ്റ്റമൈസേഷൻ പാക്കേജുകൾ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുമോ ഇല്ലയോ അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷനും മറ്റും പോലുള്ള മറ്റ് ഫീച്ചറുകളും ബിഎംഡബ്ല്യു മോഡലിലേക്ക് എത്തുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.

G 310 GS അഡ്വഞ്ചറിനും G 310 R നേക്കഡ് ബൈക്കിനും മുകളിലായിരിക്കും പുതിയ ബിഎംഡബ്ല്യു G 310 RR ഇടംപിടിക്കുക. ലോഞ്ച് ചെയ്‌തു കഴിഞ്ഞാൽ ഇന്ത്യയിൽ ഈ ബൈക്ക് കെടിഎം RC390 ടിവിഎസ് അപ്പാച്ചെ RR310 എന്നിവയുമായാകും മത്സരിക്കുക. 2.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ടിവിഎസ് മോഡൽ എത്തുന്നത്. ഇതിലും അൽപം കൂടി വിലയായിരിക്കും ബിഎംഡബ്ല്യു ബൈക്കിന് നിശ്ചയിക്കുക.

എന്തായാലും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ വരാനിരിക്കുന്ന 310 സ്‌പോർട്‌സ് ബൈക്കിന് ബ്രാൻഡിന്റെ സിഗ്‌നേച്ചർ നിറങ്ങൾ ലഭിക്കുമെന്നും ടീസർ വെളിപ്പെടുത്തുന്നുണ്ട്. ഇതിൽ റെഡ്, ബ്ലൂ, വയലറ്റ് ഹൈലൈറ്റുകളുള്ള വൈറ്റ് നിറമായിരിക്കും ഏറ്റവും ആകർഷകമാവുക.

2013 ഏപ്രിലിൽ ആണ് ടിവിഎസും ബിഎംഡബ്ല്യുവും ലോകമെമ്പാടും സബ്-500 സിസി മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുതിനുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവെക്കുന്നത്. ഈ സഹകരണത്തിന്‍റെ ഫലമായാണ് 310 സിസി പ്ലാറ്റ്‌ഫോമിൽ G 310 R, 310 GS, അപ്പാച്ചെ RR 310 മൂന്ന് ഉൽപ്പന്നങ്ങൾക്ക് കാരണമായത്.


Click it and Unblock the Notifications