ഹീറോ ഇലക്ട്രിക് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ജിയോ ബിപി നെറ്റ്‌വര്‍ക്കിലും ചാര്‍ജ് ചെയ്യാം
കേരളത്തിലടക്കം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വ്യാപകമായെങ്കിലും ചാർജിംഗ് സൗകര്യങ്ങള്‍ പരിമിതമായത് വാഹനം സ്വന്തമാക്കുന്നതില്‍ നിന്ന് ചിലരെ പിന്നോട്ടു വലിക്കുന്നുണ്ട്. ജനപ്രതിനിധികള്‍ അടക്കം ഇലക്ട്രിക് ചാർജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുന്നുണ്ടെങ്കിലും അതൊന്നും പര്യാപ്തമല്ല.

എന്നാല്‍ ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമകളെ കാത്തൊരു സന്തോഷ വാര്‍ത്തയുണ്ട്. ജിയോ ബിപിയുമായി കൈകോര്‍ത്ത് കമ്പനി തങ്ങളുടെ ചാർജിംഗ് ശൃംഖല വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഹീറോ ഇവി ഉടമകള്‍ക്ക് ജിയോ ബിപി ചാർജിംഗ് സ്‌റ്റേഷനില്‍ നിന്ന് തങ്ങളുടെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ജിയോ ബിപി പള്‍സ് മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ജിയോ ബിപി ചാർജിംഗ് സ്‌റ്റേഷന്‍ കണ്ടെത്താന്‍ സാധിക്കും. ഭാവിയില്‍ ജിയോ ബിപി തങ്ങളുടെ ഇലക്ട്രിക് മൊബിലിറ്റി സിസ്റ്റം വ്യാപിപ്പിക്കുമ്പോള്‍ ഹീറോ ഉപയോക്താക്കള്‍ക്കും ഓഹരിയുടമകള്‍ക്കും അതിന്റെ ഗുണം ലഭിക്കും.

ഹൈബ്രിഡ് വില്‍പന ചാനല്‍ കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് ഹീറോ ഇലക്ട്രിക്കിന്റെ പുത്തന്‍ നീക്കം. ഹൈബ്രിഡ് വില്‍പന ചാനല്‍ പ്രകാരം കസ്റ്റമര്‍ക്ക് ഓണ്‍ലൈനില്‍ ഇ സ്‌കൂട്ടര്‍ ബുക്ക് ചെയ്താല്‍ ഇന്ത്യയില്‍ എവിടെയും വാഹനം ഡെലിവെറി ചെയ്യാവുന്നതാണ്.
MOST READ:Nexon, Harrier, Safari മോഡലുകള്‍ക്ക് ജെറ്റ് എഡിഷനുമായി Tata; വില വിവരങ്ങള്‍ അറിയാം

നിലവില്‍ ഹീറോ ഇലക്ട്രിക്കിന് രാജ്യത്ത് 750 സെയില്‍സ് ആന്‍ഡ് സെര്‍വീസ് ടച്ച് പോയിന്റ്‌സ് ഉണ്ട്. 4.5 ലക്ഷം ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലറിങ്ങിയതായാണ് കണക്കുകള്‍. ഉപഭോക്താക്കളുടെ യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സൃഷ്ടിക്കാനും വൈദ്യുതിവല്‍കരണത്തില്‍ തങ്ങളുടെ പഠനങ്ങള്‍ പ്രയോഗിച്ച് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ഇരുകമ്പനികളും ശ്രമിക്കുമെന്ന് ജിയോ ബിപി പ്രസ്താവനയില്‍ വ്യക്തമാക്കി.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ എത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ ഇ-മൊബിലിറ്റി മേഖലയെ പരിവര്‍ത്തനം ചെയ്യാനുള്ള ഹീറോ ഇലക്ട്രിക്കിന്റെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ കൂട്ടുകെട്ട് രാജ്യത്ത് ഇവി വളര്‍ച്ചയെ വേഗത്തിലാക്കുമെന്നും ഹീറോ പറഞ്ഞു. ചാർജിംഗ് ശ്യംഘല വ്യാപിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് ഹീറോ കമ്പനിയുടെ പ്രതീക്ഷ.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ബിപിയുടെയും സംയുക്ത സംരംഭമായ റിലയന്‍സ് ബിപി മൊബിലിറ്റി 'ജിയോ-ബിപി' എന്ന ബ്രാന്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ EV സേവനങ്ങള്‍ Jio-bp pulse എന്ന ബ്രാന്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. Jio-bp pulse മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സമീപത്തുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ പരിധിയില്ലാതെ ചാര്‍ജ് ചെയ്യാനും കഴിയും.

നേരത്തെ, ജൂണില്‍ ഫുഡ് ഡെലിവറി ഭീമന്‍മാരായ സൊമാറ്റോയുടെ പങ്കാളികള്‍ നടത്തുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) ബാറ്ററി സ്വാപ്പിംഗ് സൗകര്യം നല്‍കാനുള്ള കരാറില്‍ ജിയോ ബിപി ഒപ്പുവച്ചിരുന്നു. കൂടാതെ, ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, ന്യൂ ചണ്ഡിഗഡ്, ലുധിയാന, പട്യാല, അമൃത്സര്‍, ജയ്പൂര്‍, സോനിപത്, ബഹദൂര്‍ഗഡ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഘട്ടം ഘട്ടമായി ഇവി ചാര്‍ജിംഗും സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചറും സ്ഥാപിക്കാന്‍ ഒമാക്‌സുമായി കമ്പനി കരാര്‍ ഒപ്പിട്ടു.
MOST READ:അടുത്ത 6 മാസത്തിനുള്ളില്‍ വിപണിയിലെത്തുന്ന 5 മാരുതി, ടൊയോട്ട കാറുകള്‍

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം ഇ സ്‌കൂട്ടറുകളുടെ വില്‍പന ചാര്‍ട്ടില്‍ ഒഖിനാവ് ആണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് ഓട്ടോകാര്‍പ്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 11,888 യൂനിറ്റുകള്‍ വിറ്റ കമ്പനി ഇക്കുറി അത് 42,744 ആക്കി ഉയര്‍ത്തി. 260 ശതമാനമാണ് വളര്‍ച്ച. ഇതോടെ കമ്പനിയുടെ ഇരുചക്രവാഹന വിപണിയിലെ ഷെയര്‍ 1.12 ശതമാനത്തില്‍ നിന്ന് 2.53 ശതമാനമാക്കി ഉയര്‍ത്താനും ഒകിനാവക്ക് സാധിച്ചു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സ് നിന്ന് ലഭിച്ച 2022 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം ഏതൊക്കെ ബ്രാന്‍ഡുകളാണ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയതെന്ന് നമുക്ക് നോക്കാം. കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖന്‍മാരായ ഓല, റിവോള്‍ട്ട് എന്നിവര്‍ക്ക് ഇടംപിടിക്കാനായില്ലെന്നതാണ് രസം.

ഒഖിനാവ് പ്രെയ്സ് പ്രോയാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഇവി. 6,304 യൂണിറ്റുകള്‍ വിറ്റഴിച്ച ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ബജാജ് ചേതക് മൂന്നാം സ്ഥാനവും ഏഥര്‍ 450X നാലാം സ്ഥാനവും നേടി. 3002 ചേതക്കാണ് ബജാജ് കഴിഞ്ഞ മാസം വിറ്റത്. 2714 ഏഥര്‍ 450X മോഡലുകളും വിറ്റുപോയി.

കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം ഒഖിനാവ് പ്രെയ്സ് പ്രോ ഏകദേശം അഞ്ചിരട്ടിയിലധികം വാഹനങ്ങള്‍ വില്‍പന നടത്തി. ഹൊസൂര്‍ ആസ്ഥാനമായുള്ള ടിവിഎസ് അതിന്റെ ഇവി റീച്ച് വിപുലീകരിക്കുകയും രണ്ട് വേരിയന്റുകള്‍ കൂടി ചേര്‍ത്ത് iQube ലൈന്‍ അടുത്തിടെ നവീകരിക്കുകയും ചെയ്തിരുന്നു.

ടിവിഎസ് ഐക്യൂബ് പോലെ ഏഥര്‍ 2022-ല്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെ 450X ലൈന്‍ വിപുലീകരിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറിനെ ഇപ്പോള്‍ Ather 450X Gen 3 എന്നാണ് വിളിക്കുന്നത്. മുമ്പത്തേക്കാളേറെ ഫീച്ചറുകളുമായാണ് Ather 450X Gen 3 അവതരിപ്പിച്ചത്.


Click it and Unblock the Notifications








