Nexon, Harrier, Safari മോഡലുകള്‍ക്ക് ജെറ്റ് എഡിഷനുമായി Tata; വില വിവരങ്ങള്‍ അറിയാം
ഹാരിയറിന്റെയും സഫാരിയുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സ് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിന്റെ ടീസര്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

പെട്രോള്‍ എഞ്ചിന്‍, 360 ഡിഗ്രി ക്യാമറ, വലിയ ടച്ച്സ്‌ക്രീന്‍ മുതലായവയുമായി ഇത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍, അങ്ങനെയല്ലെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉത്സവകാല വില്‍പ്പനകള്‍ കൊഴുപ്പിക്കുന്നതിനായി കമ്പനി പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

അത് നിലവിലുള്ള മുന്‍നിര വകഭേദങ്ങള്‍ക്ക് മുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ ജെറ്റ് എഡിഷനുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിന് പെട്രോള്‍ എഞ്ചിനോ വലിയ ടച്ച്സ്‌ക്രീനോ 360 ഡിഗ്രി ക്യാമറയോ ലഭിക്കില്ല.

എല്ലാ വര്‍ഷവും ഉത്സവ സീസണില്‍, നല്ല ഉപഭോക്തൃ വികാരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വാഹന നിര്‍മാതാക്കള്‍ ഓവര്‍ടൈം പ്രവര്‍ത്തിക്കുന്നു. പുതിയ ഉല്‍പ്പന്ന ലോഞ്ചുകളും പ്രത്യേക സ്‌കീമുകളും എക്സ്ചേഞ്ച് ഓഫറുകളും ഓഫറുകളും ഉള്‍പ്പെടെയുള്ള തിരക്കേറിയ പ്രവര്‍ത്തനങ്ങളുണ്ട്.
| Tata JET Edition | Price (Ex-showroom Delhi) |
| Safari XZ+ (Diesel 6 seater) | ₹21.45 lakhs |
| Safari XZA+ (Diesel 6 seater) | ₹22.75 lakhs |
| Safari XZ+ (Diesel 7 seater) | ₹21.35 lakhs |
| Safari XZA+ (Diesel 7 seater) | ₹22.65 lakhs |
| Harrier XZ+ (Diesel) | ₹20.90 lakhs |
| Harrier XZA+ (Diesel) | ₹22.20 lakhs |
| Nexon XZ+ (P) (Diesel) | ₹13.43 lakhs |
| Nexon XZA+ (P) (Diesel) | ₹14.08 lakhs |
| Nexon XZ+ (P) (Petrol) | ₹12.13 lakhs |
| Nexon XZA+ (P) (Petrol) | ₹12.78 lakhs |

സമാനമായ തന്ത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട്, ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ ഹാരിയര്‍, സഫാരി, നെക്സോണ്‍ എന്നിവയുടെ ജെറ്റ് പതിപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ വികസനത്തിന് സഹായിച്ച പ്രധാന വ്യക്തികളിലൊരാളായ സര്‍ ദോറാബ്ജി ടാറ്റയുടെ ജന്മദിനം കൂടിയാണ് ഇന്ന്. 1859 ആഗസ്റ്റ് 27-നാണ് അദ്ദേഹം ജനിച്ചത്. അതുകൊണ്ട് തന്നെ ഈ മോഡലുകളെ ഇന്ന് കമ്പിനി വിപണിയില്‍ എത്തിക്കുന്നത്.

പ്രീമിയം ഫീച്ചറുകളാല്‍ നിറഞ്ഞ ടാറ്റ ജെറ്റ് എഡിഷന്‍ എസ്‌യുവികള്‍ എതിരാളികളുടെ ഓഫറുകള്‍ക്കെതിരെ മികച്ച സ്ഥാനം നല്‍കും. ഹാരിയറിന്റെ കാര്യത്തില്‍, മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ എന്നിവയാണ് പ്രധാന എതിരാളികള്‍.

ഏകദേശം 1 ലക്ഷം ബുക്കിംഗുകള്‍ രജിസ്റ്റര്‍ ചെയ്ത സ്‌കോര്‍പിയോ N-ആണ് സഫാരിക്ക് തലവേദന സൃഷ്ടിക്കുന്നത്. നെക്സണും, നെക്സോണ്‍ ഇവിയും ഇതിനകം തന്നെ അതത് സെഗ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ്. വില്‍പ്പന ഇനിയും വര്‍ധിപ്പിക്കാന്‍ ജെറ്റ് എഡിഷനുകള്‍ക്ക് കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ടാറ്റ ഹാരിയര്‍ ജെറ്റ്, സഫാരി ജെറ്റ്, നെക്സോണ്‍ ജെറ്റ് എന്നിവ നിലവിലെ മുന്‍നിര വകഭേദങ്ങളായ XZ+ (P) അടിസ്ഥാനമാക്കിയുള്ള പുതിയ മുന്‍നിര വകഭേദങ്ങളായിരിക്കും. ഹാരിയര്‍, സഫാരി ജെറ്റ് പതിപ്പുകള്‍ എന്നിവയ്ക്കൊപ്പം അവതരിപ്പിച്ച പുതിയ ഫീച്ചറുകളുടെ ഇന്‍-കാബിന്‍ അനുഭവം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

വയര്‍ലെസ് ചാര്‍ജിംഗ്, പുതിയ KK ലെതര്‍ സീറ്റുകള്‍, ഓട്ടോ ഡിമ്മിംഗ് ഒആര്‍വിഎം, ഡ്രൈവര്‍ ഡിസിനസ് അലേര്‍ട്ട്, പാനിക് ബ്രേക്കിംഗ് അലേര്‍ട്ട്, ബ്ലാക്ക് കളര്‍ ഡയമണ്ട് കട്ട് അലോയ്സ്, ഡ്രൈവര്‍ക്കും കോ-ഡ്രൈവിനും വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഓഫ്-റോഡ് എബിഎസ്, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഇലക്ട്രോണിക് ബ്രേക്ക് പ്രീ-ഫില്‍, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, iRA കണക്റ്റഡ് കാര്‍ ടെക്, പനോരമിക് സണ്‍റൂഫ്, 4 സ്പീക്കറുകളും 4 ട്വീറ്ററുകളുമുള്ള JBL സൗണ്ട് സിസ്റ്റം, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ഷിഫ്റ്റ് നോബ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

ഡീസല്‍ മോട്ടോര്‍ പവര്‍ ചെയ്യുന്ന ഹാരിയര്‍, സഫാരി മുമ്പത്തേതിന് സമാനമാണ്. 2.0 ലിറ്റര്‍ ക്രിയോടെക്, ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് 3,750 rpm-ല്‍ 170 bhp പരമാവധി കരുത്തും 1,750-2,500 rpm-ല്‍ 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് മാനുവല്‍ എന്നിവ ഉള്‍പ്പെടുന്നു.

നെക്സോണിന്റെ കാര്യത്തിലേക്ക് വന്നാല്‍, ഇതിന്റെ പ്രാരംഭ പതിപ്പിന് 12.13 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 14.08 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. XZ+ (P) പെട്രോള്‍, XZA+ (P) പെട്രോള്‍, XZ+ (P) ഡീസല്‍, XZA+ (P) ഡീസല്‍ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ മോഡല്‍ ലഭ്യമാണ്.

ഇന്‍-കാബിന്‍ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിലാണ് പ്രാഥമിക ശ്രദ്ധ. നെക്സോണിന്റെ കാര്യത്തില്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും, ടില്‍റ്റ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, 7-ഇഞ്ച് ഫ്‌ലോട്ടിംഗ് ഡാഷ്-ടോപ്പ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്ന ഫീച്ചറുകളാണ്.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഹര്‍മാനും iRA കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും വാഹനത്തില്‍ ഇടംപിടിക്കും. സുരക്ഷാ കിറ്റില്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, വെഹിക്കിള്‍ ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുകയും ചെയ്യുന്നു.

120 bhp കരുത്തും 170 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറും 110 bhp കരുത്തും 260 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ മോട്ടോറും എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് നെക്‌സോണിനുള്ളത്.

രണ്ടിനും 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിവയുടെ ഡ്രൈവ് മോഡുകള്‍ നെക്സോണിനുണ്ട്. ഈ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ വാഹനത്തിന്റെ ഉത്സവകാല വില്‍പ്പനയെ ഉയര്‍ത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








