അടുത്ത 6 മാസത്തിനുള്ളില്‍ വിപണിയിലെത്തുന്ന 5 മാരുതി, ടൊയോട്ട കാറുകള്‍
ചില സമയങ്ങളില്‍ ഒറ്റക്ക് നടന്നാല്‍ നമുക്ക് കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ സാധിക്കില്ല. ആ സാഹചര്യങ്ങളിലാണ് നാം ചില കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നത്. അത്തരം ചങ്ങാത്തത്തിന്റെ ബലത്തില്‍ ചിലപ്പോള്‍ നമുക്ക് ഉയര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകാന്‍ സാധിക്കും. ഇതേ ട്രെന്‍ഡ് ഇപ്പോള്‍ നാം വാഹന വിപണിയിലും കണ്ടുവരുന്നുണ്ട്.

ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും (ടൊയോട്ട) സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും (സുസുക്കി) 2017ലാണ് ഒരു ബിസിനസ് സഖ്യത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. അതിനുശേഷം, രണ്ട് കമ്പനികളും വൈദ്യുതീകരണ സാങ്കേതികവിദ്യകളിലെ ടൊയോട്ടയുടെ കരുത്തും കോംപാക്‌ട് വാഹനങ്ങള്‍ക്കായുള്ള സാങ്കേതികവിദ്യകളിലെ സുസുക്കിയുടെ കരുത്തും ഒരുമിച്ച് കൊണ്ടുവന്നു.
Recommended Video

ഉത്പാദനത്തിലും വൈദ്യുതീകരിച്ച വാഹനങ്ങളുടെ ജനകീയവല്‍ക്കരണത്തിനും ഇവരുടെ സഹകരണം ഊന്നല്‍ കൊടുത്തു. ഇപ്പോള്‍ ആഗോളതലത്തില്‍ ടൊയോട്ടയും സുസുക്കിയും വാഹന വിതരണത്തിന്റെ കാര്യത്തില്‍ പരസ്പരം സഹകരിച്ച് വരുന്നു. ടൊയോട്ടയില്‍ ഇപ്പോള്‍ സുസുക്കി വികസിപ്പിച്ച പുതിയ എസ്‌യുവി മോഡലുകള്‍ ഉത്പാദനം ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കൂടുതല്‍ മോഡലുകള്‍ ഇറക്കുന്ന തിരക്കിലാണ് മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ട്. രണ്ട് ബ്രാന്‍ഡുകളും ഉടന്‍ തന്നെ ഇന്ത്യയില്‍ ഒന്നിലധികം പുതിയ കാറുകള്‍ പുറത്തിറക്കും. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ അഞ്ച് മാരുതി, ടൊയോട്ട കാറുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.

1. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര
പുതിയ ഗ്രാന്‍ഡ് വിറ്റാര 2022 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയിലെ ആദ്യത്തെ ഹൈബ്രിഡ് എസ്‌യുവിയായിരിക്കും ഇത്. പുതിയ ഗ്രാന്‍ഡ് വിറ്റാര രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.
MOST READ: ഇടിമുഴക്കമാവാൻ Venue N Line; ബുക്കിംഗ് ആരംഭിച്ച് Hyundai, ആദ്യ ചിത്രങ്ങളും പുറത്ത്

1.5 ലിറ്റർ K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോളും 1.5 ലിറ്റർ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും. ശക്തമായ റോഡ് സാന്നിധ്യവും ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിനും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. മിഡ്-സൈസ് എസ്‌യുവിക്കായി നെക്സ ഡീലര്‍മാര്‍ ഇപ്പോള്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

മികച്ച പ്രതികരണമാണ് പ്രീ ബുക്കിങ് സമയത്ത് ഗ്രാന്‍ഡ് വിറ്റാരക്ക് ലഭിച്ച്കൊണ്ടിരിക്കുന്നത്. എസ്‌യുവിയുടെ ലോഞ്ചിന് മുന്നോടിയായി പുതിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 40,000 ബുക്കിംഗുകള്‍ ലഭിച്ചു. ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ സെപ്റ്റംബറില്‍ തന്നെ ഡെലിവറികളും ആരംഭിക്കും.

2. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍
പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും അടുത്ത മാസം വില്‍പ്പനയ്ക്കെത്തും. മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനെ ടൊയോട്ട 2022 ഓഗസ്റ്റ് 1-ന് അവതരിപ്പിക്കാനിരുന്നതായിരുന്നു.
MOST READ: മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

എന്നാല്‍ അജ്ഞാതമായ ചില കാരണങ്ങളാല്‍ ലോഞ്ച് നീട്ടിവെച്ചു. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുമായി പ്ലാറ്റ്ഫോം, ഡിസൈന്‍, ഫീച്ചേഴ്സ് എന്നിവ പങ്കിട്ടായിരിക്കും അര്‍ബന്‍ ക്രൂയിസര്‍ ഹൈറഡര്‍ എത്തുന്നത്.

ഇത് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റർ K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റർ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും. ഗ്രാന്‍ഡ് വിറ്റാര പോലെ സുസുക്കിയുടെ ഗ്ലോബല്‍-C പ്ലാറ്റ്‌ഫോമിലാണ് ടൊയോറ്റ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിച്ചിരിക്കുകയും ചെയ്തത്.

3. ടൊയോട്ട ഇന്നോവ ഹൈക്രോസ്
ഇന്നോവയുടെ അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ ടൊയോട്ട വളരെക്കാലമായി പ്രവര്‍ത്തിക്കുന്നുവെന്നത് അത്ര രഹസ്യമല്ലാത്ത കാര്യമാണ്. ഈ മോഡലിന് ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്നായിരിക്കും പേരിടുക. ടൊയോട്ടയുടെ ഗ്ലോബല്‍ TNGA-C അല്ലെങ്കില്‍ GA-C പ്ലാറ്റ്ഫോമിലായിരിക്കും ഈ പുതിയ മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ രൂപകല്‍പന ചെയ്യുക.

കൂടാതെ പുതിയ പെട്രോള്‍ ഹൈബ്രിഡ് പതിപ്പ് ഉള്‍പ്പെടെയുള്ള പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനുകളും വാഹനത്തിന് കൊണ്ടുവരും. ഇതിനുപുറമെ, മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്നോവ ഹൈക്രോസിന് ഫ്രണ്ട്-വീല്‍-ഡ്രൈവ് സജ്ജീകരണത്തോടുകൂടിയ മോണോകോക്ക് കണ്‍സ്ട്രക്ഷനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300
ടൊയോട്ട അടുത്തിടെ ഇന്ത്യയില്‍ പുതിയ ലാന്‍ഡ് ക്രൂയിസര്‍ LC300-ന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. കമ്പനി ഉടന്‍ തന്നെ ഈ മോഡല്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ പോകുകയാണ്. പുതിയ പ്ലാറ്റ്ഫോമും അപ്ഡേറ്റ് ചെയ്ത സ്‌റ്റൈലിംഗും മാത്രമല്ല ഒരു പ്രീമിയം ക്യാബിനും യാത്രക്കാരെ ആകര്‍ഷിക്കാന്‍ പോന്ന നിരവധി ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

പുതിയ ലാന്‍ഡ് ക്രൂയിസര്‍ L300ന്റെ ഇന്ത്യന്‍ പതിപ്പിന് 305 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന 3.3 ലിറ്റർ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ലഭിക്കും. ഈ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു.

5. മാരുതി സുസുക്കി YTB എസ്യുവി
2020 ഓട്ടോ എക്സ്പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച പുതിയ YTB എസ്‌യുവി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. മാരുതി ബലേനോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ പുതിയ കോംപാക്ട് എസ്യുവി.

കൂടാതെ മാരുതി ബലേനോക്ക് സമാനമായ പവര്‍ട്രെയിന്‍ ഓപ്ഷനുകളും പങ്കിടാന്‍ സാധ്യതയുണ്ട്. ഈ പുതിയ എസ്‌യുവിക്ക് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും നല്‍കാനാണ് സാധ്യത. എന്നിരുന്നാലും കൂടുതല്‍ വിശദാംശങ്ങള്‍ ബ്രാന്‍ഡ് ഇതുവരെ പങ്കുവെച്ചിട്ടില്ല.


Click it and Unblock the Notifications








