വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ചൈന ആസ്ഥാനമായുള്ള BYD ഇന്ത്യയിലെ മുഖ്യധാരാ ഇവി വിപണിയിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ്. ശരിക്കും പറഞ്ഞാൽ ആഭ്യന്തര വിപണിയിൽ അതായത് ഇന്ത്യയിൽ 2007 മുതൽ പ്രവർത്തിക്കുന്ന ബ്രാൻഡാണ് BYD എന്നറിയപ്പെടുന്ന ബിൽഡ് യുവർ ഡ്രീംസ്.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

എന്നാൽ നേരത്തെ കമ്പനിയുടെ പ്രവർത്തനങ്ങൾ ബാറ്ററികൾ, ഇലക്ട്രോണിക് പാർട്‌സുകൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ നിർമാണത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. തുടർന്ന് 2016 മുതൽ ഇലക്ട്രിക് ബസ് നിർമാതാക്കളായ ഒലെക്ട്രയ്ക്ക് BYD ബാറ്ററികളും ബസ് ഷാസികളും വിതരണം ചെയ്യാൻ തുടങ്ങി.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

2021-ൽ BYD 29.6 ലക്ഷം രൂപ പ്രാരംഭ വിലയിൽ e6 ഇലക്ട്രിക് എംപിവി പുറത്തിറക്കി ഹിറ്റാക്കുകയും ചെയ്‌തതോടെയാണ് കൂടുതൽ സാധ്യതകൾ തേടി ഇപ്പോൾ പുതിയ പദ്ധതി തയാറാക്കുന്നത്. e6 ഇവിയുടെ റേഞ്ച് 520 കിലോമീറ്ററാണ്. ഇത് കോർപ്പറേറ്റ്, ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമായാണ് നിലവിൽ വിൽക്കുന്നത്.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

e6 ഇവിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ BYD പാസഞ്ചർ ഇവി സെഗ്‌മെന്റിനെയാണ് ഇപ്പോൾ ഉന്നംവെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2022 ഫെബ്രുവരിയിൽ ചൈനയിൽ പുറത്തിറക്കിയ അറ്റോ 3 ഇന്ത്യയിലേക്കും അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിന്റെ ഭാഗമായി ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഓൾ-ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

BYD അറ്റോ 3 ആദ്യം ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരിലെ കമ്പനി ഫെസിലിറ്റിയിൽ അസംബിൾ ചെയ്യും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 അസംബിൾഡ് വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാനാണ് ചൈനീസ് ബ്രാൻഡ് പദ്ധതിയിടുന്നത്. മോഡലിന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ, കമ്പനിക്ക് ഒരു പ്രാദേശിക നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതും പരിഗണിച്ചേക്കാം.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

ഇന്ത്യൻ വിപണിയെക്കുറിച്ചുള്ള ബ്രാൻഡിന്റെ ഗൗരവം പ്രകടിപ്പിക്കാൻ, വരാനിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ BYD പങ്കെടുക്കും. വാറൻ ബഫറ്റ് പിന്തുണയുള്ള കമ്പനി സെഡാനുകൾ, ഹാച്ച്ബാക്കുകൾ, എസ്‌യുവികൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. BYD-യുടെ അത്യാധുനിക ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയും ഇവിടെ പ്രദർശിപ്പിക്കും.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

ചൈനീസ് കമ്പനികൾക്ക് സാധാരണയായി ഇന്ത്യയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന അധിക സ്ക്രീനിംഗിന്റെ കാര്യത്തിൽ BYD തങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഒരു ക്ലിയറൻസും ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2030 ഓടെ പാസഞ്ചർ ഇവി സെഗ്‌മെന്റിൽ 10-15 ശതമാനം വിപണി വിഹിതം നേടുകയെന്ന ലക്ഷ്യത്തോടെ കമ്പനി ഇന്ത്യയ്‌ക്കായി ആക്രമണാത്മക പദ്ധതികളാണ് അണിയറയിൽ ഒരുക്കുന്നത്.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

എങ്കിലും ആ ലക്ഷ്യത്തിലെത്താനുള്ള തന്ത്രം കമ്പനി ഇതുവരെ പൂർണമായി നിർവചിച്ചിട്ടില്ല. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവിയുടെയും വരാനിരിക്കുന്ന മറ്റ് ഇവികളുടെയും വിജയത്തെ ആശ്രയിച്ചിരിക്കും ഈ പദ്ധതികളെല്ലാം ആവിഷ്ക്കരിക്കുക എന്നു മാത്രമേ ഇപ്പോൾ പറയാനാവൂ.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

അസംബ്ലി പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനാൽ ഈ വർഷം അവസാനത്തോടെ BYD ഏകദേശം 100 പേരെ നിയമിക്കും. 2 വർഷത്തിനുള്ളിൽ 10,000 ഇവികളുടെ വിൽപ്പന ലക്ഷ്യത്തോടെ, BYD അതിന്റെ ഡീലർ ശൃംഖലയും വിപുലീകരിക്കും. നിലവിൽ 12 നഗരങ്ങളിലായി 12 ഡീലർമാരാണ് ചൈനീസ് ബ്രാൻഡിനുള്ളത്.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

അടുത്ത 6 മാസത്തിനുള്ളിൽ ഈ എണ്ണം 18 നഗരങ്ങളിലായി 24 ഔട്ട്‌ലെറ്റുകളായി ഉയർത്തും. ആവശ്യാനുസരണം കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കാനാകുന്ന വിധത്തിലായിരിക്കും ക്രമീകരിക്കുക. ഇനി അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ അന്താരാഷ്‌ട്ര വിപണികളിൽ വിറ്റഴിക്കപ്പെടുന്നതുപോലെ ഇവിക്ക് സ്‌പോർട്ടി ഡിസൈനുണ്ടാവും.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ക്ലോസ്-ഓഫ് ഗ്രിൽ, ഫങ്കി അലോയ് വീലുകൾ, ക്രോം-ലൈൻ ചെയ്ത വിൻഡോകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, കണക്റ്റ‌ഡ് ടെയിൽ ലാമ്പുകൾ എന്നിവയും ഭംഗി കൂട്ടാനായി കമ്പനി നൽകിയിട്ടുണ്ട്.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

പനോരമിക് സൺറൂഫ്, ഇലക്ട്രിക് അൺലോക്ക് ടെയിൽഗേറ്റ്, റൂഫ് റെയിലുകൾ, ഇലക്ട്രിക്കലി ഹീറ്റഡ്, പിൻവലിക്കാവുന്നതും ക്രമീകരിക്കാവുന്നതുമായ ORVM-കൾ എന്നിവയാണ് ഇലക്‌ട്രിക് എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ കൊളീഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, റിയർ ക്രോസ് ട്രാഫിക് ബ്രേക്ക് തുടങ്ങിയ ADAS ഫീച്ചറുകൾ ഉൾപ്പെടെ സമഗ്രമായ സുരക്ഷാ ഫീച്ചറുകൾ അറ്റോ 3 വാഗ്ദാനം ചെയ്യുന്നുണ്ട്.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

ഇതുകൂടാതെ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും BYD ഇലക്‌ട്രിക് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നുണ്ട്.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

49.92 അല്ലെങ്കിൽ 60.48 kWh ബാറ്ററി പായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന BYD അറ്റോ 3 പരമാവധി 204 bhp പവറിൽ 310 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

NEDC സ്റ്റാൻഡേർഡ് അനുസരിച്ച് 60.48 kWh ബാറ്ററി പായ്ക്കിനൊപ്പം 480 കിലോമീറ്ററാണ് റേഞ്ച്. 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അറ്റോ 3 ഇവിക്ക് കഴിയുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

More from DriveSpark

Article Published On: Thursday, August 25, 2022, 10:16 [IST]
English summary
New byd atto 3 electric suv coming to india soon details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X