Grand Vitara എസ്‌യുവിക്ക് ഹെവി പ്രീ ബുക്കിങ്; ലോഞ്ചിന് തൊട്ടുപിന്നാലെ ഡെലിവറി നടത്താന്‍ Maruti Suzuki
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര അടുത്ത മാസം ലോഞ്ച് ചെയ്യാനിരിക്കുകയാണ്. അവതരണം നടത്തിയ പുതിയ മാരുതി ഗ്രാന്‍ഡ് വിറ്റാര നിലവില്‍ രാജ്യത്തുടനീളമുള്ള നെക്‌സ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്. ഗ്രാന്‍ഡ് വിറ്റാരയുടെ ടെസ്റ്റ് ഡ്രൈവുകള്‍ ഉടന്‍ ആരംഭിക്കും.

കോംപാക്റ്റ് എസ്യുവിക്കായി നെക്‌സ ഡീലര്‍മാര്‍ ഇപ്പോള്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് പ്രീ ബുക്കിങ് സമയത്ത് ഗ്രാന്‍ഡ് വിറ്റാരക്ക് ലഭിച്ച്‌കൊണ്ടിരിക്കുന്നത്. എസ്യുവിയുടെ ലോഞ്ചിന് മുന്നോടിയായി പുതിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 40,000 ബുക്കിംഗുകള്‍ ലഭിച്ചു. ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ സെപ്റ്റംബറില്‍ തന്നെ ഡെലിവറികളും ആരംഭിക്കും.
Recommended Video

മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനെ ടൊയോട്ട 2022 ഓഗസ്റ്റ് 16-ന് അവതരിപ്പിക്കാനിരുന്നതായിരുന്നു. എന്നാല്‍ അജ്ഞാതമായ ചില കാരണങ്ങളാല്‍ ലോഞ്ച് നീട്ടിവെച്ചു. 2022 സെപ്റ്റംബറില്‍ തന്നെ ടൊയോട്ട ഹൈറൈഡറും ലോഞ്ച് ചെയ്യപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളിലും ഹൈറൈഡറിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ലോഞ്ച് കഴിഞ്ഞ് ശേഷമാകും ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിക്കുക. ടൊയോട്ട ഹൈറൈഡറും മാരുതി ഗ്രാന്‍ഡ് വിറ്റാരയും ബെംഗളൂരുവിലെ ബിഡാഡി ഫാക്ടറിയില്‍ അടുത്തടുത്തായാണ് നിര്‍മിക്കുക.

സുസുക്കിയുടെ ഗ്ലോബല്‍-C പ്ലാറ്റ്ഫോമിലാണ് എസ്‌യുവി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിച്ചിരിക്കുകയും ചെയ്തത്. ഇത് ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന പുതിയ തലമുറ എസ്-ക്രോസിന് അടിവരയിടുന്നു.

ഹൈറഡറും ഗ്രാന്‍ഡ് വിറ്റാരയും ഒരേ എസ്യുവികളാണ്. രണ്ട് എസ്‌യുവികളും 1.5 ലിറ്റര്‍ K15C പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 1.5 ലിറ്റര്‍ TNGA പെട്രോള്‍ സ്‌ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിനുകളില്‍ ലഭ്യമാകും.

K15C പെട്രോള്‍ എഞ്ചിണ 102 bhp പവറിൽ 137 Nm torque വരെ ഉല്‍പാദിപ്പിക്കുന്നു. കൂടാതെ XL6, അടുത്തിടെ പുറത്തിറങ്ങിയ ബ്രെസ്സ എന്നിവയുള്‍പ്പെടെയുള്ള മാരുതി സുസുക്കി കാറുകളുടെ വിശാലമായ ശ്രേണിയില്‍ ഈ എഞ്ചിന്‍ ലഭ്യമാണ്. എന്നാല്‍ TNGA മോട്ടോര്‍ ആദ്യമായാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

കൂടാതെ സ്‌ട്രോങ് ഹൈബ്രിഡ് ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും 25 കിലോമീറ്റര്‍ വരെ ഫുള്‍-ഇലക്ട്രിക് മോഡില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണെന്നും കമ്പനി പറയുന്നുണ്ട്. സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പവും ഗ്രാന്‍ഡ് വിറ്റാര വാഗ്ദാനം ചെയ്യും.

സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ ടൊയോട്ട സോഴ്‌സ്ഡ് ത്രീ സിലിണ്ടര്‍ 1.5 ലിറ്റര്‍ TNGA അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിന്‍ 177.6V ലിഥിയം-അയണ്‍ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവല്‍, പാഡില്‍ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോർക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാകും ലഭിക്കുക.

ഗ്രാന്‍ഡ് വിറ്റാരയുടെ മാനുവല്‍ പതിപ്പില്‍ AWD സംവിധാനവും ലഭിക്കും. അത് ഓട്ടോ, സാന്‍ഡ്, സ്‌നോ, ലോക്ക് എന്നീ നാല് ഡ്രൈവിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം ഓട്ടോമാറ്റിക് സംവിധാനവുമായി എത്തുന്ന ഗ്രാന്‍ഡ് വിറ്റാര മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 21.11 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

ഓട്ടോമാറ്റിക് FWD, മാനുവല്‍ AWD എന്നിവ യഥാക്രമം 20.58 കി.മീ, 19.38 കി.മീ മൈലേജും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഹൈബ്രിഡ് പതിപ്പ് 27.97 kmpl എന്ന ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു.

സ്‌ട്രോങ് ഹൈബ്രിഡ് എസ്യുവികള്‍ 30 കിലോമീറ്ററിന് അടുത്ത് ഇന്ധനക്ഷമത അവകാശപ്പെടുന്നുണ്ട്. ഇത് ഡീസല്‍ പവര്‍ എസ്യുവികളേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നു. മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നീ മോഡലുകളിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ പോയിന്റാണിത്.

സെഗ്‌മെന്റില്‍ ആദ്യമായി ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ നല്‍കുകയാണ് ഹൈറൈഡറും ഗ്രാന്‍ഡ് വിറ്റാരയും. പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്-മാനുവല്‍ ട്രാന്‍സ്മിഷന്‍ സജ്ജീകരിച്ച വേരിയന്റുകളില്‍ മാത്രമേ ഓള്‍ വീല്‍ ഡ്രൈവ് ലേഔട്ട് നല്‍കൂ.

പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനിന് ഒരു ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കും - 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റ്. രണ്ട് എസ്യുവികള്‍ക്കും പനോരമിക് സണ്‍റൂഫ്, ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, ലെതറെറ്റ് സ്റ്റിയറിംഗ് വീല്‍, പുഡില്‍ ലാമ്പുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മികച്ച ശബ്ദ സംവിധാനം, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകള്‍ ലഭിക്കും.

ഈ മോഡലുകളുടെ വിലവിവരത്തെ പറ്റി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. മാരുതി സുസുക്കിയുടെ NEXA ലൈനപ്പിലെ S-ക്രോസിന് പകരമായി വരുന്ന മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ അടിസ്ഥാന വേരിയന്റിന് 9.5 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ പുതിയ മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ വിലകളും ഇന്റര്‍നെറ്റില്‍ ഇതിനോടകം ചോര്‍ന്നിരുന്നു. 9.5 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ വില. വിറ്റാര എസ്യുവിയുടെ ലോവര്‍, മിഡ് ലെവല്‍ വേരിയന്റുകള്‍ ഉയര്‍ന്ന സ്പെക്ക് മാരുതി ബ്രെസയുടെ വില്‍പ്പനയെ ബാധിക്കുമെന്ന് തോന്നല്‍ ഉളവാക്കിയിരുന്നെങ്കിലും പ്രീ ബുക്കിങ് ആ സൂചനകളെയെല്ലാം കാറ്റില്‍ പറത്തുകയാണ്.

ടൊയോട്ട ഹൈറൈഡറിന്റെ പ്രരംഭ വിലയും സമാനമായ തുകക്കാകും തുടങ്ങുക. ടോ പ്-എന്‍ഡ് സ്‌ട്രോങ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് വില അല്‍പം കൂടുതലായിരിക്കും. ബുക്കിംഗ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാഹനം ഗ്രാന്‍ഡ് വിറ്റാര ഉപയോക്താക്കളുടെ കൈകളിലെത്താന്‍ നീണ്ട കാത്തിരിപ്പ് ആവശ്യമായി വരുമെന്ന് തോന്നുന്നു.


Click it and Unblock the Notifications








