ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

ജൂലൈ മാസത്തോടെയാണ് നിര്‍മാതാക്കളായ ഹീറോ, എക്സ്പള്‍സ് 200 4V റാലി എഡിഷന്‍ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.52 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

പിന്നാലെ ജൂലൈ അവസാനത്തോടെ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായതുകൊണ്ട് തന്നെ മോട്ടോര്‍സൈക്കിളിന്റെ പരിമിതമായ യൂണിറ്റുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചിരുന്നു.

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

എന്നാല്‍ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം അഡ്വഞ്ചര്‍ ബൈക്കിന്റെ മുഴുവന്‍ യൂണിറ്റുകളും വിറ്റഴിഞ്ഞ കാഴ്ചയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ഇപ്പോഴിതാ എക്‌സ്പള്‍സ് 200 4V റാലി എഡിഷന്റെ രണ്ടാം ഘട്ട ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹീറോ. വിലയില്‍ മാറ്റമില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: കാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും എങ്ങിനെ സംരക്ഷിക്കാം; വെള്ളക്കെട്ടിലൂടെയുള്ള ഡ്രൈവിൽ ശ്രദ്ധിക്കേണ്ടവ

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോമായ eSHOP-ലൂടെയാണ് ബുക്കിംഗ് ഈ ഘട്ടത്തിലും നടക്കുന്നത്. ആവശ്യക്കാര്‍ക്ക് 10,000 രൂപ ടോക്കണ്‍ തുകയായി നല്‍കി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാവുന്നതാണ്. എക്‌സ്പള്‍സ് 200 4V റാലി എഡിഷന് സ്റ്റാന്‍ഡേര്‍ഡ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കളിനെക്കാള്‍ 16,122 രൂപയുടെ വര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്.

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

ഈ മോഡല്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കി തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്. നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ആക്സസറികളുടെ ഭാഗമായി വാങ്ങാവുന്നതോ അതുമല്ലെങ്കില്‍ ഫാക്ടറി ഫിറ്റഡ് റാലി കിറ്റിന്റെയോ സജ്ജീകരണമാണ് റാലി എഡിഷനെ വേറിട്ട് നിര്‍ത്തുന്നതെന്ന് വേണം പറയാന്‍.

MOST READ: 'മോശം റോഡുകളില്‍ അപകടം കുറവ്'; അറ്റകുറ്റപ്പണിയെ കുറിച്ച് ചോദിച്ചപ്പോള്‍ വിചിത്ര പ്രസ്താവനയുമായി മന്ത്രി

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

അപ്ഡേറ്റുകളെക്കുറിച്ച് പറയുകയാണെങ്കില്‍, എക്‌സ്പള്‍സ് 200 4V റാലി എഡിഷന്‍ 250 mm ട്രാവലിനൊപ്പം ഉയരവും പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഫ്രണ്ട് സസ്‌പെന്‍ഷന്‍ അവതരിപ്പിക്കുന്നു. മോട്ടോര്‍സൈക്കിളിന് 220 mm ട്രാവല്‍ സഹിതം പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന 10-സ്റ്റെപ്പ് പിന്‍ സസ്‌പെന്‍ഷനും ലഭിക്കുന്നു.

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

സ്റ്റാന്‍ഡേര്‍ഡ് എക്‌സ്പള്‍സ് 200 4V-യെ അപേക്ഷിച്ച് മികച്ച ഓഫ്-റോഡിംഗ് ഡ്യൂട്ടിക്കായി ഹീറോ അതിന്റെ റൈഡിംഗ് ഡൈനാമിക്‌സ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിന് 885 mm സീറ്റ് ഉയരം, 40 mm ഹാന്‍ഡില്‍ബാര്‍ റീസറുകള്‍, 270 mm ഗ്രൗണ്ട് ക്ലിയറന്‍സ് (സാധാരണ പതിപ്പിനേക്കാള്‍ +50 mm), വീല്‍ബേസ് 1,426 mm (+26 mm), 116 mm വര്‍ധിച്ച ട്രെയില്‍ എന്നിവയും ലഭിക്കുന്നുണ്ട്.

MOST READ: കക്കാന്‍ പഠിച്ചു, നിക്കാന്‍ പഠിച്ചില്ല; ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ബെന്റലി പാകിസ്ഥാനില്‍ നിന്ന് 'പൊക്കി'

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

എക്സ്പള്‍സ് 200 4V റാലി എഡിഷനില്‍ ഡ്യൂവല്‍ പര്‍പ്പസ് ടയറുകളുള്ള വിപുലീകൃത ഗിയര്‍ ലിവറും 21 ഇഞ്ച് ഫ്രണ്ട് & 18 ഇഞ്ച് പിന്‍ സ്പോക്ക് വീലുകളും ഉണ്ട്. ഹീറോ എക്‌സ്പള്‍സ് 200 4V റാലി പതിപ്പിന് കരുത്തേകുന്നത് 199.6 സിസി സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്റ്റഡ്, 4-സ്‌ട്രോക്ക്, 4-വാല്‍വ് എഞ്ചിനാണ്.

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

ഇത് 18.9 bhp കരുത്തും 17.35 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു, ഈ യൂണിറ്റ് 5-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തില്‍, ഇതിന് ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മുതലായവ ലഭിക്കുന്നു.

MOST READ: പുത്തൻ ഇന്നോവയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്, വരുന്നത് ഹൈബ്രിഡ് എഞ്ചിനും ADAS ടെക്കുമായി

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നതുവഴി റൈഡര്‍ക്ക് കോള്‍ അലേര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ആക്സസ് ചെയ്യാന്‍ സാധിക്കുന്നു. ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ഇക്കോ മോഡ്, രണ്ട് ട്രിപ്പ് മീറ്ററുകള്‍, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി എക്സ്പള്‍സ് ശ്രേണിയില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ്, സ്റ്റോക്ക് ആവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ പുതിയ എക്‌സ്പള്‍സില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിലിണ്ടര്‍ ഭാഗത്ത് റെഡ് ഫിനിഷിംഗ് കൊണ്ട് പൂരകമായ ഒരു പുതിയ എക്‌സ്‌ക്ലൂസീവ് 'റാലി കോഡ്' കളര്‍ സ്‌കീം ഇതില്‍ ഉള്‍പ്പെടുന്നു.

ആദ്യതവണ കിട്ടിയില്ലെന്ന പരാതി വേണ്ട; Xpulse 200 4V റാലി എഡിഷന്റെ രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ച് Hero

ഈ ബൈക്കിനൊപ്പം നിങ്ങള്‍ക്ക് ലഭിക്കുന്നത് ഹീറോയുടെ ഫാക്ടറി ഡാക്കര്‍ റേസറായ സിഎസ് സന്തോഷിന്റെ ഓട്ടോഗ്രാഫാണ്. എന്നിരുന്നാലും, ഈ പതിപ്പിന് ഓഫ്-റോഡ് ഫോക്കസ്ഡ് ബ്ലോക്ക് പാറ്റേണ്‍ Maxxis ടയറുകള്‍ നഷ്ടമാകുകയും സാധാരണ എക്‌സ്പള്‍സ് 200 4V-യിലെ അതേ സിയറ്റ് ടയറുകള്‍ ലഭിക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, September 6, 2022, 16:38 [IST]
English summary
Hero xpulse 200 4v rally edition bookings re open now find here how to book
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X