പുത്തൻ ഇന്നോവയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്, വരുന്നത് ഹൈബ്രിഡ് എഞ്ചിനും ADAS ടെക്കുമായി
മൂന്നാം തലമുറ ഇന്നോവ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ജനപ്രിയ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. 2022 നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുന്ന എംപിവി അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യൻ വിപണിയിലും രംഗപ്രവേശം നടത്തും.

വർഷങ്ങളായി സെഗ്‌മെന്റിൽ വിപ്ലവം തീർത്ത് താരരാജാവി വിലസുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. പുതുതലമുറ മോഡൽ എത്തുമ്പോഴും നിലവിലുള്ള ഇന്നോവ ക്രിസ്റ്റയെ വിപണിയിൽ നിലനിർത്താനാവും കമ്പനി ശ്രമിക്കുക.

എന്നാൽ ക്രിസ്റ്റയുടെ പ്രീമിയം ഓഫറായാവും വരാനിരിക്കുന്ന ആവർത്തനം സ്ഥാനം പിടിക്കുക. പുതിയ തലമുറ ടൊയോട്ട ഇന്നോവയ്ക്ക് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഇന്നോവ സെനിക്‌സ് എന്ന പേരായിരിക്കും ടൊയോട്ട സമ്മാനിക്കുക.അതേസമയം ഇന്ത്യയിൽ ഇന്നോവ ഹൈക്രോസ് എന്ന പേരും എംപിവിക്ക് നൽകും.

കാരണം ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിൽ ഈ പേര് ഇതിനകം ട്രേഡ്‌മാർക്ക് ചെയ്‌തിരിക്കുന്നതിനാലാണ്. പുത്തൻ ടൊയോട്ട ഇന്നോവയുടെ പ്രാദേശിക അവതരണം ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ നടക്കും. എന്നാൽ ബ്രാൻഡ് ഇത് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

വിപണിയിലെത്താൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ടൊയോട്ട ഇന്നോവ സെനിക്‌സിന്റെ ചില പ്രധാന വിശദാംശങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. G പെട്രോൾ, G ഹൈബ്രിഡ്, V പെട്രോൾ, V ഹൈബ്രിഡ്, Q ഹൈബ്രിഡ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ പുതുതലമുറ ഇന്നോ വിൽക്കുമെന്നാണ് ഇന്തോനേഷ്യയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം അർബൻ ക്രൂയിസർ ഹൈബ്രിഡ് മിഡ്‌സൈസ് എസ്‌യുവിക്ക് സമാനമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കമ്പനിക്ക് 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും ചേർന്ന് പ്രവർത്തിക്കുന്ന ഹൈബ്രിഡ് സിസ്റ്റം രൂപീകരിക്കാനും സംവിധാനം ഉപയോഗിക്കാം.

ഇന്ത്യയിൽ എങ്കിലും ചെലവ് മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിനായി ഇന്നോവയുടെ ഹൈബ്രിഡ് സമ്പ്രദായം വളരെയധികം പ്രാദേശികവൽക്കരിക്കപ്പെടാനാണ് സാധ്യത. സൈദ്ധാന്തികമായി ഇത് ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതോടൊപ്പം വാഹനത്തിന്റെ പെർഫോമൻസും മെച്ചപ്പെടുത്തും.
MOST READ: ആള് ചെറുതാണെങ്കിലും സംഭവംകൊള്ളാം, മിനി ഇലക്ട്രിക് കാറിന്റെ കൺവേർട്ടബിൾ മോഡലുമായി വുലിംഗ്

വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ സെനിക്‌സ് അല്ലെങ്കിൽ ഹൈക്രോസിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) കഴിവുകളുള്ള കൂടുതൽ നൂതനമായ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് അവതരിപ്പിക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

അതിനാൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ സാങ്കേതിക വിദ്യകൾ വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ എംപിവിയുടെ പുതുതലമുറ മോഡലിൽ ഇടംപിടിക്കും.

മൾട്ടി പർപ്പസ് വാഹനമായി തന്നെ ഇടംപിടിക്കുന്ന ഇന്നോവ ഏഴ്, എട്ട് സീറ്റർ കോൺഫിഗറേഷനുകളിൽ തുടർന്നും വാഗ്ദാനം ചെയ്യും. കൂടാതെ മോഡുലാർ TNGA-B പ്ലാറ്റ്‌ഫോമിലും പുത്തൻ മോഡൽ അണിയിച്ചൊരുക്കുക. നിലവിലുള്ള ലാഡർ-ഫ്രെയിം ഷാസിക്കും RWD ലേഔട്ടിനും പകരം FWD സജ്ജീകരണത്തോടുകൂടിയ ഒരു പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിലാവും ഇന്നോവ എത്തുക.

ഇന്നോവ ക്രിസ്റ്റയുടെ നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ വിശാലമായിരിക്കും സെനിക്‌സ്/ഹൈക്രോസ് എന്നറിയപ്പെടുന്ന വാഹനം. അതായത് നിലവിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാൾ 2860 മില്ലീമീറ്റർ നീളമുള്ള വീൽബേസും കൂടുതൽ ക്യാബിൻ സ്പേസും ഈ മോഡലിന് ലഭിക്കുമെന്ന് സാരം.

ഇതിന്റെ ചില ഡിസൈൻ ഘടകങ്ങൾ വെലോസ് എംപിവിക്ക് സമാനമായിരിക്കും. ഇന്നോവ ക്രിസ്റ്റയേക്കാൾ ക്രോസ്ഓവർ-ഇഷ് നിലപാട് ഇതിന് ഉണ്ടാകുമെന്നാണ് ഇതെല്ലാം അർഥമാക്കുന്നത്. എംപിവിക്ക് ഇലക്ട്രിക് സൺറൂഫും ലഭിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ, ഫാക്ടറിയിൽ ഘടിപ്പിച്ച സൺറൂഫുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട മോഡലായിരിക്കും പുതിയ ഇന്നോവ ഹൈക്രോസ്.

ഇനി എല്ലാവരും കാത്തിരിക്കുന്നത് ഇപ്പോൾ നിർത്തലാക്കിയ ഡീസൽ എഞ്ചിൻ ഓപ്ഷൻ വാഹനത്തിലേക്ക് തിരികെയെത്തുമോ എന്നതാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാശങ്ങളൊന്നും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ നടത്തിയ റൗണ്ട് കോപ്പ് (കൺഫോർമിറ്റി ഓഫ് പ്രൊഡക്ഷൻ) ടെസ്റ്റുകളിൽ ഡീസൽ വേരിയന്റ് പരാജയപ്പെട്ടതിനാലാണ് താത്ക്കാലികമായി നിർത്തിയിരിക്കുന്നത്.

ടൈപ്പ് അംഗീകാരത്തിലും ഹോമലോഗേഷനിലും പ്രൊഡക്ഷൻ പാലിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കോപ്പ് ടെസ്റ്റുകൾ ഓരോ ആറുമാസത്തിലും നടത്താറുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് ഡീസൽ എഞ്ചിനുമായി ഇന്നോവ വീണ്ടും വിപണിയിലെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








