Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും ആകര്‍ഷകമായ എക്‌സിക്യൂട്ടീവ് മോട്ടോര്‍സൈക്കിളുകളിലൊന്നാണ് ഹോണ്ട ഷൈന്‍. പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചത് മുതല്‍ നഗര, ഗ്രാമീണ വിപണികളില്‍ ഷൈന്‍ അതിന്റെ ജനപ്രീതി അഭൂതപൂര്‍വമായ രീതിയില്‍ വര്‍ധിപ്പിച്ചു. ഇപ്പോള്‍ 125 സിസി കമ്യൂട്ടര്‍ സെഗ്‌മെന്റ് അടക്കി ഭരിക്കുന്നത് ഷൈനാണ്.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

വിശ്വാസ്യതയുടെയും മൊത്തത്തിലുള്ള റൈഡിംഗ് അനുഭവത്തിന്റെയും പേരില്‍ ഇന്ത്യക്കാര്‍ ഈ ബൈക്കിനെ വളരെയധികം ഇഷ്ടപ്പെടുന്നു. ഉത്സവ വിപണി ലക്ഷ്യമിട്ടും ഉപഭോക്തൃ അനുഭവം കൂടുതല്‍ വിപുലീകരിക്കുന്നതിനുമായി കമ്പനി ഇന്ന് ഹോണ്ട ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

78,878 രൂപ എക്സ്ഷോറൂം വിലയിലാണ് മോട്ടോര്സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്. മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് സ്വന്തമാക്കാനാവുക.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

''വരാനിരിക്കുന്ന ഉത്സവ സീസണിനായി രാജ്യം ഒരുങ്ങുമ്പോള്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെ ഈ ആവേശം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഏറ്റവും ആകര്‍ഷകമായ എക്‌സിക്യൂട്ടീവ് മോട്ടോർസൈക്കിളുകളിലൊന്നെന്ന നിലയില്‍ പ്രശസ്തമായ ഷൈന്‍ ബ്രാന്‍ഡ് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഇരുചക്ര വാഹന യാത്ര ആനന്ദകരമാക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

പുതിയ സെലിബ്രേഷന്‍ പതിപ്പ് എല്ലാരുടെയും ആഘോഷങ്ങള്‍ പ്രകാശപൂരിതമാക്കുകയും ഉപഭോക്താക്കള്‍ക്ക് സന്തോഷം പകര്‍ന്ന് നല്‍കുകയും ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകര്‍ഷകമായ ഗോള്‍ഡന്‍ തീം പുതിയ ഷൈന്‍ സെലിബ്രേഷന്‍ എഡിഷന് ഒരു പുത്തന്‍ രൂപമാണ് നല്‍കുന്നത്.

MOST READ:CT125X സൈലന്റായി ലോഞ്ച് ചെയ്ത് ബജാജ്; വില പ്രതീക്ഷിച്ചതിലും കുറവ്

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

പുതിയ ലൈനുകളും ടാങ്കിന് മുകളിലെ ഗോള്‍ഡന്‍ വിംഗ് മാര്‍ക്കും സെലിബ്രേഷന്‍ പതിപ്പ് ലോഗോയും പുതിയ മോഡലിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കുന്നു. ബ്രൗണ്‍ നിറത്തിലുള്ള സീറ്റ് പ്രീമിയം അനുഭവം സമ്മാനിക്കും. ആക്‌സിസ് ഗ്രേ മെറ്റാലിക്കിലാണ് മഫ്‌ളര്‍ ഫിനിഷ് ചെയ്തിരിക്കുന്നത്.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

ഷൈന്‍ 125 മോട്ടോർസൈക്കിളിന് മെക്കാനിക്കലായ മാറ്റങ്ങളൊന്നുമില്ല. 123.94 സിസി ഫോര്‍-സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ബൈക്കിനുള്ളത്. എഞ്ചിന്‍ 7,500 rpm-ല്‍ 10.5 bhp പരമാവധി കരുത്തും 6,000 rpm-ല്‍ 11 Nm torque ഉം ഉല്‍പ്പാദിപ്പിക്കും. കിക്ക് സ്റ്റാര്‍ട്ടറും സെല്‍ഫ് സ്റ്റാര്‍ട്ടറും ഉപയോഗിച്ച് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാം.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

5 സ്പീഡ് ഗിയര്‍ബോക്‌സ് എഞ്ചിനുമായാണ് ബൈക്ക് വരുന്നത്. മുന്നിലും പിന്നിലും 130 mm ഡ്രമ്മാണ് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. മുന്‍വശത്ത് 240 mm ഡിസ്‌ക് ലഭിക്കുന്ന ഒരു ഡിസ്‌ക് വേരിയന്റുമുണ്ട്. മുന്നിലും പിന്നിലും 80/100 ടയറുകളില്‍ പൊതിഞ്ഞ 18 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. രണ്ടും ട്യൂബ്‌ലെസാണ്.

MOST READ:മെര്‍സിഡീസ് GLCയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും കൂട്ടിയിടിച്ചു; പിന്നീട് സംഭവിച്ചത് കാണാം

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തങ്ങളുടെ മോഡല്‍ നിരയിലാകെ പുതിയ വില വര്‍ധനവ് പ്രഖ്യാപിച്ചത് ഒരുപക്ഷേ ഹോണ്ടയുടെ വില്‍പനയെ സ്വാധീനിച്ചേക്കാം. ഹോണ്ട ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവെ അമിത വിലയുള്ളതിനാല്‍ നിലവിലെ വര്‍ധനവ് ഉപഭോക്താക്കളെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഉത്പാദന ചെലവും വിതരണ മേഖലയിലുണ്ടായ മറ്റ് പ്രശ്നങ്ങളും കാരണമാണ് വിലവര്‍ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

വലിയ ഡിമാന്‍ഡില്ലാത്ത CB200X എഡിവി മോഡലിനു പോലും 17,340 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 13.32 ശതമാനം വില വര്‍ധനവാണ് എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കിന് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

വിലവര്‍ധനവിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് CB350 DLX മോഡലാണ്. ഹൈനസിന്റെ ടോപ്പ് വേരിയന്റിന് 11,679 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. യൂണികോണ്‍ 160, ഹോര്‍നെറ്റ് 2.0, Xബ്ലേഡ്, എന്നിവക്ക് ഏകദേശം 1000 രൂപയോളമാണ് കൂടി.

MOST READ:ടോള്‍ പ്ലാസകൾക്ക് ബൈ; ഇനി ടോള്‍ പിരിവ് നമ്പര്‍പ്ലേറ്റില്‍ നിന്ന് നേരിട്ടെന്ന് ഉറപ്പിച്ച് നിതിന്‍ ഗഡ്കരി

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ മികച്ച മാര്‍ക്കറ്റുള്ള യൂണികോണ്‍ 160 മോഡലിന് 8.32 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഹോര്‍നെറ്റ് 2.0 പതിപ്പിന് 5.52 ശതമാനം അതായത് 7,000 മുതല്‍ 8,000 വരെ വര്‍ധിക്കും.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

ഇനി സ്‌കൂട്ടറിലേക്ക് വരികയാണെങ്കില്‍ ആക്ടീവ 6Gയുടെ കാര്യത്തിലാണ് നേരിയ ആശ്വാസം. ജനപ്രിയ സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 968 രൂപയും ഡീലക്‌സ് വേരിയന്റുകള്‍ക്ക് 1,223 രൂപയുമാണ് ഹോണ്ട കൂട്ടിയിരിക്കുന്നത്. ഏകദേശം 1.5 ശതമാനം വര്‍ധനവ് മാത്രമാണ് വര്‍ധന.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

ആക്ടിവ 6G മോഡലിന് കൃത്യമായ അതേ എഞ്ചിന്‍, ഘടകങ്ങള്‍, ഇലക്ട്രിക്കല്‍സ് തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും ഡിയോയില്‍ പങ്കിടുന്ന ഡിയോക്ക് വന്‍ വിലവര്‍ധനവുണ്ട്. ഡിയോ സ്റ്റാന്‍ഡേര്‍ഡിന് 5,588 രൂപയും. ഡിയോ ഡീലക്സിന് 5,690 രൂപയുടെ പരിഷ്‌ക്കാരവുമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഏകദേശം 8.75 ശതമാനം വര്‍ധനവ്.

Honda Shine സെലിബ്രേഷന്‍ എഡിഷൻ പുറത്തിറങ്ങി; വിലവിവരങ്ങള്‍ അറിയാം

ഗ്രാസിയ പ്രീമിയം 125 സിസി സ്‌കൂട്ടറിന് ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് വേരിയന്റുകള്‍ക്ക് 6,396 രൂപ കൂട്ടി. 2022 ജൂലൈയിലെ വിലയേക്കാള്‍ 7.79 ശതമാനം മുതല്‍ 8.55 ശതമാനം വരെ വര്‍ധനവ് വരും ഇത്. ഹോണ്ടയുടെ വിലവര്‍ധനവ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ചെലവുകള്‍ ഹോണ്ട അല്‍പം കൂടി ഉള്‍കൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.

More from DriveSpark

Article Published On: Thursday, August 25, 2022, 18:47 [IST]
English summary
Honda motorcycle scooter india launched new shine celebration edition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X