Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടര്‍ ബ്രാന്‍ഡായതിനാല്‍ നിലവില്‍ സ്‌കൂട്ടറുകളുടെ കാര്യത്തില്‍ ഹോണ്ട ഒരു ഡിഫോള്‍ട്ട് ചോയിസാണെന്ന് വേണം പറയാന്‍. ഹോണ്ട ആക്ടിവ നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഇന്ത്യയിലെ മറ്റെല്ലാ സ്‌കൂട്ടറുകളിലും ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് ആക്ടിവയാണ്. വിപണിയില്‍ എത്തിയ കാലം മുതല്‍ തന്നെ സ്‌കൂട്ടര്‍ ജനപ്രീയമാകുകയും, ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളില്‍ ഒന്നായി മാറുകയും ചെയ്തു.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ആക്ടിവ നിലവില്‍ 6G പരിവേഷത്തിലാണ് വാഗ്ദാനം ചെയ്യുന്നതും, ചൂടപ്പം പോലെ വില്‍ക്കുന്നതും. ഇന്ത്യയില്‍ സ്‌കൂട്ടറൈസേഷന്റെ പര്യായമാണ് ഹോണ്ട.

MOST READ: അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ഇന്നലെ പുറത്തിറക്കിയ ജനറിക് ലുക്കിലുള്ള CB300F സ്ട്രീറ്റ് ബൈക്കിന് പകരം ഫോര്‍സ 350 മാക്‌സി-സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കണമെന്നായിരുന്നു ആദ്യം വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് ഹോണ്ട കഴിഞ്ഞ ദിവസം CB300F അവതരിപ്പിക്കുന്നത്.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ഹോണ്ട ആക്ടിവ ശ്രേണിയില്‍ നിലവില്‍ ആക്ടിവ 6G, ആക്ടിവ 125 എന്നിവ ഉള്‍പ്പെടുന്നു. ആക്ടിവ 6G-യ്ക്ക് ഡിയോയുടെ രൂപത്തില്‍ ഒരു സ്പോര്‍ട്ടി സഹോദര പതിപ്പുമുണ്ട്.

MOST READ: എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ഇത് അടുത്തിടെ പരിമിതമായ എഡിഷനില്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതേ ആശയം ആക്ടിവ 125-ലും അവതരിപ്പിക്കാന്‍ ഹോണ്ട ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ഹോണ്ട സോഷ്യല്‍ മീഡിയയില്‍ ഇത് വ്യക്തമാക്കുന്ന ഒരു പുതിയ ടീസര്‍ പുറത്തിറക്കുകയും ചെയ്തു. അതില്‍ 'ഉടന്‍ വരുന്നു' എന്ന വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു സ്‌കൂട്ടറിന്റെ മുന്‍വശം കാണാനും സാധിക്കും.

MOST READ: ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ടീസര്‍ ചിത്രത്തില്‍ ഇത് സ്റ്റാന്‍ഡേര്‍ഡ് ആക്ടിവ ആണ്, ആക്ടിവ 125 അല്ല. ആക്ടിവ 125-ന് ഹെഡ്‌ലൈറ്റിന് അരികില്‍ ഫ്രണ്ട് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ലഭിക്കാത്തതിനാല്‍ ഇത് ഉറപ്പിച്ച് പറയാന്‍ കഴിയും. പകരം, ഫ്രണ്ട് മഡ്ഗാര്‍ഡിന് മുകളിലുള്ള ഒരു ക്രോം ബെല്‍റ്റ്‌ലൈനില്‍ അവ കാണപ്പെടുന്നു.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ടീവയ്ക്ക് പുതിയ ടീസറില്‍ കാണുന്നത് പോലെ ഹെഡ്‌ലൈറ്റുകള്‍ക്കൊപ്പം ഫ്രണ്ട് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ലഭിക്കുന്നു. അതിനാല്‍, ഹോണ്ട ഇതിനകം തന്നെ സമാനതകളില്ലാത്ത വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ഉത്സവ സീസണില്‍ ആക്ടിവ 7G അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായും മനസ്സിലാക്കാം.

MOST READ: കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ടീസറില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന വിവരങ്ങള്‍ വളരെ സൗമ്യമായതിനാല്‍ ആക്ടിവ 7G-യെ കുറിച്ച് അധികമൊന്നും അറിയില്ല. എന്നാല്‍ അധികം വൈകാതെ തന്നെ ഹോണ്ട, കൂടുതല്‍ ടീസറുകളും, വിവരങ്ങളും പങ്കുവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ആക്ടിവ 6G അവതരിപ്പിച്ചപ്പോള്‍ പഴയ 5G പതിപ്പില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിരുന്നു. ഹോണ്ട 7G-ലും കാര്യമായ അപ്ഡേറ്റ് കാണാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരണം ആക്ടിവ 6G ആണ് ബിഎസ് VI പരിവര്‍ത്തനവും പുതിയ അപ്ഡേറ്റുകളും കൊണ്ടുവന്നത്.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

7.68 bhp കരുത്തും 8.79 Nm ടോര്‍ക്കും നല്‍കുന്ന 110 സിസി മോട്ടോറായ അതേ പവര്‍ട്രെയിന്‍ തന്നെ ആക്ടിവ 7G-യ്ക്കും ലഭിക്കാന്‍ സാധ്യതയുണ്ട്. ആക്ടിവ 7G-ക്ക് 6G-യെക്കാള്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ മാത്രമാകും ലഭിക്കും.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ഇന്ധനക്ഷമത, ബൂട്ട് സ്‌പേസ്, 692 mm സീറ്റ് ഉയരം, കുറഞ്ഞ സ്റ്റെപ്പ് ത്രൂ ഫ്‌ലോര്‍ ബോര്‍ഡ്, സൈലന്റ് സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ തുടങ്ങി 6G-യുടെ എല്ലാ കരുത്തും ഹോണ്ട ആക്ടിവ 7G-ക്ക് ലഭിക്കും.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

വരാനിരിക്കുന്ന ഹീറോ സ്പോര്‍ട്ടി 125 സിസി സ്‌കൂട്ടര്‍ നഷ്ടപ്പെടുത്തുന്ന ഒരു ബാഹ്യ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ് പോലും ഇതിന് ലഭിക്കും. ആക്ടിവ 6G-യില്‍ ഡീലക്സ് വേരിയന്റിനൊപ്പം ഓപ്ഷണല്‍ ആയിരുന്ന ആക്ടിവ 7G-യില്‍ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ഹോണ്ട നല്‍കിയേക്കുമെന്നാണ് സൂചന.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ഇത് ഒരു തലമുറ കുതിച്ചുചാട്ടമായതിനാല്‍, 6G-യുടെ എഞ്ചിനിലും കുറച്ചുകൂടി ഇന്ധനക്ഷമതയുള്ളതാക്കാന്‍ ആക്ടിവ 7G-ന് ചില മാറ്റങ്ങള്‍ വരുത്താനാകും.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ഫസിനോ, റേ ZR എന്നിവയില്‍ യമഹ ഒരു മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറിലും സമാനമായ ഒന്ന് ഹോണ്ട നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Activa 7G ഒരുങ്ങുന്നു?; ടീസര്‍ ചിത്രവുമായി Honda

ജാപ്പനീസ് ബ്രാന്‍ഡ് പുതിയ മോഡലിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. നിലവില്‍ ആക്ടിവ 6G-യുടെ വില പരിശോധിച്ചാല്‍, സ്റ്റാന്‍ഡേര്‍ഡ് ട്രിമ്മിന് 73,000 രൂപയും, ഡീലക്‌സ് ട്രിമ്മിന് 75,000 രൂപയുമാണ് എക്‌സ്‌ഷോറൂം വില. വിപണിയില്‍, ടിവിഎസ് ജൂപ്പിറ്റര്‍ 110, ഹീറോ പ്ലഷര്‍ പ്ലസ്, ഹീറോ മാസ്ട്രോ എഡ്ജ് 110, ഹോണ്ടയുടെ സ്വന്തം ഡിയോ എന്നിവയുമായിട്ടാകും മത്സരിക്കുക.

Most Read Articles

Malayalam
English summary
Honda planning to launch activa 7g scooter teased ahead of launch
Story first published: Tuesday, August 9, 2022, 15:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X