വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

ജീത്ത് X എന്ന ഇലക്ട്രിക് സ്കൂട്ടറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് iVOOMi എനർജി. 99,999 രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ഇലക്ട്രിക് സ്‌കൂട്ടർ ഒരു ഹൈ സ്പീഡ് മോഡലാണെന്നതാണ് ഹൈലൈറ്റ്.

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

ഇത് ജീത്ത് X, ജീത്ത് X180 എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. രണ്ടാമത്തെ ടോപ്പ് എൻഡ് വേരിയന്റിന്റെ എക്സ്ഷോറൂം വില 1.40 ലക്ഷം രൂപയുമാണ്. ഡ്യുവൽ റിമൂവബിൾ ബാറ്ററികളോടൊപ്പമാണ് ഇ-സ്കൂട്ടർ വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി 3 വർഷത്തെ വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. റൈഡർ മോഡിൽ 90 കിലോമീറ്ററിലധികം റേഞ്ചും ഇക്കോ മോഡിൽ 100 കിലോമീറ്ററിലധികം റേഞ്ചും ജീത്ത് X പതിപ്പിന് ലഭിക്കും. മറുവശത്ത് ഉയർന്ന മോഡലായ ജീത്ത് X180 വേരിയന്റിന് സ്‌പോർട്‌സ് മോഡിൽ 180 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുന്നുവെന്നാണ് iVOOMi എനർജി അവകാശപ്പെടുന്നത്.

MOST READ: വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

അതേസമയം ഇക്കോ മോഡിൽ 200 കിലോമീറ്ററിലധികം റേഞ്ചും ഉപഭോക്താക്കൾക്ക് ലഭിക്കും. പുതിയ ജീത്ത് X ഇലക്‌ട്രിക് സ്‌കൂട്ടർ നിരയിൽ ഒന്നിലധികം റൈഡിംഗ് മോഡുകളും കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഓടുന്ന അവസ്ഥയിലും മോഡുകൾ മാറ്റാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

കൂടാതെ ഇവികളിൽ റിവേഴ്‌സ് ഫംഗ്‌ഷനും iVOOMi എനർജി സജ്ജീകരിച്ചിട്ടുണ്ട്. ഡിസ്‌ക് ബ്രേക്കുകളും കോമ്പി ബ്രേക്കിംഗ് സിസ്റ്റവും (സിബിഎസ്) ജീത്ത് X-ൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ പാദങ്ങൾ ഉപയോഗിച്ച് പുറത്തെടുക്കാൻ കഴിയുന്ന ടച്ച്‌ലെസ് ഫുട്‌റെസ്റ്റും ഫീച്ചറുകളുടെ പട്ടികയിൽ ഉണ്ട്.

MOST READ: Scorpio Classic - Scorpio-N - Thar 4x4; 16 ലക്ഷം രൂപയില്‍ താഴെ ഇവരില്‍ ആരാകും മികച്ചത്?

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

ജീത്ത് X ഇവിക്ക് ഒരു നിയോ-റെട്രോ ഡിസൈനാണ് ഇലക്‌ട്രിക് വാഹന നിർമാതാക്കൾ സമ്മാനിച്ചിരിക്കുന്നത്. കൂടാതെ സ്കാർലറ്റ് റെഡ്, ഇങ്ക് ബ്ലൂ, പോഷ് വൈറ്റ്, സ്പേസ് ഗ്രേ എന്നിങ്ങനെ നാല് മാറ്റ് ഫിനിഷ് നിറങ്ങളിലും ഇലക്ട്രിക് സ്‌കൂട്ടർ ലഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

ജീത്ത് X ശ്രേണി 2022 സെപ്റ്റംബർ ഒന്നു മുതൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് iVOOMi എനർജി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ജീത്ത് X180 സെപ്റ്റംബർ അവസാനത്തോടെ മാത്രമേ ലഭ്യമാവൂ. സെപ്‌റ്റംബർ ഒന്നിന് തന്നെ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ രണ്ട് വേരിയന്റുകൾക്കുമായുള്ള പ്രീ-ബുക്കിംഗുകളും കമ്പനി ആരംഭിക്കും.

MOST READ: പുതുതലമുറ Alto K10 വില പരിധിയില്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും വാങ്ങാവുന്ന മികച്ച മോഡലുകള്‍

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

ഇതിനൊപ്പം iVOOMi 3000 രൂപ വിലയുള്ള ആക്‌സസറികളും നൽകും. ഇത് 2022 സെപ്‌റ്റംബർ 10 വരെയാവും സൗജന്യമായി ലഭിക്കുക. മെച്ചപ്പെട്ട സുരക്ഷയ്ക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) ഉള്ള റിവേഴ്സ് ഗിയർ, ഡിസ്ക് ബ്രേക്കുകൾ, സ്വിച്ചിംഗ് മോഡുകളുടെ എളുപ്പത്തിനായി "ഈസി ഷിഫ്റ്റ്" പോലുള്ള പുതിയ സവിശേഷതകൾ ഇ-സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നതും ശ്രദ്ധേയമാണ്.

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

വലിയ ബൂട്ട് സ്പേസാണ് ജീത്ത് X എന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. കൂടാതെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാതാക്കൾ തങ്ങളുടെ നിലവിലുള്ള എല്ലാ സ്‌കൂട്ടറുകൾക്കും ഇരട്ട ബാറ്ററികൾ വാഗ്ദാനം ചെയ്യുമെന്നും നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ സ്‌കൂട്ടറിനായി ഒരു അധിക ബാറ്ററി വാങ്ങാനും കഴിയുമെന്നും അറിയിച്ചിട്ടുണ്ട്.

MOST READ: അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

കമ്പനിയുടെ നിലവിലുള്ള ഹൈ-സ്പീഡ് മോഡലായ iVOOMi S1, മറ്റ് ലോ-സ്പീഡ് വേരിയന്റുകൾ എന്നിവയ്‌ക്കൊപ്പം ഇത് ഉപയോഗിക്കാൻ കഴിയും. ഈ പ്രഖ്യാപനത്തോടെ, എല്ലാ ഇ-സ്‌കൂട്ടറുകളിലും ഡ്യുവൽ റിമൂവബിൾ ബാറ്ററി സജ്ജീകരണം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി iVOOMi എനർജി മാറി.

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

നിലവിൽ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ iVOOMi എനർജി ഒരു പുതിയ നിർമാണ കേന്ദ്രം സ്ഥാപിക്കാനും അതിന്റെ ഉൽപ്പന്ന ഗവേഷണ വികസനം (R&D) ഇന്ത്യയിൽ വധിധിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്. കമ്പനി 200 കോടി രൂപയുടെ മൊത്തം നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒരു ഭാഗം അതിന്റെ വാർഷിക ഉൽപ്പാദന ശേഷി 2,40,000 യൂണിറ്റായി ഉയർത്തും.

വില 1 ലക്ഷം രൂപ, റേഞ്ച് 200 കി.മീ; പുതിയ JeetX ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് iVOOMi

പൂനെയിൽ പണിപൂർത്തിയാക്കുന്ന പുതിയ നിർമ്മാണ പ്ലാന്റ് 2023 മാർച്ച് മുതൽ പ്രവർത്തനക്ഷമമാകും. പുതിയ പ്ലാന്റ് കമ്പനിയുടെ ഇന്ത്യയിലെ നാലാമത്തെയും പൂനെയിലെ രണ്ടാമത്തെ യൂണിറ്റുമായിരിക്കും. കമ്പനിക്ക് നിലവിൽ പൂനെ, നോയിഡ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിലായി മൂന്ന് നിർമാണ കേന്ദ്രങ്ങളുണ്ട്, പ്രതിവർഷം 1,80,000 യൂണിറ്റ് വാർഷിക ഉത്പാദന ശേഷിയാണുള്ളത്.

More from DriveSpark

Article Published On: Tuesday, August 23, 2022, 15:16 [IST]
English summary
Ivoomi energy introduced new jeetx electric scooter with 200 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X