വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് അടുത്തകാലത്തായി മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡാണ്. സിഎന്‍ജി സ്വീകാര്യമായ നല്ലൊരു ബദലായി ഉയര്‍ന്ന് വന്നിട്ടുണ്ട്. അതിനാല്‍ മിക്ക വാഹന നിര്‍മാതാക്കളും സിഎന്‍ജി അനുയോജ്യമായ വാഹനങ്ങളുടെ നിർമാണത്തിൽ കൂടി ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള 10 കാറുകള്‍ പരിശോധിച്ചാല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളും കൈയ്യടക്കി വെച്ചിരിക്കുന്നത് സിഎന്‍ജി ഓപ്ഷനുമായി എത്തുന്ന മോഡലുകളാണെന്നതാണ് വസ്തുത. അതില്‍ ആദ്യ നാല് സ്ഥാനങ്ങളും മാരുതി സുസൂക്കിക്കാണ്.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

സെലേറിയോ, എസ്-പ്രെസ്സോ, ആള്‍ട്ടോ, ഇക്കോ, വാഗൺആര്‍, ഡിസയര്‍, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി ഓപ്ഷനുകള്‍ മാരുതി നല്‍കുന്നുണ്ട്.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

സ്വിഫ്റ്റ് സിഎന്‍ജിയുടെ രൂപത്തില്‍ തങ്ങളുടെ ഒമ്പതാമത്തെ സിഎന്‍ജി കാറാണ് മാരുതിയിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. VXi, ZXi എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. ഇതിനര്‍ത്ഥം മാരുതി സുസുക്കി സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് മിഡ്, ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ്.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജി VXi വേരിയന്റിന് 7.77 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജി ZXi വേരിയന്റിന് 8.45 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം. വില തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍, സ്റ്റാന്‍ഡേര്‍ഡ് മാരുതി സുസുക്കി സ്വിഫ്റ്റിന് ബേസ് LXi വേരിയന്റിന് 5.91 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

2022 മാരുതി സ്വിഫ്റ്റ് സിഎന്‍ജി വോക്ക്എറൗണ്ട്

മാരുതിയുടെ മറ്റ് സിഎന്‍ജി വേരിയന്റുകളെപ്പോലെ സ്വിഫ്റ്റും എസ്-സിഎന്‍ജി ടാഗോടെയാണ് എത്തുന്നത്. സിഎന്‍ജി ടാങ്കിന്റെ അധിക ഭാരം കൈകാര്യം ചെയ്യുന്നതിനായി സസ്‌പെന്‍ഷനും ബ്രേക്കുകളും റീട്യൂണ്‍ ചെയ്തിരിക്കുന്നു. പുറത്തുനിന്ന് സിഎൻജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒരു പ്രധാന നേട്ടമായിരിക്കും.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

കൂടാതെ, സിഎന്‍ജിക്കും പെട്രോളിനും ഇടയിലെ മാറ്റം എളുപ്പമാക്കുന്ന ഡ്യുവല്‍ ഇന്റര്‍ഡിപെന്‍ഡന്റ് ഇസിയു, ഒരു സമര്‍പ്പിത ഇന്ധന ഗേജ്, സിഎന്‍ജി റീഫില്ലിംഗ് പ്രക്രിയയില്‍ എഞ്ചിന്‍ കട്ട് ചെയ്യുന്ന സുരക്ഷാ സ്വിച്ച് എന്നിവയും മാരുതി വാഗ്ദാനം ചെയ്യും.

കാറിന്റെ ലുക്കിനെ സംബന്ധിച്ചിടത്തോളം പിന്നില്‍ ഒരു എസ്-സിഎന്‍ജി ബാഡ്ജ് ഒഴികെ വലിയ മാറ്റങ്ങള്‍ ഒന്നും പറയാനില്ല. ഉള്ളില്‍, സ്റ്റാന്‍ഡേര്‍ഡ് ഡിസയറിലും സ്വിഫ്റ്റിലും ഇന്ധനം ലാഭിക്കാന്‍ സഹായിക്കുന്ന ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഇതിന് നഷ്ടമാകും.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മകളിലൊന്ന് ബൂട്ട് സ്പേസാണ്. ബൂട്ടില്‍ സിഎന്‍ജി ടാങ്ക് കൂടി വരുന്നത് ലഗേജ് സ്‌പേസിനെ കാര്യമായി ബാധിക്കാനിടയുണ്ട്. ബൂട്ട് സ്പേസിലെ അത്രയധികം സ്ഥലം ഉപയോഗശൂന്യമാകും. ഇതോടൊപ്പം, സിഎന്‍ജി ടാങ്കും ഏകദേശം 10 കിലോ ഗ്യാസും ഉള്ളതിനാല്‍ പിന്നില്‍ ഭാരവും വര്‍ദ്ധിക്കും.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

സ്വിഫ്റ്റ് സിഎൻജി സവിശേഷതകള്‍

1.2 ലിറ്റര്‍, 4 സിലിണ്ടര്‍, ഡ്യുവല്‍ ജെറ്റ്, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്

മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജിക്ക് കരുത്തേകുന്നത്. സിഎന്‍ജിയിലും പെട്രോളിലും പ്രവര്‍ത്തിക്കാനുതകുന്ന രീതിയിലാണ് ഈ എഞ്ചിന്‍ രൂപകല്‍പ്പന ചെയ്തത്.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

സിഎന്‍ജി ഇന്ധനമായി ഉപയോഗിച്ച് ഈ എഞ്ചിന്‍ 6,000 rpm-ല്‍ 76.5 bhp പവറും 4,300 rpm-ല്‍ 98.5 Nm torque ഉം നിർമിക്കും. അതേ പവര്‍ യൂണിറ്റ് 6,000 rpm-ല്‍ 87.8 bhp പവറും 4,400 rpm-ല്‍ 113 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പുതിയ ഡ്യുവല്‍ ജെറ്റ് 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ അവതരിപ്പിക്കുന്നത് വരെ ഒന്നിലധികം മാരുതി മോഡലുകളില്‍ നല്‍കിയിരുന്ന അതേ പെട്രോള്‍ എഞ്ചിനാണ് ഇത്.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

ഇന്ത്യയിലെ മറ്റെല്ലാ സിഎന്‍ജി വാഹനങ്ങളെയും പോലെ, പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിയും 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ലഭ്യമാകുക. എഎംടി ഓപ്ഷന്‍ ലഭ്യമാകില്ല. ഇത് സിറ്റി ഡ്രൈവിംഗിന് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജി 30.90 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് മാരുതി സുസുക്കി സ്വിഫ്റ്റ വാഗ്ദാനം ചെയ്യുന്നത് ലിറ്ററിന് 22.38km ഇന്ധനക്ഷമതയാണ്. അതേസമയം AMT ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച മാരുതി സുസുക്കി സ്വിഫ്റ്റ് 22.56 കിലോമീറ്റർ ഇന്ധനക്ഷമതയും നല്‍കുന്നു.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് S-സിഎന്‍ജിയിലൂടെ ഇന്ത്യന്‍ നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. മോഡല്‍ ക്ലിക്കാവുന്നത്‌ ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ വിപണി വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

സിഎന്‍ജി വിഭാഗത്തില്‍ മത്സരം മുറുകുന്നു

വാഹന മോഡലുകളില്‍ സിഎൻജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു വാഹന നിര്‍മാതാക്കളല്ല മാരുതി. ഹ്യുണ്ടായിയും സിഎൻജി സെഗ്മെന്റില്‍ സജീവമാണ്. അവര്‍ ഓറ, ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ വാഹനങ്ങളില്‍ ഫാക്ടറി ഫിറ്റഡ് സിഎൻജി ഓപ്ഷനുകള്‍ നല്‍കുന്നു.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

ടാറ്റ മോട്ടോർസിന് ടിയാഗോയുടെയും ടിഗോറിന്റെയും സിഎന്‍ജി വകഭേദങ്ങളുണ്ട്. ഹോണ്ട, കിയ തുടങ്ങിയ മറ്റ് കമ്പനികളും സിഎന്‍ജി വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

മാരുതിക്ക് അതിന്റെ മുഴുവന്‍ അരീന ശ്രേണിയിലും സിഎൻജി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ പദ്ധതിയുണ്ട്. അതില്‍ വളരെയധികം ജനപ്രിയമായ ബ്രെസ്സയും ഉള്‍പ്പെടുന്നു. എസ്-സിഎന്‍ജി ബ്രെസ്സ അവതരിപ്പിക്കുന്നതോടെ സിഎന്‍ജിക്ക് അനുയോജ്യമായ സബ് 4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പനിയായി മാരുതി മാറും.

വിൽപ്പനയ്ക്ക് റെഡി, ഡീലര്‍മാരിലേക്കെത്തി Maruti Swift സിഎന്‍ജി; വോക്ക്എറൗണ്ട് വീഡിയോ കാണാം

സമീപഭാവിയില്‍ അതിന്റെ ഒരേയൊരു പോരാട്ടം നെക്‌സോണ്‍ സിഎന്‍ജിയുമായിട്ടായിരിക്കും. അതും നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. അടുത്തിടെ പുറത്തിറക്കിയ അള്‍ട്ടോ K10ന്റെ സിഎന്‍ജി വകഭേദം സമീപഭാവിയില്‍ പുറത്തിറക്കുമെന്ന് മാരുതി വ്യക്തമാക്കിയിരുന്നു. ടാറ്റ, ആള്‍ട്രോസ് സിഎന്‍ജി തുടങ്ങി ഏതാനും മോഡലുകളെ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, August 23, 2022, 11:33 [IST]
English summary
New maruti swift cng reached at dealers see walkaround video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X