നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

2022 വെര്‍സിസ് 650-യുടെ ഡെലിവറി ഇന്ത്യന്‍ വിപണിയില്‍ ആരംഭിച്ച് ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കവസാക്കി. ഈ മോട്ടോര്‍സൈക്കിള്‍ ആദ്യമായി ഇറ്റലിയില്‍ നടന്ന 2021 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാച്ഛാദനം ചെയ്യുകയും 2022 ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തു.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

2022 വെര്‍സിസ് 650 രണ്ട് കളര്‍ ഓപ്ഷനുകളിലും ഒരൊറ്റ വേരിയന്റിലുമാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് ഫാന്റം സില്‍വര്‍ എന്നിവ കളര്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

നവീകരണങ്ങളോടെ എത്തുന്ന മോഡലിന് 7.36 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. വിലയുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍, നവീകരണങ്ങളോടെ എത്തുന്നുണ്ടെങ്കിലും, ഇത് മുമ്പത്തേതിനേക്കാള്‍ 21,000 രൂപ കുറവാണ് എന്നത് ശ്രദ്ധേയമാണ്. കൂടാതെ, പുതുക്കിയ വെര്‍സിസ് 650-യുടെ ഡെലിവറി അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കവസാക്കി ഇപ്പോള്‍.

MOST READ: രണ്ടല്ല, നാലു വേരിയന്റുകൾ; iMT ഗിയർബോക്‌സും ഉണ്ടാവില്ല, Venue N-Line പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

മുമ്പത്തേതിനെ അപേക്ഷിച്ച് പുതിയ വെര്‍സിസ് ഗണ്യമായി പരിഷ്‌കരിച്ചിരിക്കുന്നു. വലിയ വെര്‍സിസ് 1000-ല്‍ നിന്ന് ട്വിന്‍-പോഡ് ഹെഡ്‌ലൈറ്റ് സ്വീകരിച്ചിരിക്കുന്നു. മെച്ചപ്പെടുത്തിയ അഡ്ജസ്റ്റ്മെന്റ് മെക്കാനിസവും കളര്‍ TFT ഡിസ്പ്ലേയും ഉള്ള ഉയരമുള്ള വിന്‍ഡ്സ്‌ക്രീനും പുതിയ മോട്ടോര്‍സൈക്കിളില്‍ ചേര്‍ത്തിട്ടുണ്ട്.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

എന്നിരുന്നാലും, ബാക്കിയുള്ള ഡിസൈനുകള്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നു. മുമ്പ് സജ്ജീകരിച്ച 21 ലിറ്റര്‍ ഇന്ധന ടാങ്ക്, സിംഗിള്‍ പീസ് സ്റ്റെപ്പ്-അപ്പ് സീറ്റ്, അലുമിനിയം സ്വിംഗ് ആം, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയുമായാണ് ഇത് വരുന്നത്.

MOST READ: 10 ലക്ഷം രൂപയില്‍ താഴെ യൂസ്ഡ് വിപണിയില്‍ നിന്നും വാങ്ങാവുന്ന ബിഎസ് VI മോഡലുകള്‍ ഇതൊക്കെ

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

കവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഷാര്‍പ്പര്‍ ഫ്രണ്ട് കൗള്‍ സ്‌റ്റൈലിംഗ്, പുതിയ സ്വിച്ച് ഗിയര്‍ എന്നിവയും നവീകരിച്ച സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്ളതിനാല്‍ കണക്റ്റഡ് റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്ന TFT കളര്‍ ഡിസ്പ്ലേയാണ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന ഹൈലൈറ്റ്. SMS, കോളുകള്‍, മറ്റ് പ്രധാന അലേര്‍ട്ടുകള്‍ എന്നിവ സ്‌ക്രീനില്‍ കാണാന്‍ കഴിയും.

MOST READ: ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍, കൂടാതെ റൈഡിംഗ് മോഡുകള്‍ എന്നിവയും TFT ഡിസ്‌പ്ലേ കാണിക്കുന്നു. ഇടത് സ്വിച്ച് ട്യൂബിലെ ടോഗിള്‍ സ്വിച്ചുകള്‍ ഉപയോഗിച്ച്, റൈഡര്‍ക്ക് ഈ മോഡുകള്‍ക്കിടയില്‍ എളുപ്പത്തില്‍ മാറാനാകും.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇവയും മാറ്റമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍. 2022 കവസാക്കി വെര്‍സിസ് 650-ന് ബിഎസ് VI നിലവാരത്തിലുള്ള 649 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്.

MOST READ: ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

ഇത് ആറ്-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു, കൂടാതെ 8,500 rpm-ല്‍ 65 bhp കരുത്തും 7,000 rpm-ല്‍ 61 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. സ്പോര്‍ട്സ് റൈഡിംഗ് പ്രകടനം വര്‍ദ്ധിപ്പിക്കുകയും റൈഡര്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നൂതന ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന കവസാക്കിയുടെ ആദ്യ മോഡലാണ് 2022 വെര്‍സിസ് 650.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

പഴയ പതിപ്പില്‍ കണ്ടിരിക്കുന്ന അതേ ഷാസിയും സസ്പെന്‍ഷനും തന്നെയാണ് പുതിയ ബൈക്കിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഷോവയില്‍ നിന്നുള്ള ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍ വെര്‍സിസ് 650 മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

വിപണിയില്‍ ബെനലി TRK 502, ബെനലി TRK 502X, ഹോണ്ട CB500X, സുസുക്കി V-സ്‌ട്രോം 650 XT, ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660 തുടങ്ങിയ മോട്ടോര്‍സൈക്കിളുകളുമായിട്ടാണ് മത്സരിക്കുന്നത്.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

അതേസമയം ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, കവസാക്കി വരും വര്‍ഷം നിരവധി സ്പോര്‍ട്സ്, റെട്രോ സ്പോര്‍ട്സ്, നേക്കഡ്, ക്രൂയിസര്‍, അഡ്വഞ്ചര്‍ ടൂറിംഗ്, ഡ്യുവല്‍ സ്പോര്‍ട്സ് മോഡലുകള്‍ ഇന്ത്യന്‍ ലൈനപ്പിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ 2023 മോട്ടോര്‍സൈക്കിളുകള്‍ വേനല്‍ക്കാല മാസങ്ങളില്‍ കവസാക്കി ഡീലര്‍ഷിപ്പുകളില്‍ എത്തും.

നിരത്തുകളിലേക്ക് Kawasaki Versys 650 എത്തുന്നു; ഡെലിവറി ഉടന്‍

ഈ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മോഡലുകള്‍ നിഞ്ച 1000SX, നിഞ്ച 400 and 400 ABS, Z H2, H2 SE, Z900RS, Z900RS കഫേ, Z400 ABS, Vulcan S, Vulcan 900 ലൈനപ്പുകള്‍, 1700 Voyager ABS, Versys-0X30X , കൂടാതെ KLR650 ലൈനപ്പും ഇന്ത്യയിലേക്ക് വരും വര്‍ഷം എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, August 30, 2022, 21:27 [IST]
English summary
Kawasaki versys 650 deliveries will begin soon in india here is all details
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X