ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

എസ്‌യുവികളിലേക്ക് ലാൻഡ് റോവർ ടച്ച് കൊണ്ടുവന്ന കമ്പനിയാണ് ടാറ്റ മോട്ടോർസ്. വ്യത്യസ്തമാർന്ന വേരിയന്റുകളും എഡിഷനുകളിലൂടെയും വാഗ്‌ദാനം ചെയ്യുന്ന ഹാരിയറിന്റെ ജനപ്രീതിയും രാജ്യത്തെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ വളരെ വലുതാണ്.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

അടുത്തിടെ ടാറ്റ ഹാരിയറിന്റെയും മറ്റ് എസ്‌യുവികളുടെയും ജെറ്റ് എഡിഷൻ വിപണിയിൽ അവതരിപ്പിച്ച് ശ്രദ്ധനേടി. ടോപ്പ് എൻഡ് വേരിയന്റുകളിൽ മാന്യമായ ഫീച്ചറുകൾ കുത്തിനിറച്ചാണ് ടാറ്റ ഹാരിയർ വിപണിയിൽ എത്തുന്നത്.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

എന്നാൽ ടോപ്പ് എൻഡ് വേരിയന്റ് നൽകുന്ന അത്രയും ഫീച്ചറുകൾ നൽകാത്ത താഴ്ന്ന വേരിയന്റാണ് വാങ്ങുന്നതെങ്കിലും വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ടോപ്പ് എൻഡ് ഫീൽ നൽകാനായി തന്റെ കാറിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ജെനുവിൻ ആക്‌സസറികളുടെ വിശാലമായ ശ്രേണിയും ടാറ്റ മോട്ടോർസ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: രണ്ടല്ല, നാലു വേരിയന്റുകൾ; iMT ഗിയർബോക്‌സും ഉണ്ടാവില്ല, Venue N-Line പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഹാരിയറിനായി ലഭ്യമായ ജെനുവിൻ ആക്‌സസറികൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒരു പരസ്യ വീഡിയോയും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഡീലർഷിപ്പിൽ നിന്ന് തന്നെ ലഭ്യമായ ആക്‌സസറികളാണ് വീഡിയോയിൽ പ്രദർശിപ്പിക്കുന്നത്.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

എസ്‌യുവിയുടെ എക്സ്റ്റീരിയറിനും ഇന്റീരിയറിനും ആക്സസറികൾ പരിചയപ്പെടുത്തുന്നുണ്ട് എന്നതാണ് ഇതിൽ ശ്രദ്ധേയം. ആദ്യം ബോഡിയിൽ നിന്നും തുടങ്ങിയാൽ ഹാരിയറിനൊപ്പം ഫോഗ് ലാമ്പുകൾ ഒരു അനുബന്ധ ആക്‌സസറിയായി വാഗ്‌ദാനം ചെയ്യുന്നത് ഏറെ സ്വീകാര്യമായ കാര്യമാണ്.

MOST READ: 10 ലക്ഷം രൂപയില്‍ താഴെ യൂസ്ഡ് വിപണിയില്‍ നിന്നും വാങ്ങാവുന്ന ബിഎസ് VI മോഡലുകള്‍ ഇതൊക്കെ

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

ഇതുകൂടാതെ ഫോഗ് ലാമ്പിന് ചുറ്റും ക്രോം ഗാർണിഷുകളും ഫ്രണ്ട് ഗ്രില്ലിന്റെ താഴത്തെ ഭാഗത്തിനായും ഒരു ക്രോം ഗാർണിഷ് ലഭ്യമാണ്. ഹാരിയറിനായി ടാറ്റ ഫാക്‌സ് ഹുഡ് സ്‌കൂപ്പുകളും ജെനുവിൻ ആക്‌സസറികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവിന് ലോവർ ബമ്പർ ക്രോം ഗാർണിഷും തെരഞ്ഞെടുക്കാനും അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

ഹാരിയറിനൊപ്പം ബമ്പർ കോർണർ പ്രൊട്ടക്ടറുകളും ഒരു ആക്സസറിയായി ലഭ്യമാണ്. താഴ്ന്ന വേരിയന്റാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ ഹാരിയർ ഒരു സ്റ്റീൽ റിമ്മുമായി ആണ് ലഭ്യമാവുക. എന്നാൽ ഇത്തരം ആളുകൾക്കായി ഡീലർഷിപ്പിൽ നിന്ന് തന്നെ മെഷീൻ കട്ട് അലോയ് വീലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.

MOST READ: ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ, Levante GT ഹൈബ്രിഡിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ച് Maserati

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

ഡോർ ഹാൻഡിൽ ക്രോം, ക്രോം സൈഡ് ബോഡി മോൾഡിംഗ്, ക്രോമിൽ ഫിനിഷ് ചെയ്ത ORVM കവറുകൾ, ഡോർ വൈസറുകൾ, ഡോർ എഡ്ജ് പ്രൊട്ടക്ടറുകൾ എന്നിവയും ജെനുവിൻ ആക്സസറികളായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയരം പ്രശ്നമാണെങ്കിൽ പ്രവേശനവും പുറത്തുകടക്കലും എളുപ്പമാക്കാൻ ടാറ്റ ഹാരിയറിനൊപ്പം സൈഡ് സ്റ്റെപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

ഡീലർഷിപ്പിൽ നിന്ന് ഒരു റൂഫ് റെയിലും ഔദ്യോഗിക ആക്സസറിയായി തെരഞ്ഞെടുക്കാവുന്നതാണ്. പിന്നിൽ ഹാരിയറിനു ബൂട്ട് ബീഡിംഗ് ക്രോം ഗാർണിഷ്, ബൂട്ട് ലൈനിംഗ് ക്രോം ഗാർണിഷ്, ഡമ്മി എക്‌സ്‌ഹോസ്റ്റ് ഗാർണിഷ്, മഡ് ഫ്ലാപ്പുകൾ, ഒറിജിനൽ കാർ കവർ എന്നിവയും വാങ്ങാനാവും.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

ഹാരിയറിന് ലഭ്യമായ മറ്റ് ആക്‌സസറികളിൽ ഡോർ ഓപ്പൺ വാണിംഗ് ലൈറ്റുകൾ, ഹാരിയർ ബ്രാൻഡിംഗ് ഉള്ള സ്‌കഫ് പ്ലാറ്റുകൾ, ട്രൈ ആരോ ഡിസൈൻ ഘടകങ്ങൾ, 2D, 3D, 7D ഫ്ലോർ മാറ്റുകൾ തുടങ്ങിയവയാണ് ഉൾപ്പെടുന്നത്. ഹാരിയർ ബ്രാൻഡിംഗിൽ പതിവുള്ളതും പ്രിന്റ് ചെയ്തതുമായ ഫ്ലോർ മാറ്റുകളും ലഭ്യമാണ്.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

ബൂട്ടിൽ ഉപഭോക്താവിന് ഹാരിയർ ബ്രാൻഡിംഗുമായി വീണ്ടും വരുന്ന ഒരു 3D ട്രങ്ക് മാറ്റ് തെരഞ്ഞെടുക്കാം. താഴ്ന്ന വേരിയന്റുകൾക്ക് ഔദ്യോഗിക ആക്സസറിയായും പാഴ്സൽ ട്രേ ലഭ്യമാണ്. ടാറ്റ ഹാരിയറും മറ്റ് പല ടാറ്റ ഉൽപ്പന്നങ്ങളെയും പോലെ അതിന്റെ ധീരവും പരുക്കൻ രൂപവും ആകർഷകമായ വിലയും കാരണം വാങ്ങുന്നവർക്കിടയിൽ ജനപ്രിയമായി മാറിയ ഒരു ഉൽപ്പന്നമാണ്.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

ഹാരിയറിനൊപ്പം മാന്യമായ ഫീച്ചറുകളാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നതും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്‌ടർ, XUV700 തുടങ്ങിയ കാറുകളുമായാണ് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ എസ്‌യുവിയുടെ പ്രധാന മത്സരം.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. നിലവിൽ ഹാരിയറിനൊപ്പം പെട്രോൾ എഞ്ചിൻ ലഭ്യമല്ല. എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ ഫിയറ്റിൽ നിന്നുള്ളതാണ് എന്നതും ശ്രദ്ധേയമാണ്. ഇത് 170 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ എസ്‌യുവി യഥേഷ്‌ടം തെരഞ്ഞെടുക്കാനുമാവും. ഹാരിയറിന്റെ മൂന്ന്-വരി പതിപ്പായ സഫാരിയിലും ഇതേ എഞ്ചിനും ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, August 30, 2022, 10:08 [IST]
English summary
Tata offering a wide range of genuine accessories for harrier suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X