ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാനയുടെ 25-ാം ചരമ വാര്‍ഷികമാണ് വരാന്‍ പോകുന്നത്. 1997 ആഗസ്റ്റ് 31ന് പാരീസിലുണ്ടായ കാറപകടത്തിലാണ് ഡയാന മരിച്ചത്. മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ ആയെങ്കിലും ഡയാന പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും, മനസ്സില്‍ ഇന്നും തിളങ്ങുന്ന നക്ഷത്രമായി അവശേഷിക്കുന്നു.

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

ഡയാനയുടെ സ്വര്‍ണത്തലമുടിക്കും നീലക്കണ്ണുകള്‍ക്കും അവരുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഹെയര്‍സ്‌റ്റൈലിനും പോലും ലോകമെമ്പാടും ആരാധകറുണ്ടായി. ഇങ്ങ് കൊച്ചു കേരളത്തില്‍ പോലും ഡയനയുടെ ഹെയര്‍സ്‌റ്റൈല്‍ തരംഗമായിരുന്നു.

MOST READ:പ്രീ-ഓണ്‍ഡ് വാഹനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ആരംഭിച്ച് ലെക്സസ്

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

പ്രിന്‍സസ് ഡയാന ഓഫ് വെയില്‍സ് എന്ന പദവിയും അവരുടെ സൗന്ദര്യവും മാത്രമായിരുന്നില്ല അതിന്റെ കാരണം. രാജകുടുംബാംഗമായിരുന്നിട്ടും മിതത്വം നിറഞ്ഞ ജീവിത രീതിയും സാമൂഹിക വിഷയങ്ങളിലെ ഇടപെടലും കൊണ്ടുകൂടിയാണ് അവര്‍ ആരാധകരെ സൃഷ്ടിച്ചത്.

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

കാലമെത്ര കഴിഞ്ഞാലും ഡയാനയോട് ലോകത്തിനുള്ള സ്‌നേഹം അവസാനിക്കുന്നില്ല എന്നതിന്റെ അടയാളമാണ് അവരുടെ എന്തെങ്കിലും ഒരു വസ്തു ലേലത്തില്‍ വെച്ചാല്‍ ചൂടപ്പം പോലെ വിറ്റുപോകുന്നത്.

MOST READ: മാരുതിയുടെ അഭിമാനമാകാന്‍ ബലേനോ ക്രോസ് ; അരങ്ങേറ്റം 2023 ഓട്ടോ എക്‌സ്‌പോയില്‍

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

ഇപ്പോള്‍ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന ഒരു കാര്‍ 6.11 കോടി രൂപക്ക് (6.50 ലക്ഷം പൗണ്ട്) ലേലത്തില്‍ പോയ വാര്‍ത്ത മേല്‍പ്പറഞ്ഞ സ്‌നേഹത്തെ അടിവരയിടുന്നു. 1980കളില്‍ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കറുത്ത 'ഫോര്‍ഡ് എസ്‌കോര്‍ട്ട് RS ടര്‍ബോ സീരീസ് 1 കാറാണ് ലേലത്തില്‍ വിറ്റത്.

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

ബ്രിട്ടിഷ് രാജകുടുംബവും ഡയാനയുടെ ലോകമെമ്പാടുമുള്ള ആരാധകരും 25ാം ചരമവാര്‍ഷികം ആചരിക്കാന്‍ ഒരുങ്ങുന്നതിനിടെ ശനിയാഴ്ചയായിരുന്നു ലേലം നടത്തിയത്. ഫോര്‍ഡ് കാറുകള്‍ ശേഖരിക്കുന്നയാളില്‍ നിന്നായിരുന്നു വാഹനം ലേലത്തിനെത്തിച്ചത്. കടുത്ത മത്സരത്തിനൊടുവില്‍ പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷുകാരനാണ് കാര്‍ സ്വന്തമാക്കിയതെന്ന് ലേലസ്ഥാപനമായ സില്‍വര്‍ സ്റ്റോണ്‍ ഓക്ഷന്‍സ് അറിയിച്ചു.

MOST READ: Nexon, Harrier, Safari മോഡലുകള്‍ക്ക് ജെറ്റ് എഡിഷനുമായി Tata; വില വിവരങ്ങള്‍ അറിയാം

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

വടക്കന്‍ ഇംഗ്ലണ്ടിലെ ആല്‍ഡേര്‍ലി എഡ്ജിലുള്ളയാളാണ് 40,000 കിലോമീറ്റര്‍ മാത്രം ഓടിയിട്ടുള്ള ഈ ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍.എസ്. ടര്‍ബോ എസ്1 കാര്‍ വാങ്ങിയത്. അതേസമയം വാങ്ങുന്നയാളുടെ പ്രീമിയം ഉള്‍പ്പെടെ മൊത്തം വില്‍പ്പനച്ചെലവ് 730,000 പൗണ്ടാണെന്ന് ലേലത്തിന്റെ ക്ലാസിക് കാര്‍ സ്പെഷ്യലിസ്റ്റ് ആര്‍വല്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍.എസ് ടര്‍ബോ സീരീസ് 1 കാര്‍ ഓടിച്ച് ഡയാന ചെല്‍സിയിലൂടെയും കെന്‍സിങ്ടണിലൂടെയും കറങ്ങാറുണ്ടായിരുന്നു. ചില സമയങ്ങളില്‍ പിറകില്‍ പ്രത്യേകം തയാറാക്കിയ സീറ്റില്‍ മകനായ വില്യം രാജകുമാരനും ഉണ്ടാകുമായിരുന്നു. സ്വന്തമായി കാര്‍ ഓടിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന ഡയാന പലപ്പോഴും തന്റെ അംഗരക്ഷകനെ പാസഞ്ചര്‍ സീറ്റിലേക്ക് മാറ്റിയിരുത്തി.

MOST READ: ഹീറോ ഇലക്ട്രിക് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ജിയോ ബിപി നെറ്റ്‌വര്‍ക്കിലും ചാര്‍ജ് ചെയ്യാം

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

1985 മുതല്‍ 1988 വരെ ഡയാന എസ്‌കോര്‍ട്ട് ഓടിച്ചിരുന്നു. ഡയാനയുടെ മറ്റൊരു ഫോര്‍ഡ് എസ്‌കോര്‍ട്ട് കാര്‍ 52,640 പൗണ്ടിനാണ് മുന്‍പ് ലേലത്തില്‍ പോയത്. ചാള്‍സ് രാജകുമാരന്‍ ഡയാനയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയ ഈ കാര്‍ തെക്കെ അമേരിക്കയിലെ ഒരു മ്യൂസിയമാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട് .

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

ഡയാനക്കായി മാത്രം തയാറാക്കിയ കാര്‍

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ റോള്‍സ് റോയ്സ്, ഡെയിംലേഴ്സ് കാറുകലാണ് പൊതുവെ ഉപയോഗിച്ച് വാരാറുള്ളത്. 1981ലായിരുന്നു ചാള്‍സ് രാജകുമാരനും ഡയാനയും വിവാഹിതരായത്. രാജകീയ വിവാഹത്തിന് ഒരു മാസം മുന്‍പ് ചാള്‍സ് രാജകുമാരന്‍ ഡയാനക്ക് വെള്ളി നിറത്തിലുള്ള ഫോര്‍ഡ് എസ്‌കോര്‍ട്ട് ഘിയ കാര്‍ സമ്മാനിച്ചു

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

79 bhp കരുത്ത് മാത്രമുണ്ടായിരുന്ന കാറിന്റെ കണ്‍വേര്‍ട്ടിബിള്‍ പതിപ്പ് തയാറാക്കാനായി ഡയാന ഫോര്‍ഡ് കമ്പനിയെ സമീപിക്കുകയായിരുന്നു. ഡയാനയുടെ താല്‍പര്യത്തിനുസരിച്ച് രൂപപ്പെടുത്തിയതായിരുന്നു ഈ കാര്‍. എന്നാല്‍ കടും ചുവപ്പ് നിറത്തിലുള്ള കാറായിരുന്നു കമ്പനി ഡയാനക്ക് നല്‍കിയത്.

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

കടും ചുവപ്പ് നിറത്തിലുള്ള കാറില്‍ ഡയാന സഞ്ചരിക്കുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമായേക്കാമെന്ന് അംഗരക്ഷക സംഘത്തിന്റെ നിര്‍ദേശം വന്നത് തടസ്സമായി. ഇതോടെയാണ് ഡയാനക്ക് എസ്‌കോര്‍ട്ടിന്റെ അപൂര്‍വ പതിപ്പില്‍ ഒന്നായ ഫോര്‍ഡ് എസ്‌കോര്‍ട്ട് RS2 ടര്‍ബോ നല്‍കാമെന്ന് കമ്പനി തീരുമാനിച്ചത്.

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

വെള്ള നിറത്തില്‍ കമ്പനി പുറത്തിറക്കിയ കാര്‍ രാജകുമാരിയുടെ താല്പര്യപ്രകാരം കറുപ്പ് നിരത്തിലേക്ക് മാറ്റുകയായിരുന്നു. ഈ മോഡലിലുള്ള ഏക കറുപ്പ് കാറും ഇതാണ്. രാജകുമാരിക്ക് ഫോര്‍ഡ് എസ്‌കോര്‍ട്ട് RS2 ടര്‍ബോ ആണ് നല്‍കിയത്. റോയല്‍ കാറിന് ഫോര്‍ഡിന്റെ 1.6 ലിറ്റർ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകര്‍ന്നത്.

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

രാജകുടുംബത്തിലെ അംഗം സഞ്ചരിക്കുന്ന വാഹനം ആയതിനാല്‍ അമേരിക്കന്‍ കമ്പനി കാറില്‍ പല സുരക്ഷാ ക്രമീകരണങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.

ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

അംഗ രക്ഷകര്‍ക്കായി രണ്ടാമത്തെ റിവര്‍വ്യൂ മിറര്‍ ഘടിപ്പിച്ചതാണ് അതില്‍ ഒന്ന് സ്റ്റാന്‍ന്‍േറഡ് മോഡലില്‍ നിന്നും വ്യത്യസ്തഥ പുലര്‍ത്താന്‍ പവറും വിലയും സൂചിപ്പിക്കുന്ന ഒരു സ്പെഷ്യല്‍ ഗ്രില്ലും വാഹനത്തിന് നല്‍കി. ആഡംബര കാര്‍ അല്ലായിരുന്നെങ്കിലും യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ കാറുകളില്‍ ഒന്നാണ് ഫോര്‍ഡ് എസ്‌കോര്‍ട്ട്. എന്നാല്‍ സാധാരണ എസ്‌കോര്‍ട്ട് ഉടമകള്‍ക്ക് ആര്‍.എസ് ടര്‍ബോ സ്വന്തമാക്കാന്‍ ഇച്ചിരി പാടായിരുന്നു.

More from DriveSpark

Article Published On: Monday, August 29, 2022, 16:07 [IST]
English summary
Princess dianas ford escort sells for more than 764 000 dollar at auction
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X