മാരുതിയുടെ അഭിമാനമാകാന്‍ ബലേനോ ക്രോസ് ; അരങ്ങേറ്റം 2023 ഓട്ടോ എക്‌സ്‌പോയില്‍
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് കാറുകളുടെ പട്ടികയിലെ മുമ്പനാണ് മാരുതി സുസൂക്കി ബലേനോ. ബിഎസ് VI നിലവാരത്തില്‍ പുറത്തിറങ്ങിയ മാരുതിയുടെ ആദ്യ കാറാണ് ബലേനോ. കൂടുതല്‍ കരുത്തും സ്പോര്‍ട്ടി ഭാവവുമുള്ള ഹാച്ച്ബാക്ക് തേടുന്നവര്‍ക്കുള്ള ആദ്യ ചോയ്‌സുകളില്‍ ഒന്നായി ബലേനോ മാറിയിരുന്നു.

ഫീച്ചറുകളുടെ ആധിക്യം, വിശാലമായ ക്യാബിന്‍, സുഖമമായ ഡ്രൈവിങ്, മികവുറ്റ പെർഫോമെൻസ്, ഭേദപ്പെട്ട മൈലേജ് ഘടകങ്ങള്‍ എന്നിവയാണ് ബലേനോയുടെ വിജയമന്ത്രങ്ങളില്‍ ചിലത്.

ഇപ്പോള്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുന്നത് വ്യക്തമാക്കുന്ന സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവി പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മാത്രമല്ല അതേ ഭാരം കുറഞ്ഞ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോം ഇതിന് അടിവരയിടും.

YTB അല്ലെങ്കില്‍ ബലേനോ ക്രോസ് എന്നാണ് കമ്പനി മോഡലിന് രഹസ്യനാമം നല്‍കിയിരിക്കുന്നത്. മറ്റ് മാരുതി സുസുക്കി എസ്‌യുവി
കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂപ്പെക്ക് സമാനമായ രീതിയിലുള്ള റൂഫ്‌ലൈന്‍ ഇതിന് ഒരു പ്രത്യേക ആകര്‍ഷണം നല്‍കുന്നു.

ഈ വര്‍ഷമാദ്യം മുഖം മിനുക്കിയെത്തിയ ബലേനോ, ഗ്രാന്‍ഡ് വിറ്റാര എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഡിസൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ ഫൈവ്‌സീറ്റര്‍ വാഹനം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും.
MOST READ:അടുത്ത 6 മാസത്തിനുള്ളില്‍ വിപണിയിലെത്തുന്ന 5 മാരുതി, ടൊയോട്ട കാറുകള്‍

പ്രീമിയര്‍ മോട്ടോറിംഗ് ഷോയില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി അവതരിപ്പിക്കാന്‍ പോകുന്ന ഏറ്റവും സുപ്രധാന മോഡലുകളില്‍ ഒന്നായിരിക്കാം ഇത്. 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചൂറോ-ഇ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റൂഫ്ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട തീവ്രതയാര്‍ന്ന എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡേടൈം റണ്ണിംഗ് എല്‍ഇഡി ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് പുറംഭാഗത്തെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍.

പുറംഭാഗത്ത് മെനഞ്ഞെടുത്ത ബൂട്ട്ലിഡ്, കറുത്ത നിറത്തിലുള്ള അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ്-ഇന്റഗ്രേറ്റഡ് സ്പോയിലര്‍, ഇന്‍വര്‍ടഡ് ട്രപസോയിഡല്‍ ഫ്രണ്ട് ഗ്രില്‍, ബലേനോയില്‍ നിന്ന് കടമെടുത്ത ORVM-കള്‍ എന്നിവയും ഉണ്ട്. മുമ്പ് ബലേനോ RS-ല്‍ ഉണ്ടായിരുന്ന 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനാകും ഈ മോഡലില്‍ ഉപയോഗിക്കുകയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഈ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 102 bhp പവറും 150 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. കൂടാതെ, ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ബലേനോയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനേക്കാള്‍ 18 bhp, 35 Nm torque കൂടുതലാണ് ഇതിന്റെ പവറും ടോര്‍ക്കും.

എര്‍ട്ടിഗ, ബ്രെസ, XL6 എന്നിവയിലടക്കം ഉപയോഗിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ വരാനിരിക്കുന്ന ബലേനോ ക്രോസിലെ കുറഞ്ഞ സ്‌പെക് വേരിയന്റുകളില്‍ ഏതെങ്കിലും ഉപയോഗിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വലിപ്പത്തിന്റെ കാര്യത്തില്‍ ബലേനോ പ്രീമിയം ഹാച്ചിനെക്കാള്‍ വലുതും പുതിയ ബ്രെസ കോംപാക്ട് എസ്യുവിക്ക് താഴെയുമായിരിക്കും പുതിയ കോംപാക്ട് എസ്‌യുവി
സ്ഥാനം പിടിക്കുക.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയും അതിലേറെയും ഫീച്ചര്‍ പട്ടികയില്‍ ഉള്‍പ്പെടും. സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാകും സ്റ്റാന്‍ഡേര്‍ഡായി മാരുതി സുസുക്കി പുതിയ എസ്‌യുവി
യില്‍ വാഗ്ദാനം ചെയ്യും.

നെക്‌സ ഡീലര്‍ഷിപ്പുകളുടെ പ്രീമിയം ശൃംഖലയിലൂടെ മാരുതി സുസുക്കി ബലേനോ ക്രോസ് റീട്ടെയില്‍ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ വാഹനം ഉപയോക്താക്കളിലേക്കെത്തിയേക്കും. പിന്നീട് ബലേനോയ്ക്കും അര്‍ബന്‍ ക്രൂയിസറിനും സമാനമായ രീതിയില്‍ മാരുതി സുസുക്കിയുടെ പങ്കാളിയായ ടൊയോട്ട ഇതിനെ റീബാഡ്ജ് ചെയ്ത് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
MOST READ:ഇടിമുഴക്കമാവാൻ Venue N Line; ബുക്കിംഗ് ആരംഭിച്ച് Hyundai, ആദ്യ ചിത്രങ്ങളും പുറത്ത്

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ന്യൂ ഏജ് ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. അഗ്രസീവ് ഡിസൈന്‍, ധാരാളം അധിക ഫീച്ചറുകള്‍ എന്നിവ ചേര്‍ത്ത് പുതിയ മോഡല്‍ കൂടുതല്‍ മാറ്റങ്ങളോടെയും പുതുമകളോടെയുമാണ് ഷോറൂമുകളിലെത്തിയത്.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ബലേനോയ്ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന് പരമാവധി 90 bhp കരുത്തില്‍ 113 Nm torque വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഈ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് K12N എഞ്ചിന്‍ പുതിയൊരു യൂണിറ്റാണ്. ഒരു ഐഡിള്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായും വാഗ്ദാനം ചെയ്യുന്നുണ്ട്.

5 സ്പീഡ് മാനുവല്‍, 5 സ്പീഡ് AMT ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് പുത്തന്‍ ബലേനോയില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ സുഗമമായ ഗിയര്‍ ഷിഫ്റ്റ് അനുഭവം നല്‍കുന്നതിനായി ക്ലച്ച് സംവിധാനവും മെച്ചപ്പെടുത്തി. ബലേനോയുടെ മാനുവല്‍ പതിപ്പ് 22.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ AMT വേരിയന്റുകള്‍ 22.94 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

സൈഡ്, കര്‍ട്ടന്‍ ബാഗുകള്‍, ഡ്രൈവര്‍, കോ-ഡ്രൈവര്‍ എയര്‍ബാഗുകള്‍ എന്നിവയുള്ള 6 എയര്‍ബാഗുകളളാണ് സുരക്ഷയൊരുക്കുന്നത്. 6.35 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








