നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

ഹംഗേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ, അടുത്തിടെയാണ് തങ്ങളുടെ നാലാമത്തെ മോഡലായി V302C എന്ന പേരില്‍ ഒരു മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നത്. ഈ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

ഇങ്ങനെയൊക്കെ ആണെങ്കിലും, ഇനിയും പുതിയ മോഡലുകളെ രാജ്യത്ത് എത്തിച്ച് വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുകയാണ് കീവേ. ഇതിന്റെ ഭാഗമായി ഇപ്പോള്‍ പുതിയ മോഡലുകളുടെ ടീസര്‍ ചിത്രവും കമ്പനി പങ്കുവെച്ചു.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

കീവേ ഇന്ത്യ ഉടന്‍ തന്നെ രണ്ട് പുതിയ ബൈക്കുകള്‍ പുറത്തിറക്കും കൂടാതെ അതിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ മോഡലുകളുടെ ഓരോ ടീസര്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കാഴ്ചയില്‍, അവരില്‍ ഒരെണ്ണം നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും മറ്റേത് ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കുമാണെന്ന് വ്യക്തമാണ്.

MOST READ: എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

പുതിയ കീവേ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍

കമ്പനിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ടീസര്‍ വീഡിയോ മോട്ടോര്‍സൈക്കിളിന്റെ മുന്‍ഭാഗത്തെ ചെറിയ ദൃശ്യങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ, എന്നാല്‍ ചില ഡിസൈന്‍ ഘടകങ്ങള്‍ വേറിട്ടുനില്‍ക്കുന്നു.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

വരാനിരിക്കുന്ന ഈ ബൈക്കിന്റെ സ്പോര്‍ടി സ്വഭാവത്തെ സൂചിപ്പിക്കുന്നത് ഒരു ഗോള്‍ഡന്‍ USD ഫ്രണ്ട് ഫോര്‍ക്കും സ്ട്രീറ്റ്ഫൈറ്റര്‍ ഡിസൈന്‍ ഘടകങ്ങളും ഷാര്‍പ്പായിട്ടുള്ളതും ആകര്‍ഷകവുമായ ടാങ്ക് എക്സ്റ്റന്‍ഷനുകളും ഒരു റേഡിയേറ്റര്‍ ആവരണവുമാണ്.

MOST READ: XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

കമ്പനികള്‍ എയര്‍-കൂള്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ (a la Yamaha FZ-X) മോക്ക് റേഡിയേറ്റര്‍ കവറുകള്‍ ഇടുന്നത് നമ്മള്‍ കണ്ടത് പോലെ, ബൈക്കിന് ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉണ്ടായിരിക്കുമെന്ന് ഇത് ഉറപ്പില്ലെന്ന് വ്യക്തമാക്കുന്നു.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

ബൈക്കിന് ഒരു ചെറിയ ഫ്ളൈസ്‌ക്രീനും ഉണ്ട്, ഇതിന് പിന്നില്‍ ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പോലെ കാണപ്പെടുന്നു. വരാനിരിക്കുന്ന ഈ ബൈക്കിന്റെ മുന്‍ഭാഗം അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന RK125 നേക്കഡ് ബൈക്കിനോട് സാമ്യമുള്ളതാണ്.

MOST READ: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

എന്നാല്‍ ഉയര്‍ന്ന വിലയുള്ള ഒരു ചെറിയ ശേഷിയുള്ള ബൈക്ക് കീവേ ഇവിടെ കൊണ്ടുവരാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെഡ്‌ലൈറ്റും ഫ്രണ്ട് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി യൂണിറ്റുകളാണ്, ഇത് ടെയില്‍-ലൈറ്റ്, പിന്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും എല്‍ഇഡി യൂണിറ്റുകളാകാന്‍ സാധ്യതയുണ്ട്.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

പുതിയ കീവേ സ്‌പോര്‍ട്‌സ്‌ബൈക്ക്

ഫെയര്‍ഡ് കീവേ സ്പോര്‍ട്ബൈക്കിന്റെ ടീസര്‍, അതിന്റെ ഫ്രണ്ട് ഫെയറിംഗുമായി സംയോജിപ്പിച്ചിരിക്കുന്ന, എല്‍ഇഡി ഡിആര്‍എല്ലുകളാല്‍ ചുറ്റപ്പെട്ട ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളുടെ സാന്നിധ്യം വെളിപ്പെടുത്തുന്നു.

MOST READ: Mahindra Scorpio N അടിസ്ഥാന Z2 വേരിയന്റില്‍ എന്തെല്ലാമുണ്ട്; ഫീച്ചറുകളും സവിശേഷതകളും അടുത്തറിയാം

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

മിററുകള്‍ ഹെഡ്‌ലൈറ്റിന് തൊട്ടുമുകളിലായി സ്ഥാപിച്ചിരിക്കുന്നു, ഒപ്പം മടക്കാവുന്നതുപോലെ കാണപ്പെടുന്നു. ഇതിന് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും ഉണ്ടെന്ന് ടീസര്‍ ചിത്രം സൂചന നല്‍കുന്നു.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

കീവേ ഈ രണ്ട് മോഡലുകളെയും ഒരേ സമയം വെളിപ്പെടുത്തി എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, അവ ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും ഫീച്ചറുകള്‍ ഏറെക്കുറെ സമാനമായി പങ്കിടുന്നതുമാകാം.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

കീവേയുടെ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും, വൈകാതെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

അടുത്തിടെ ലോഞ്ച് ചെയ്ത കീവേ V302C ബോബറിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഉല്‍പ്പന്നം വരുന്നത്. Vieste 300 മാക്‌സി-സ്‌കൂട്ടര്‍, Sixties 300i റെട്രോ സ്‌കൂട്ടര്‍, K-Light 250V ക്രൂയിസര്‍ എന്നിവയും കീവേ ഇന്ത്യയില്‍ നിലവില്‍ വില്‍ക്കുന്നുണ്ട്.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

V302C എന്നറിയപ്പെടുന്ന പ്രീമിയം ക്രൂയിസര്‍ ബൈക്കാണ് ഒടുവിലായി ബ്രാന്‍ഡ് രാജ്യത്ത് അവതരിപ്പിക്കുന്നത്. 3.89 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറും വില. ഇതിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും, ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്കും; പുതിയ ശ്രേണിയില്‍ കണ്ണുവെച്ച് കീവേ

8,500 rpm-ല്‍ 29.5 bhp പവറും 6,500 rpm-ല്‍ 26.5 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 298 സിസി, വി-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 13, 2022, 17:35 [IST]
English summary
Keeway will launch 2 new motorcycles soon in india read here to find more details
കൂടുതല്‍... #കീവേ #keeway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X