എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

അടുത്തിടെയാണ് മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ ആള്‍ട്ടോ K10 രാജ്യത്ത് പുറത്തിറക്കുന്നത്. മോഡല്‍ നേരത്തെ വിപണിയില്‍ ഉണ്ടായിരുന്നെങ്കിലും ബിഎസ് VI മലിനീകരണ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ വാഹനം കമ്പനി പിന്‍വലിക്കുകയും ഇപ്പോള്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

എന്തായാലും പുതിയ വരവില്‍ അടിമുടി മാറ്റത്തോടെയാണ് ആള്‍ട്ടോ K10 എത്തുന്നത്. ഇത് വാഹന നിര്‍മാതാവിന്റെ പോര്‍ട്ട്ഫോളിയോയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പവര്‍ ചെയ്യുന്ന ചെറിയ ഹാച്ച്ബാക്കിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നുവെന്ന് വേണം പറയാന്‍.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

മാരുതി സുസുക്കി ആള്‍ട്ടോ K10, സെഗ്മെന്റില്‍ റെനോ ക്വിഡ് പോലുള്ള എതിരാളികളോടാണ് പ്രധാനമായും മത്സരിക്കുന്നത്. ക്വിഡിനെ സംബന്ധിച്ചിടത്തോളം ഇത് ഇവിടെ ആരംഭിച്ചത് മുതല്‍ ഇന്ത്യയിലെ ഫ്രഞ്ച് വാഹന നിര്‍മാതാക്കളില്‍ നിന്ന് ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

മാരുതി സുസുക്കി ആള്‍ട്ടോ K10 ഉം റെനോ ക്വിഡും അവരുടെ പ്രായോഗികത, താങ്ങാനാവുന്ന വില, ഒതുക്കം എന്നിവ കാരണം നിരവധി വാങ്ങുന്നവര്‍ ഇഷ്ടപ്പെടുന്ന ഒരു വിഭാഗത്തിലെ മോഡലുകളാണ്. അടുത്തിടെ ക്വിഡിനും ഏതാനും കുറച്ച് നവീകരണങ്ങള്‍ കമ്പനി നല്‍കിയിരുന്നു.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

ആദ്യമായി ഒരു വാഹനം വാങ്ങുന്നവര്‍ പലപ്പോഴും ഈ മോഡലുകള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു, അതേസമയം മടങ്ങിവരുന്ന പല വാങ്ങലുകാരും ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ തിരഞ്ഞെടുക്കുന്നു. അതുകൊണ്ട് തന്നെ മാരുതി സുസുക്കി ആള്‍ട്ടോ K10 ഉം റെനോ ക്വിഡിന്റെയും 1.0 ലിറ്റര്‍ മോഡലുകള്‍ തമ്മിലുള്ള ഒരു തരതമ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

മാരുതി സുസുക്കി ആള്‍ട്ടോ K10 VS റെനോ ക്വിഡ് 1.0L: വില

മാരുതി സുസുക്കി ആള്‍ട്ടോ K10-ന്റെ എക്സ്ഷോറൂം വില 3.99 ലക്ഷം മുതല്‍ 5.83 ലക്ഷം വരെയാണ്. മറുവശത്ത്, വ്യത്യസ്ത ട്രിം ഓപ്ഷനുകളെ ആശ്രയിച്ച് റെനോ ക്വിഡിന്റെ വില 4.74 ലക്ഷം മുതല്‍ 5.99 ലക്ഷം വരെയാണ് (എക്‌സ്‌ഷോറൂം).

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

പെട്രോള്‍-മാനുവല്‍ പവര്‍ട്രെയിനിനൊപ്പം, മാരുതി സുസുക്കി ആള്‍ട്ടോ K10-ന് 3.99 ലക്ഷം രൂപ മുതല്‍ 5.33 ലക്ഷം (എക്‌സ്‌ഷോറൂം) രൂപയ്ക്ക് ഇടയിലാണ് വില വരുന്നത്. റെനോ ക്വിഡിന്റെ 1.0L ന്റെ പെട്രോള്‍-മാനുവല്‍ ശ്രേണിയുടെ വില 4.74 ലക്ഷം രൂപ മുതല്‍ 5.54 ലക്ഷം (എക്‌സ്‌ഷോറൂം) രൂപ വരെയാണ്.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

ആള്‍ട്ടോ K10 പെട്രോള്‍-ഓട്ടോമാറ്റിക് രണ്ട് വ്യത്യസ്ത വകഭേദങ്ങളില്‍ ലഭ്യമാണ്. 5.49 ലക്ഷം രൂപ മുതല്‍ 5.83 ലക്ഷം (എക്‌സ്‌ഷോറൂം) രൂപ വരെയാണ് വില. അതേസമയം ക്വിഡിന്റെ രണ്ട് പെട്രോള്‍-ഓട്ടോമാറ്റിക് ട്രിമ്മുകളുടെ വില 5.79 ലക്ഷം രൂപ മുതല്‍ 5.99 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെയാണ്.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

മാരുതി സുസുക്കി ആള്‍ട്ടോ K10 VS റെനോ ക്വിഡ് 1.0L: അളവുകള്‍

മാരുതി സുസുക്കി ആള്‍ട്ടോ K10-ന് 3,530 mm നീളവും 1,490 mm വീതിയും 1,520 mm ഉയരവുമുണ്ട്. ആള്‍ട്ടോ K10-ന് 2,380 mm വീല്‍ബേസാണുള്ളത്.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

ഇനി റെനോ ക്വിഡിലേക്ക് വന്നാല്‍, ഇതിന് 3,731 mm നീളവും 1,579 mm വീതിയും 1,490 mm ഉയരവും 2,422 mm വീല്‍ബേസും ഉണ്ട്. അളവനുസരിച്ച്, മാരുതി സുസുക്കി ആള്‍ട്ടോ K10, റെനോ ക്വിഡിനേക്കാള്‍ ചെറുതാണ്.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

ആള്‍ട്ടോ K10-ന് 160 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. എന്നാല്‍ ക്വിഡിന് 184 mm ആണ്, ആള്‍ട്ടോയ്ക്ക് 24 mm അധിക ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. ആള്‍ട്ടോ K10-ന്റെ 214 ലിറ്റര്‍ ബൂട്ട് സ്‌പേസ് ക്വിഡിനേക്കാള്‍ 65 ലിറ്റര്‍ ചെറുതാണ്.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

മാരുതി സുസുക്കി ആള്‍ട്ടോ K10 VS റെനോ ക്വിഡ് 1.0L: സ്‌പെസിഫിക്കേഷന്‍

മാരുതി സുസുക്കി ആള്‍ട്ടോ K10-ന് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു, ഇത് അഞ്ച് സ്പീഡ് മാനുവല്‍, AMT ഓപ്ഷനുകളില്‍ ലഭ്യമാണ്. ആള്‍ട്ടോ K10-ന്റെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5,500 rpm-ല്‍ 67 bhp പരമാവധി കരുത്തും 3,500 rpm-ല്‍ 89 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും.

എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

റെനോ ക്വിഡ് രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ് - 0.8 ലിറ്റര്‍ യൂണിറ്റും 1.0 ലിറ്റര്‍ മോട്ടോറും. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും AMT-യിലും ലഭ്യമാണ്. ഈ എഞ്ചിന്‍ 5,500 rpm-ല്‍ 68 bhp പവറും 4,250 rpm-ല്‍ 91 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Most Read Articles

Malayalam
English summary
Maruti suzuki alto k10 vs renault kwid 1 0l comparison here is
Story first published: Tuesday, September 13, 2022, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X