XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോയുടെ ഇന്ത്യന്‍ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളില്‍ ഒന്നാണ് XC40 മോഡല്‍. ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പും കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയോടെയാണ് XC40 റീചാര്‍ജ് എന്ന് പേരിട്ടിരിക്കുന്ന മോഡലിനെയും വോള്‍വോ വിപണിയില്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഗംഭീര വരവേല്‍പ്പാണ് വാഹനത്തിന് വിപണിയില്‍ നിന്നും ലഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഈ മോഡല്‍ വിറ്റുതീര്‍ന്നുവെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അത്തരത്തില്‍ ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലാണ് സാധാരണ XC40-യും. ഈ മോഡലിന് ഇപ്പോള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സമ്മാനിക്കാനൊരുങ്ങുകയാണ് കമ്പനി. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് XC40-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സെപ്റ്റംബര്‍ 21-ന് രാജ്യത്ത് അവതരിപ്പിക്കും.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഈ മിഡ്-ലൈഫ് സൈക്കിള്‍ അപ്ഡേറ്റില്‍ ഒരു മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കൂട്ടിച്ചേര്‍ക്കലും കാണും. ഇതുകൂടാതെ, XC40 ഫെയ്‌സ്‌ലിഫ്റ്റിന് പുറമേയുള്ള ട്വീക്കുകള്‍, കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍, അധിക ഫീച്ചറുകള്‍, സവിശേഷതകള്‍ എന്നിവയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

പുതിയ 197 bhp കരുത്തുള്ള 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ തന്നെയാകും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ വലിയ മാറ്റം. XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ചിനുശേഷം കമ്പനി, S60 സെഡാന്‍ ഒഴികെയുള്ള മുഴുവന്‍ ICE-പവര്‍ വോള്‍വോ ശ്രേണിക്കും മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, XC40-ന് ഷാര്‍പ്പ് ഹെഡ്‌ലാമ്പുകളും റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് ബമ്പറുകളും പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അടുത്തിടെ പുറത്തിറക്കിയ ഓള്‍-ഇലക്ട്രിക് XC40 റീചാര്‍ജിനൊപ്പം ഈ ഫെയ്‌സ്‌ലിഫ്റ്റ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചതിനാല്‍, മോഡല്‍ എങ്ങനെയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്. എക്സ്റ്റീരിയര്‍ ട്വീക്കുകള്‍ക്ക് പുറമേ, വോള്‍വോ പുതിയ കളര്‍ ഓപ്ഷനുകളും ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം കൂടുതല്‍ ഫീച്ചറുകളും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ലോഞ്ച് ചെയ്യുമ്പോള്‍, XC40 മറ്റ് പ്രീമിയം എന്‍ട്രി ലെവല്‍ എസ്‌യുവികളായ മെര്‍സിഡീസ്-ബെന്‍സ് GLA, പുതുതായി പുറത്തിറക്കിയ ഔഡി Q3 എന്നിവയെ നേരിടും. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ബിഎംഡബ്ല്യു X1-നെതിരെയും ഇത് മത്സരിക്കും. എന്നാല്‍ അടുത്ത വര്‍ഷം ഒരു പുതിയ തലമുറ മോഡല്‍ വരുമെന്നും സൂചനകളുണ്ട്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അന്താരാഷ്ട്ര വിപണികളില്‍ ഈ കാര്‍ വിവിധ വേരിയന്റുകളില്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ ഒരൊറ്റ R-ഡിസൈന്‍ ട്രിം മാത്രമേ ലഭ്യമാകൂ. മോഡലിന്റെ ഒറ്റ വകഭേദം ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയാണ് അവതരിപ്പിക്കുന്നത്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഹെഡ്‌ലാമ്പുകളിലേക്ക് സംയോജിപ്പിച്ച തോറിന്റെ ഹാമര്‍ എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുതിയ കാലത്തെ എല്ലാ വോള്‍വോ എസ്‌യുവികള്‍ക്കും സമാനമായ ഫ്രണ്ട് ഗ്രില്ലാണ് കാറിന് ലഭിക്കുന്നത്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീം, ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്‍, സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകള്‍, ബ്ലാക്ക്ഡ്-ഔട്ട് റൂഫ്, A-പില്ലറുകള്‍ എന്നിവയ്ക്കൊപ്പം R-ഡിസൈന്‍ ഇതിന് ഒരു സ്പോര്‍ട്ടി എലമെന്റ് നല്‍കുന്നു. ഈ സവിശേഷതകള്‍ എല്ലാ കളര്‍ സ്‌കീമുകളോടും കൂടിയതാണ്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

എസ്‌യുവിക്ക് എല്ലായിടത്തും ഷാര്‍പ്പായിട്ടുള്ള ഡിസൈന്‍ ഘടകങ്ങള്‍ ലഭിക്കുന്നു. ഇതിന് സിഗ്‌നേച്ചര്‍ ടെയില്‍ ലാമ്പുകളും മൊത്തത്തില്‍ ആകര്‍ഷകമായ നിലപാടും ലഭിക്കുന്നു. എക്സ്റ്റീരിയര്‍ പോലെ തന്നെ ഇന്റീരിയറും മനോഹരമാണ്.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അകത്ത്, XC40-ന് ഒരു തിളക്കമുള്ള ഓറഞ്ച് അപ്‌ഹോള്‍സ്റ്ററി ലഭിക്കുന്നു, അത് ഉപഭോക്താവിന്റെ മുന്‍ഗണനയില്‍ കറുപ്പിലേക്ക് മാറ്റാം. ഡാഷ്ബോര്‍ഡിന് വലിയ 9.0 ഇഞ്ച് സെന്‍സസ് ടച്ച്സ്‌ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെര്‍ട്ടിക്കല്‍ എസി വെന്റുകള്‍, ഫോക്സ്-സ്റ്റഡ് ട്രിം, ലെതര്‍-സ്വീഡ് മിക്‌സഡ് സീറ്റ് കവറുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും ലഭിക്കുന്നു.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

എസ്‌യുവിക്ക് ധാരാളം സുരക്ഷാ ഫീച്ചറുകളും ലഭിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് കൊളീഷന്‍ വാര്‍ണിംഗ്, എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ നിയന്ത്രിക്കുന്ന റഡാര്‍ അധിഷ്ഠിത ഡ്രൈവിംഗ്-അസിസ്റ്റ്, സുരക്ഷാ അസിസ്റ്റ് സിസ്റ്റം എന്നിവ ഇതിന് ലഭിക്കുന്നു.

XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ നിലവിലെ മോഡലിന്, പരമാവധി 188 bhp പവറും 400 Nm പീക്ക് ടോര്‍ക്കും നല്‍ക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇതിന് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും AWD സിസ്റ്റവും ലഭിക്കുന്നു. XC40 സെഗ്മെന്റിലെ ഏറ്റവും ശക്തമായ എസ്‌യുവിയാണ്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo planning to launch xc40 facelift in india find here all details
Story first published: Tuesday, September 13, 2022, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X