ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ കാല്‍നട യാത്ര കഴിഞ്ഞ ദിവസം കേരളത്തില്‍ പ്രവേശിച്ചിരുന്നു. തമിഴ്‌നാട് പിന്നിട്ടാണ് യാത്ര കേരളത്തിലെത്തിയത്. സംസ്ഥാനത്ത് 19 ദിവസമാണ് യാത്ര. കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധികളും കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ 3570 കിലോമീറ്റര്‍ പ്രചാരണത്തില്‍ പങ്കെടുക്കും.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

സംസ്ഥാന പ്രതിനിധികളുടെയും അതിഥി യാത്രികരുടെയും അകമ്പടിയോടെ രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് രാത്രി തങ്ങാന്‍ താല്‍ക്കാലിക ക്യാമ്പ് സൈറ്റുകള്‍ പാര്‍ട്ടി സജ്ജീകരിച്ചിട്ടുണ്ട്. യാത്രയില്‍ അനുഗമിക്കുന്നവരുടെ വിശ്രമത്തിനായി ട്രക്കുകളില്‍ ഘടിപ്പിച്ച 60 വലിയ കണ്ടെയ്നറുകളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും യാത്ര അവസാനിപ്പിക്കുന്ന സ്ഥലങ്ങളില്‍ അവ സ്ഥാപിക്കും.

MOST READ:മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

230-250 പദയാത്രികള്‍ക്ക് താമസിക്കാവുന്നതിനായി 60 കണ്ടെയ്നറുകളാണ് ഉള്ളത്. രാത്രി തങ്ങാന്‍ സൗകര്യപ്രദമായിട്ടുള്ള അടിസ്ഥാന ക്രമീകരണങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രത്യേകം തയ്യാറാക്കിയവയാണ് ഈ കണ്ടെയ്‌നറുകള്‍. 3570 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കമുള്ള ഭാരത് യാത്രികരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും അനുഗമിക്കുന്ന അതിഥി യാത്രികരുമാണ് ഈ കണ്ടെയ്‌നറുകളില്‍ അന്തിയുറങ്ങുക.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

ഈ കണ്ടെയ്‌നറുകളില്‍ എല്ലാം കിടക്കകളും മെത്തകളും സജ്ജീകരിച്ചിരിക്കുന്നു. ചില കണ്ടെയ്നറുകളില്‍ ഒരു ബെഡ് മാത്രം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ചിലതില്‍ 12 കിടക്കകള്‍ വരെയുണ്ട്. രണ്ട് കിടക്കകളും നാല് കിടക്കകളുമുള്ള കണ്ടെയ്‌നറുകളുമുണ്ട്. എല്ലാ ദിവസവും ഈ കണ്ടെയ്നറുകള്‍ റാലി നീങ്ങുന്ന പുതിയ സ്ഥലങ്ങളിലേക്കോ നഗരത്തിലേക്കോ നീങ്ങുന്നു.

MOST READ:മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

'ഞങ്ങള്‍ ഇന്നലെ മുതല്‍ കണ്ടെയ്നറുകളില്‍ താമസിക്കുന്നു. 230 പേര്‍ താമസിക്കുന്ന 60 കണ്ടെയ്നറുകളാണുള്ളത്. എല്ലാ ദിവസവും ട്രക്കുകളില്‍ ഘടിപ്പിച്ച കണ്ടെയ്നറുകള്‍ പുതിയ സൈറ്റിലേക്ക് മാറും. ചിലതില്‍ ഒരു കിടക്ക, ചിലത് രണ്ട് കിടക്കകള്‍, ചിലത് നാല് കിടക്കകള്‍, 12 കിടക്കകളുള്ള കണ്ടെയ്‌നറുകള്‍ ഉണ്ട് ' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേശ് യാത്രക്കിടെ പറഞ്ഞു. മുംബൈയില്‍ നിന്നുള്ള ടാറ്റയുടെ ട്രക്കുകളിലാണ് കണ്ടെയ്‌നര്‍ ഹോമുകള്‍ ഘടിപ്പിച്ചിട്ടുള്ളത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

കണ്ടെയ്‌നറുകള്‍ വൈദ്യുതീകരിച്ചത്

കിടക്കകള്‍ക്ക് പുറമേ, ഫാനകളും ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പവര്‍ ഔട്ട്ലെറ്റുകളും ഈ കണ്ടെയ്നറുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ കണ്ടെയ്നറുകളില്‍ ടെലിവിഷന്‍ പോലെ മറ്റ് വിനോദ ഉപാധികള്‍ നല്‍കിയിട്ടില്ല.

മോട്ടോര്‍ഹോമുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കണ്ടെയ്‌നറുകളില്‍ അടുക്കളകളും റഫ്രിജറേറ്ററുകളും ഉണ്ടാവില്ല. ഒന്നിലധികം കിടക്കകളുള്ള കണ്ടെയ്നറുകളില്‍ കിടക്കകളുടെ ക്രമീകരണം ഒരു റെയില്‍വേ സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലെന്നപോലെ, ഇരട്ട നിലകളുള്ള രീതിയിലാണ് ചെയ്യുന്നത്.

MOST READ:Mahindra Scorpio N അടിസ്ഥാന Z2 വേരിയന്റില്‍ എന്തെല്ലാമുണ്ട്; ഫീച്ചറുകളും സവിശേഷതകളും അടുത്തറിയാം

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

കണ്ടെയ്നറുകള്‍ എയര്‍കണ്ടീഷന്‍ ചെയ്തിട്ടില്ല എന്നാല്‍ ഫാനുകളും വെന്റിലേഷന്‍ വിന്‍ഡോകളും നല്‍കിയിട്ടുണ്ട്. ഈ കണ്ടെയ്നറുകളില്‍ ചിലതില്‍ അറ്റാച്ച്ഡ് ടോയ്ലറ്റുകളും ശുചിമുറികളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. എന്നിരുന്നാലും അത്തരം സൗകര്യം ഇല്ലാത്ത കണ്ടെയ്‌നറുകള്‍ക്കായി പ്രത്യേക ടോയ്ലറ്റ് കണ്ടെയ്നര്‍ ഉണ്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

'ഭാരത് ജോഡോ യാത്ര'യില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ് ഹാള്‍ ആയിട്ടാണ് ഒരു കണ്ടെയ്‌നര്‍ ഒരുക്കിയിരിക്കുന്നത്. റാലി തെക്ക് നിന്ന് വടക്കോട്ട് വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമെന്നതിനാല്‍ ഈ കണ്ടെയ്നറുകളെല്ലാം വിവിധ ഭാഷകളിലെ മുദ്രാവാക്യങ്ങളാല്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

MOST READ:ഐഫോൺ ഉപയോക്താക്കളേക്കാൾ മികച്ച ഡ്രൈവർമാർ ആൻഡ്രോയിഡ് ഉപയോക്താക്കളെന്ന് പഠനം

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

'ഭാരത് ജോഡോ യാത്ര' എന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനങ്ങളിലുടനീളമുള്ള താഴേത്തട്ടിലെ ജനങ്ങളുമായി ബന്ധപ്പെടാന്‍ നടത്തുന്ന ശ്രമമാണ്. 3570 കിലോമീറ്റര്‍ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അംഗങ്ങളും 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കാല്‍നടയായി സഞ്ചരിക്കും.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

സെപ്റ്റംബര്‍ എട്ടിന് കന്യാകുമാരിയില്‍ ആരംഭിച്ച റാലി 150 ദിവസം കൊണ്ടാണ് ലക്ഷ്യം പൂര്‍ത്തിയാക്കുക. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് റാലിയുടെ അവസാനം. ഓരോ ഭാരത് യാത്രികനും ഒരു ഖാദി ബാഗ്, വെള്ളക്കുപ്പി, കുട, ജോടി ടി ഷര്‍ട്ട് എന്നിവ നല്‍കും.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

വ്യാജ പ്രചാരണങ്ങള്‍

മറ്റേതൊരു രാഷ്ട്രീയ പ്രചാരണത്തെയും പോലെ ഈ റാലിക്കെതിരെയും ധാരാളം വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ട്രക്ക് ക്യാബിനുകള്‍ ആഡംബരമാണെന്ന് കാണിക്കാന്‍ വേണ്ടി വിലകൂടിയ മോട്ടോര്‍ഹോമുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചായിരുന്നു പ്രചാരണം.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

എന്നിരുന്നാലും, ചില ദേശീയ മാധ്യമങ്ങള്‍ ഈ അവകാശവാദങ്ങള്‍ വസ്തുതാ-പരിശോധിക്കാനും റാലിയുടെയും കണ്ടെയ്നര്‍ ട്രക്കുകളുടെയും യഥാര്‍ത്ഥ ചിത്രം കൊണ്ടുവരാന്‍ അവരുടെ വാര്‍ത്തകളിലൂടെ ശ്രമിച്ചു. കണ്ടെയ്‌നറുകളുടെ ചിത്രങ്ങളും വീഡിയോയും കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Congress leader rahul gandhi and workers will sleep in truck homes for next 5 months as bharat jod
Story first published: Monday, September 12, 2022, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X