മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

സാധാരണ ഒരു ഫൈവ്‌സീറ്റര്‍ കാറില്‍ എത്ര പേര്‍ക്ക് കയറാനാകും. അഞ്ച് അല്ലെങ്കില്‍ ആറ്. അതുമല്ല തിങ്ങി ഇരിക്കാമെങ്കില്‍ ഒരു ഏഴുപേര്‍ വരെ പോകും. എന്നാല്‍ ഒരു സാധാരണ മിനി കൂപ്പറില്‍ 27 പേരെ കയറ്റി ഗിന്നസ് ലോക റെക്കോഡ് ഇട്ടിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉദ്യമത്തിന്റെ വിഡിയോ പങ്കുവെച്ചത്. ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകരാണ് വാഹനത്തിലേക്ക് ഞെരുങ്ങിയും വളഞ്ഞും തിരിഞ്ഞും ഒന്നിനുപിറകെ ഒന്നായി കയറിപ്പറ്റുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

'എത്ര വോളണ്ടിയര്‍മാര്‍ക്ക് ഈ സാധാരണ വലിപ്പമുള്ള മിനി കൂപ്പറിലേക്ക് കടക്കാനാകും?' എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. സെപ്റ്റംബര്‍ 6 ന് പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ത്ഥത്തില്‍ 2014 ലേതാണ്. ബ്രിട്ടനില്‍ 8 വര്‍ഷം മുമ്പായിരുന്നു ഈ റെക്കോര്‍ഡ് പ്രകടനം. അക്കാലത്ത്, റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ക്രൂ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

അവര്‍ സീറ്റുകള്‍ ക്രമീകരിക്കുകയും ഒരാള്‍ മറ്റൊരാളുടെ മുകളില്‍ തട്ട് തട്ടായി ഇരിക്കുകയും കിടക്കുകയുമെല്ലാം ചെയ്താണ് റെക്കോഡ് സ്ഥാപിച്ചത്. കാറിന്റെ പിന്‍ കമ്പാര്‍ട്ടുമെന്റിലടക്കം ആളുകളെ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. കാറിന്റെ പിന്‍ഭാഗത്താണ് കൂടുതല്‍ യുവതികള്‍ ശരീരം ക്രമീകരിച്ച് കയറിയിരിക്കുന്നത്.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ ആളുകള്‍ ഒന്നിനുപുറകെ ഒന്നായി മിനി കൂപ്പറിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്നു. അടുത്ത വ്യക്തിക്ക് കയറാന്‍ കൃത്യമായ ഇടം ഒഴിച്ചിട്ടാണ് ആളുകള്‍ കയറിപ്പോകുന്നത്. സ്വന്തം ശരീരം വളച്ചും കാലുകള്‍ ഫിറ്റ് ചെയ്തും പരസ്പരം സഹായിച്ചുകൊണ്ട് ചെറിയ ഫൈവ് സീറ്ററിനുള്ളില്‍ കയറുന്നത്. മുന്‍വശത്ത്‌സ്റ്റിയറിങ് വീല്‍ മിററിന് സമീപമടക്കം ആളുകള്‍ കയറിയിട്ടുണ്ട്.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ആളുകള്‍ ഓരോന്നായി മിനി കൂപ്പറിലേക്ക് പ്രവേശിക്കുന്നത് കാണാം. ആദ്യം നാല് യുവതികള്‍ കയറി പിറകില്‍ സാധാരണ പോലെ ഇരിക്കുന്നു. പിന്നീട് രണ്ടുപേര്‍ ഇവരുടെ മടിയില്‍ വന്ന് കിടക്കുകയാണ്. ബാക്കിയുള്ള യുവതികളെ അവരുടെ ശരീരം വളയ്ക്കാനും ഇടുങ്ങിയിരിക്കുമ്പോഴും സീറ്റുകളില്‍ കാലുകള്‍ ഫിറ്റ് ചെയ്യാനും സഹായിക്കുന്നു.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

ശേഷം മുകളിലെ റൂഫില്‍ തട്ടുന്ന വരെ യുവതികള്‍ പിന്‍സീറ്റ് ഭാഗത്ത് കയറുന്നു. ഡിക്കിയിലൂടെയടക്കം യുവതികള്‍ ഒന്നിന് പിറകെ ഒന്നായി അട്ടിയായി കാറില്‍ കയറിപ്പറ്റുന്നുണ്ട്. ശേഷം ഇരുന്നും കിടന്നും ചെരിഞ്ഞിരുന്നും മുന്‍ഭാഗവും അവര്‍ ഫുള്‍ ആക്കി. കൃത്യമായി പാക്ക് ചെയ്താണ് അവര്‍ കാറിനുള്ളില്‍ ഇരുന്നത്. ഡിക്കിയിലടക്കം നാലോ അഞ്ചോപേര്‍ തിങ്ങിഞെരുങ്ങി ഇരിക്കുന്നത് കാണാം.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, എല്ലാ യുവതികളുടെയും ശരീരം വളരെ അയവുള്ളതായിരുന്നു, അവര്‍ ചെറിയ ഞെരുക്കങ്ങളില്‍ പോലും ശരീരം ക്രമീകരിച്ചു. ഇത് ലോക റെക്കോര്‍ഡിനും കാരണമായി. മാത്രമല്ല, ഇത്രയധികം ആളുകള്‍ കാറില്‍ കയറുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാകാം, പക്ഷേ യുവതികള്‍ വേണ്ടത്ര പരിശീലിച്ചതിനാല്‍ കുഴപ്പമില്ല. ഷി ലീയും മിനി ചൈനയുമാണ് റെക്കോഡ് സ്വന്തമാക്കിയത്.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ വീഡിയോ വൈറലായി. ചില ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇത് വളരെ രസകരമാണെന്ന് കണ്ട് ആസ്വദിച്ചപ്പോള്‍ മറ്റു ചിലര്‍ ആശയക്കുഴപ്പത്തിലായി. ഒരു ഹാച്ച്ബാക്ക് കാറില്‍ ആറ് പേര്‍ക്ക് ഇരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ 27 പേര്‍ ഒരു മിനി കൂപ്പറില്‍ ഇരിക്കുന്നത് അദ്ഭുതപ്പെടുത്തുന്നു എന്നാണ് ഇവര്‍ കമന്റ് ചെയ്യുന്നത്.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

അറിയാതെ ആരെങ്കിലും തലയില്‍ ചവിട്ടുന്നത് വരെ എല്ലാം കളിയും ചിരിയുമായിരിക്കുമെന്ന് ഒരു ഉപയോക്താവ് എഴുതി. 'ശരി, ആരെങ്കിലും അകത്തു കീഴ്ശ്വാസം വിടുന്നത് വരെ എല്ലാം രസകരവും കളിയുമാണ് എന്നാണ് ഒരാള്‍ കമന്റിട്ടത്.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

ഇതെന്തൊരു റെക്കോര്‍ഡാണ് ഒരു പ്രാധാന്യവുമില്ല എന്നായിരുന്നു മറ്റൊരു നെറ്റിസണ്‍ അഭിപ്രായപ്പെട്ടത്.

ഈ റെക്കോര്‍ഡ് പിറന്നിട്ട് എട്ട് വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ ആരും ഇത് തകര്‍ക്കാന്‍ ശ്രമിച്ചില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ തന്നെ ശ്രമകരമായ ഒരു ദൗത്യമായിരിക്കും അത്.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

ഇക്കഴിഞ്ഞ ജൂലൈ അവസാനം ബ്രിട്ടീഷ് പ്രീമിയം വാഹന നിര്‍മാതാക്കളായ മിനി എയ്സ്മാന്‍ കണ്‍സെപ്റ്റ് ഇലക്ട്രിക് കാറിനെ പരിചയപ്പെടുത്തിയിരുന്നു. 2024 അവസാനത്തോടെ ഒരു പുതിയ കോംപാക്റ്റ് ഇലക്ട്രിക് ക്രോസ്ഓവറായി പരിണമിക്കാനിരിക്കുന്ന കാറിന്റെ ഏകദേശരൂപമാണിത്.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

ബിഎംഡബ്ല്യുവും ഗ്രേറ്റ് വാളും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സ്പോട്ട്ലൈറ്റ് ആര്‍ക്കിടെക്ചറിന്റെ സ്ട്രെച്ചഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് മോഡല്‍ എന്നതാണ് ഒരു പ്രധാന സവിശേഷത. മിനി ഹാച്ച്ബാക്കിനും കണ്‍ട്രിമാന്‍ എസ്യുവിക്കും ഇടയിലാണ് നിര്‍മാണ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മിനി എയ്സ്മാന്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത്.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

2023 മധ്യത്തോടെ ഘട്ടംഘട്ടമായി വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ സാധ്യതയുള്ള മിനി ക്ലബ്മാന്റെ നേരിട്ടുള്ള പകരക്കാരനായിട്ടാകും എയ്സ്മാന്‍ എത്തുക. എങ്കിലും ക്ലബ്മാന്‍ പിന്‍വലിക്കുന്നതിനു മുമ്പ് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

മിനികൂപ്പറില്‍ 27 പേര്‍ കയറിപ്പറ്റി ഗിന്നസ് റെക്കോഡിട്ടു; യുവതികളുടെ മെയ്‌വഴക്കത്തിന് കൈയ്യടി

ഫൈവ് ഡോര്‍ മിനി ഹാച്ച്ബാക്കിന് ഒരു ഇലക്ട്രിക് പിന്‍ഗാമിയെ ലഭിക്കാന്‍ സാധ്യതയില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ സ്ഥാനത്താണ് എയ്സ്മാന്‍ എത്തുക. പുതിയ ഉപയോക്താക്കളെയാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Most Read Articles

Malayalam
English summary
Viral video of 27 people get inside mini cooper to set guinness world record
Story first published: Monday, September 12, 2022, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X