മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

കഴിഞ്ഞ ഒരു വർഷത്തിനിടെ പെട്രോൾ വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മാസങ്ങളായി ഉയർന്നു തന്നെ നിൽക്കുന്ന ഇന്ധന വിലയെ നേരിടാൻ ആളുകൾ ഇതര ഓപ്ഷനുകൾ തേടി ഇലക്ട്രിക്കിലേക്കും സിഎൻജിയിലേക്കുമെല്ലാം ചേക്കേറി തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

ടാറ്റ, എംജി, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ജനപ്രിയ ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് നമ്മുടെ വിപണിയിലുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഇതിലും കൂടുതൽ ബ്രാൻഡുകൾ ഉണ്ടെന്നതും നിത്യോപയോഗത്തിനായി ഇവികൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാവാൻ കാരണമായിട്ടുണ്ട്.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

അതേസമയം പുതിയൊരു ഇലക്ട്രിക് കാർ വാങ്ങുന്നത് വളരെ ചെലവേറിയ കാര്യമായതിനാൽ തന്നെ സാധാരണ പെട്രോൾ കാറിനെ ഇലക്ട്രിക് വാഹനമാക്കി മാറ്റാനുള്ള പുതിയ വഴികൾ തേടുന്ന നിരവധി ആളുകളും നമുക്കിടയിലുണ്ടെന്നതാണ് വസ്‌തുത. ഇത്തരത്തിൽ മൂന്നു ദിവസത്തിനുള്ളിൽ ഒരു മനുഷ്യൻ തന്റെ ഹ്യുണ്ടായി സാൻട്രോ ഹാച്ച്ബാക്ക് ഇലക്ട്രിക് കാറാക്കി മാറ്റിയ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം.

MOST READ: പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

മേക്കിംഗ് വിത്ത് മിഹിർ എന്ന യൂട്യൂബ് ചാനലിലാണ് ഹ്യുണ്ടായി സാൻട്രോ ഹാച്ച്ബാക്ക് ഇലക്ട്രിക് കാറാക്കി മാറ്റിയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തി തന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഒരു സാൻട്രോയാണ് മൂന്ന് ദിവസം കൊണ്ട് ഇലക്ട്രിക് കാറാക്കി മാറ്റിയത്.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

ഈ പെട്രോൾ ഹാച്ച്ബാക്ക് ഇലക്ട്രിക് കാറാക്കി മാറ്റാൻ അദ്ദേഹം വരുത്തിയ എല്ലാ മാറ്റങ്ങളും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഇന്റേണൽ കമ്പൽൻ എഞ്ചിൻ കാറിനെ വൈദ്യുതീകരിക്കുന്ന പരിഷ്ക്കാരത്തെ വിചിത്രവും എന്നാൽ ലളിതവുമായ മാർഗമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നതു തന്നെ. ആന്തരിക ജ്വലന എഞ്ചിന്റെ ഒരു ചെറിയ മാതൃക കാണിച്ചുകൊണ്ടാണ് ഈ വീഡിയോ ആരംഭിക്കുന്നത്.

MOST READ: 250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

എഞ്ചിൻ എങ്ങനെ പവർ സ്റ്റിയറിങ്ങിനും എസി കംപ്രസറിനും ശക്തി പകരുന്നുവെന്നും ഇവി പരിവർത്തനത്തിനായി എഞ്ചിൻ പൂർണമായും നീക്കം ചെയ്യുന്നതിലൂടെ സ്റ്റിയറിങ്ങും എസിയും പവർ ചെയ്യാൻ കൂടുതൽ മോട്ടോറുകൾ ആവശ്യമായി വരുമെന്നും വീഡിയോ കാണിച്ചു തരുന്നുണ്ട്. ഇത് കൂടുതൽ സങ്കീർണതകൾക്കും വയറിങ്ങിനും ഇടയാക്കും.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

മാത്രമല്ല, ഈ മാറ്റം എഞ്ചിൻ ബേയെ അത്ര വൃത്തിയില്ലാതാക്കും. അങ്ങനെ എഞ്ചിന്റെ പകുതി നീക്കം ചെയ്യുകയും പിസ്റ്റണുകൾ അകത്ത് വയ്ക്കുകയും ചെയ്തു. സിലിണ്ടറുകൾക്ക് മുകളിൽ ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച ഒരു മൗണ്ടും വാഹന ഉടന നിർമിച്ചെടുത്തു.

MOST READ: സര്‍ക്കാര്‍ കണ്ണുരുട്ടി; സീറ്റ്‌ബെല്‍റ്റ് അലാറം ബ്ലോക്കര്‍ വില്‍പന ഫ്‌ലിപ്കാര്‍ട്ടും ആമസോണും നിര്‍ത്തി

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

നിലവിലുള്ള എസി, പവർ സ്റ്റിയറിംഗ് സജ്ജീകരണങ്ങൾക്കൊപ്പം ഈ പുതിയ ഇലക്ട്രിക് മോട്ടോർ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അടുത്തതായി ചെയ്‌ത കാര്യം.ആദ്യമായാണ് ഇത്തരത്തിലുള്ളൊരു പരിവർത്തനം ചെയ്യുന്നത് എന്നതിനാൽ ഒരു മെക്കാനിക്കിന്റെ സഹായം എഞ്ചിൻ പൂർണമായും പുറത്തെടുക്കാൻ സ്വീകരിക്കുകയുണ്ടായി.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

ആരെങ്കിലും തങ്ങളുടെ കാറിനെ ഇത്തരത്തിൽ ഇലക്ട്രിക്കിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ എഞ്ചിൻ പൂർണമായും പുറത്തെടുക്കേണ്ടതില്ലെന്നും അത് ബുദ്ധിമുട്ടുകൾ കൂടാതെ ചെയ്യാമെന്നും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

നിലവിലുണ്ടായിരുന്ന ആന്തരിക ജ്വലന എഞ്ചിനു പകരം 350A കെല്ലി കൺട്രോളറുമായി ബന്ധിപ്പിച്ചിട്ടുള്ള 6kW, 72V BLDC മോട്ടോർ ആണ് ഇപ്പോൾ കാറിൽ ഉപയോഗിക്കുന്നത്. ബാറ്ററി സാൻട്രോയുടെ ബൂട്ടിലും ചാർജിംഗ് പോർട്ടും സാധാരണ ഫ്യുവൽ ഫില്ലിംഗിനുള്ള സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നു.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

വൈദ്യുതീകരിക്കപ്പെട്ടതിനാൽ ഇനി ഫ്യുവൽ ടാങ്ക് ആവശ്യമില്ലാത്തതിനാൽ കാറിൽ നിന്ന് ഇതും പൂർണമായും നീക്കം ചെയ്‌തിട്ടുണ്ട്. ഇത് 72V 100Ah ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഈ കാറിൽ ബ്രേക്കിംഗ് മെച്ചപ്പെടുത്താൻ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുമുണ്ട്.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

സെൻട്രൽ ലോക്കുകൾ, പവർ വിൻഡോകൾ, ലൈറ്റുകൾ എന്നിവ പവർ ചെയ്യുന്നതിനായി ലെഡ് ആസിഡ് ബാറ്ററി ചാർജ് ചെയ്യുന്നതിനായി പിന്നിലെ എൽഎഫ്‌പി ബാറ്ററിയിൽ നിന്ന് 72V, 12 വാട്ടിലേക്ക് കൊണ്ടുവരാൻ 72-12V DC-DC കൺവെർട്ടറിനൊപ്പം ഒരു ഇലക്ട്രിക് ബ്രേക്ക് ബൂസ്റ്റർ വാക്വം പമ്പ് സ്ഥാപിച്ചു.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

വളരെ ചെറിയ ബാറ്ററിയും കുറഞ്ഞ പവർ ഇലക്ട്രിക് മോട്ടോറുമാണ് സാൻട്രോയിൽ നിലവിൽ ഉപയോഗിക്കുന്നത്. ഇതിന് നിലവിൽ 60 കിലോമീറ്റർ വേഗതയും 80-90 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും ഉണ്ടെന്നും ഉടമ പറയുന്നു.

മൂന്നു ദിവസം കൊണ്ട് പെട്രോൾ കാറിനെ ഇലക്‌ട്രിക്കായി മാറ്റി, ഇപ്പോൾ കിലോമീറ്ററിന് ചെലവ് വെറും ഒരു രൂപ മാത്രം

ഇത് സിറ്റി ഉപയോഗത്തിന് പര്യാപ്തമാണ്. ഈ പരിവർത്തനത്തിന്റെ മൊത്തത്തിലുള്ള ചെലവ് ഏകദേശം 2.4 ലക്ഷം രൂപയാണെന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. ഈ സാൻട്രോ ഇവിയുടെ നടത്തിപ്പ് ചെലവ് കിലോമീറ്ററിന് വെറും ഒരു രൂപയാണ്.

More from DriveSpark

Article Published On: Monday, September 12, 2022, 11:20 [IST]
English summary
Man successfully managed to convert his hyundai santro hatchback into electric car in 3 days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X