250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

ലോക ഇവി ദിനത്തില്‍ ഒമേഗ സെയ്കി മൊബിലിറ്റി (OSM) ആദ്യ 100 ഉപഭോക്താക്കള്‍ക്കായി 5 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ന്യൂഡല്‍ഹി) പ്രാരംഭ വിലയില്‍ വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍ അവതരിപ്പിച്ചു. ഒഎസ്എം ഡീലര്‍ഷിപ്പുകളില്‍ 9,999 രൂപയ്ക്ക് ഒഎസ്എം വിക്ടര്‍ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കുന്നു. 2022 നവംബര്‍ മുതല്‍ ഡെലിവറി ആരംഭിക്കും.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ അല്ലെങ്കില്‍ ക്ലോസ്ഡ് കാരിയര്‍ വേരിയന്റുകള്‍ തിരഞ്ഞെടുക്കാം. വിക്ടര്‍ ഇലക്ട്രിക് ത്രീ വീലറിന് ഇഡി കോട്ടഡ് മെറ്റല്‍ ബോഡിയും വിന്‍ഡ്സ്‌ക്രീന്‍, വൈപ്പിംഗ് സിസ്റ്റം, ടെലിമാറ്റിക്സ് യൂണിറ്റ്, ജിപിഎസ്, സ്പെയര്‍ വീല്‍ പ്രൊവിഷന്‍, ലോക്കബിള്‍ ഗ്ലോവ് ബോക്സ്, റിവേഴ്സ് ബസര്‍, ഹസാര്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങി നിരവധി സവിശേഷതകളും ലഭിക്കുന്നു.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

ഇലക്ട്രിക് ത്രീ വീലര്‍ ഇക്കോണമി, ബൂസ്റ്റ് എന്നിങ്ങനെ രണ്ട് മോഡുകളില്‍ ലഭ്യമാണ്. 175 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള OSM വിക്ടറിന് IP65-റേറ്റഡ് 20 kWh ലിഥിയം-അയണ്‍ ബാറ്ററി പാക്ക് ആണ് നല്‍കുന്നത്. ഇത് 17.4 bhp പീക്ക് പവറും 430 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

'ലോകത്തിലെ ഏറ്റവും റേഞ്ചുള്ള ഇലക്ട്രിക് ത്രീ വീലര്‍' എന്ന് അവകാശവാദത്തോടെയാണ് OSM വിക്ടര്‍ പുറത്തിറക്കുന്നത്. ഓരോ ഫുള്‍ ചാര്‍ജിനും 250 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശവാദം ഉന്നയിക്കുന്നത്. കൂടാതെ 450 കിലോഗ്രാം പേലോഡ് ശേഷിയുമുണ്ട്. കൂടാതെ, ഇലക്ട്രിക് ത്രീ വീലറിന് 9.2 ഡിഗ്രി ഗ്രേഡ് ശേഷി ലഭിക്കുന്നു.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

'ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ ഇലക്ട്രിക് ത്രീ വീലര്‍ OSM വിക്ടര്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്' ഒമേഗ സെയ്കി മൊബിലിറ്റിയുടെ സ്ഥാപകനും ചെയര്‍മാനുമായ ഉദയ് നാരംഗ് പറയുന്നു. ഓട്ടോ എക്സ്പോയില്‍ കൂടുതല്‍ വിപ്ലവകരമായ ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

വാഹന ധനസഹായത്തിനായി, ആംഗ്ലിയന്‍ ഫിന്‍വെസ്റ്റും ഒമേഗ സെയ്കി മൊബിലിറ്റിയും വിവിധ ബാങ്കുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ഒഎസ്എമ്മിന് 50,000 ബുക്കിംഗുകള്‍ ലഭിച്ചു. 20 നഗരങ്ങളില്‍ കമ്പനി അതിന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. സമീപഭാവിയില്‍ ഒമേഗ സെയ്കി മൊബിലിറ്റി ഇന്‍-ഹൗസ് മോട്ടോറുകളും ബാറ്ററി പാക്കുകളും നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

2022 EV ഇന്ത്യാ എക്സ്പോ കഴിഞ്ഞ രണ്ട് ദിവസമായി ഗ്രേറ്റര്‍ നോയിഡയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. EV ഓട്ടോ എക്സ്പോയില്‍ നിരവധി പുതിയ EV മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഒരു ചാര്‍ജിന് 165 കിലോമീറ്റര്‍ മൈലേജുമായി ഡന്‍ഡേറ ഓട്വ കാര്‍ഗോ ഇലക്ട്രിക് വാഹനം പുറത്തിറക്കി.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

ഡല്‍ഹി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ഡന്‍ഡേറ വെഞ്ച്വേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉല്‍പ്പന്നമായിരുന്നു ഓട്വ. ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ കാര്‍ഗോ ആപ്ലിക്കേഷനുകളെ അടിസ്ഥാനമാക്കിയാണ് ഡന്‍ഡേറ ഓട്വ കാര്‍ഗോ ഇലക്ട്രിക് വാഹനം വികസിപ്പിച്ചിരിക്കുന്നത്. 3.50 ലക്ഷം രൂപ മുതല്‍ 5.50 ലക്ഷം രൂപയാണ് ഇതിന്റെ വില.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

പുതിയ കാര്‍ഗോ ഇവി വാഹനം പുറത്തിറക്കുന്നതോടെ റീട്ടെയ്ല്‍ കൂടാതെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളില്‍ നിന്ന് ഉയര്‍ന്ന ഡിമാന്‍ഡ് ലഭിച്ച ഡന്‍ഡേറ വെഞ്ചേഴ്സ് വിവിധ ആവശ്യങ്ങള്‍ക്കായി പുതിയ കാര്‍ഗോ മോഡല്‍ നിര്‍മ്മിക്കും.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

2018-ല്‍ ആരംഭിച്ച ഡന്‍ഡേറ വെഞ്ച്വേഴ്സ്, ഉപഭോക്തൃ ആവശ്യങ്ങള്‍ പഠിച്ച് ഒരു പുതിയ മോഡലും മൊബിലിറ്റി സൊല്യൂഷന്‍ എന്ന ലക്ഷ്യത്തോടെ ഒരു പുതിയ ഇവി ട്രൈസൈക്കിളും വികസിപ്പിച്ചെടുത്തു. വര്‍ദ്ധിച്ചുവരുന്ന മലിനീകരണം കാരണം, ഇലക്ട്രിക് വാഹനങ്ങളിലാണിവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരും വര്‍ഷങ്ങളില്‍, വാണിജ്യ വാഹന വിഭാഗത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇവികളാകും വരിക.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

പഠനങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ ഇലക്ട്രിക് വാണിജ്യ വാഹന വിഭാഗത്തിന് വരും ദിവസങ്ങളില്‍ 5 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി മൂല്യം പ്രതീക്ഷിക്കുന്നു. ഇവിടെ ഡന്‍ഡേറ ഉള്‍പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പുതിയ ഇവി വാഹനങ്ങള്‍ അണിനിരത്തി വിപണിയില്‍ നല്ല ഡിമാന്‍ഡ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നു.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

പുതിയ ഡന്‍ഡേറ ഓട്വ കാര്‍ഗോ ഇലക്ട്രിക് വാഹനത്തിന് ഒരു ചാര്‍ജിന് 165 കിലോമീറ്റര്‍ റേഞ്ചും പരമാവധി 900 കിലോഗ്രാം കാര്‍ഗോ ശേഷിയും പരമാവധി ലാഭം നല്‍കുന്ന സവിശേഷതകളാണ്്. 100% പ്രാദേശികവല്‍ക്കരണത്തോടെയാണ് പുതിയ ഇവി വാഹനം വികസിപ്പിച്ചെടുത്തത്. കൂടാതെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഇവി വ്യവസായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫീച്ചറുകളോടെയാണ് പുതിയ മോഡല്‍ സജ്ജീകരിച്ചിരിക്കുന്നത്.

250 കി.മീ റേഞ്ചുമായി OSM വിക്ടര്‍ ഇലക്ട്രിക് ത്രീ വീലര്‍; പ്രാരംഭ വില 5 ലക്ഷം രൂപ

ഡന്‍ഡേറയുടെ പുതിയ ഇവി മോഡല്‍ മികച്ച ഫീച്ചറുകളുള്ള ഒരു മുച്ചക്ര വാഹനമാണ്, നിരവധി സ്മാര്‍ട്ട് കണക്റ്റഡ് ഫീച്ചറുകളുമുണ്ട്. ഡന്‍ഡേറ ഓട്വക്ക് 15.8kWh ബാറ്ററി പാക്കും 12.8kW ഇലക്ട്രിക് മോട്ടോറും ജോടിയാക്കിയിട്ടുണ്ട്, ഇത് 49Nm ടോര്‍ക്ക് ഔട്ട്പുട്ട് നല്‍കുന്നു.

More from DriveSpark

Article Published On: Saturday, September 10, 2022, 12:33 [IST]
English summary
India s first electric three wheeler with 250 km range osm vicktor launched at rs 5 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X