ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് വിസ്‌മയം ഒരുക്കിയ ബ്രാൻഡാണ് ഓല. ലോകം ഇലക്ട്രിക് വാഹനത്തിലേക്ക് ചുവട് മാറ്റുമ്പോൾ ഒരുമുഴം മുൻപേ എറിഞ്ഞവരാണ് ഓലയെന്നാണ് പൊതുവേയുള്ള വിശേഷണം.

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

നിലവിൽ ഇലക്‌ട്രിക് ഇരുചക്ര വാഹന മേഖലയിൽ സിംഹഭാഗവും പിടിച്ചെടുക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഉത്സവ സീസൺ അടുക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി പുതിയ തന്ത്രം ഉപയോഗിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓല.

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

തങ്ങളുടെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടറായ S1 പ്രോയിൽ ഗംഭീരമൊരു ഓഫർ വാഗ്ദാനം ചെയ്‌താണ് ഓലയുടെ പുതിയ നീക്കം. നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണിൽ S1 പ്രോ ഇലക്ട്രിക് സ്കൂട്ടർ ഡിസ്കൗണ്ട് നിരക്കിൽ നൽകുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

MOST READ: ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

1.40 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം പ്രാരംഭ വിലയിൽ പുറത്തിറക്കിയ S1 പ്രോ 10,000 രൂപ കിഴിവിൽ ഇപ്പോൾ വാങ്ങാം. ഉത്സവ കിഴിവിനുള്ള പർച്ചേസ് വിൻഡോ ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുമുണ്ട്. നവരാത്രി പ്രമാണിച്ചാണ് ഓല ഇലക്ട്രിക് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

കമ്പനി പറയുന്നതനുസരിച്ച് ഡിസ്കൗണ്ട് ഓഫർ 2022 ഒക്ടോബർ അഞ്ച് വരെ സാധുതയുള്ളതാണ്. എന്നാൽ പുതിയ സ്കൂട്ടർ വാങ്ങുന്നവർക്ക് മാത്രമാവും ഓഫർ ആനുകൂല്യങ്ങൾ ലഭിക്കുക. ഇതോടൊപ്പം അഞ്ച് വർഷത്തെ വിപുലീകൃത വാറണ്ടി പാക്കേജിന് ഓല 1,500 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

MOST READ: ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

ആനുകൂല്യം ലഭിക്കുന്നതിന് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. തുടർന്ന് ഫെസ്റ്റിവ് ഓഫർ ടാബിൽ ക്ലിക്ക് ചെയ്‌ത ശേഷം ഡിസ്‌കൗണ്ട് നിരക്കിൽ S1 പ്രോ വാങ്ങാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനും സാധിക്കും. ഇതിലൂടെ 1.30 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിൽ മോഡൽ സ്വന്തമാക്കാം. ബാക്കി വാങ്ങൽ പ്രക്രിയ അതേപടി തുടരുന്നു.

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

അതേസമയം S1 പതിപ്പിന്റെ പ്രാരംഭ വില ഓഫറും ഓല നീട്ടിയിട്ടുണ്ട്. ഇത് 99,999 രൂപയുടെ എക്‌സ്ഷോറൂം വിലയിൽ തന്നെ ഇപ്പോഴും സ്വന്തമാക്കാനാവും. ഒരു ഉത്സവ സീസൺ ഓഫർ എന്ന നിലയിൽ ഓല ഇലക്ട്രിക് ലോണുകൾക്ക് സീറോ പ്രോസസിംഗ് ഫീസും 8.99 ശതമാനം മുതൽ ലിശ നിരക്കും നൽകുന്നുണ്ട്.

MOST READ: Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

പുതിയ ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന് 3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 141 കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം S1 പ്രോയിൽ 4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കും ഉണ്ട്. ഇത് ARAI സാക്ഷ്യപ്പെടുത്തിയ 181 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണ് നൽകുന്നത്.

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

രണ്ട് ഇ-സ്‌കൂട്ടറുകൾക്കും 11.3 bhp കരുത്തിൽ പരമാവധി 58 Nm torque വരെ വികസിപ്പിക്കുന്ന ഹൈപ്പർഡ്രൈവ് മോട്ടോർ ലഭിക്കും. പെർഫോമൻസിന്റെ കാര്യത്തിൽ, ഓല S1 മോഡലിന്റെ ഉയർന്ന വേഗത 95 കിലോമീറ്ററാണ്. അതേസമയം S1 പ്രോയ്ക്ക് 116 കിലോമീറ്റർ വേഗത പരമാവധി പുറത്തെടുക്കാനാവും.

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

സാധാരണ ചാർജർ ഉപയോഗിച്ച് 4.5 മണിക്കൂറിനുള്ളിൽ S1 പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് ഓല ഇലക്ട്രിക് പറയുന്നു. S1 പ്രോ 6.5 മണിക്കൂർ കൊണ്ട് പൂർണ ചാർജിൽ എത്തും. രണ്ടിനും 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് കൺസോളാണ് ലഭിക്കുന്നത്. നിലവിൽ ഓലയുടെ മൂവ് OS 2.0 സോഫ്റ്റ്‌വെയറിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

ഇന്ത്യൻ വിപണിക്ക് പിന്നാലെ തന്നെ ആഗോള വിപണികളിലേക്കും തങ്ങളുടെ മോഡലുകള്‍ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ഓല നിലവിൽ. ഇതിന്റെ ഭാഗമായി ആദ്യം നേപ്പാളിൽ S1 ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിക്കും. ഓല ഇലക്ട്രിക് നേപ്പാളിലെ CG മോട്ടോർസുമായി പ്രാദേശിക വിതരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

ഓല S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഈ വര്‍ഷം അവസാനത്തോടെ കമ്പനി ഇന്ത്യയിലെ ഈ അയല്‍രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനു ശേഷം ലാറ്റിൻ അമേരിക്ക, ആസിയാൻ രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും ഓല പ്രവർത്തനം വിപുലീകരിക്കും.

More from DriveSpark

Article Published On: Tuesday, September 27, 2022, 11:24 [IST]
English summary
Ola offered big discount on s1 pro electric scooter ahead of the festive season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X