Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ ഗരാജില്‍ ഒരു പുത്തന്‍ അധിതി കൂടെ എത്തിയിരിക്കുകയാണ്. മെര്‍സിഡീസ് ബെന്‍സിന്റെ അത്യാഢംബര മോഡലായ മെബാക്ക് GLS 600 ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ ലക്ഷ്വറി എസ്‌യുവിയിക്ക് 2.8 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. വ്യവസായ പ്രമുഖനായ യൂസഫ് അലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ CEO & RD രഞ്ജിത്ത് രാധാകൃഷ്ണന്‍ ആണ് ആഡംബര കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. ബ്രിഡ്‌ജ്വേ മോട്ടോര്‍സ് ആണ് വാഹനം ഡെലിവറി ചെയ്തിരിക്കുന്നത്.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

KL 01 CW 0010 എന്ന റജിസ്റ്റര്‍ നുമ്പറില്‍ വരുന്ന മെബാക്ക് GLS 600 വളരെ ആകര്‍ഷകമായ ബ്ലാക്ക് ഷേഡിലാണ് ഒരുക്കിയിരിക്കുന്നത്. കംപ്ലീറ്റിലി ബില്‍ഡ് ഇന്‍ യൂണിറ്റ് ആയിട്ടാണ് മെബാക്ക് GLS 600 നെ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

സെലിബ്രറ്റികളുടെ ഒരു പ്രിയ വാഹനമാണ് മെബാക്ക് GLS 600 എന്ന് വേണം പറയാന്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലെ സിനിമ താരങ്ങളും സെലിബ്രെറ്റികളും ഈ വാഹനം ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. സാധാരണ GLS-ന് ഒപ്പം ഒട്ടനവധി ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തു വരുന്ന ആഡംബര മോഡലാണ് മെബാക്ക് GLS 600.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

കഴിഞ്ഞ വര്‍ഷമാണ് ഈ വാഹനത്തിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയില്‍ എത്തിയത്. S-ക്ലാസ് ലക്ഷ്വറി സെഡാനിന് പിന്നാലെ ഇന്ത്യയില്‍ എത്തുന്ന മെബാക്ക് ശ്രേണിയിലെ രണ്ടാമത്തെ പ്രോഡക്ട് ആണ് GLS 600 എസ്‌യുവി. CBU യൂണിറ്റായി കൊണ്ടുവരുന്നതുകൊണ്ട് വാഹനത്തിന്റെ 50 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

നാല് സീറ്റര്‍ അല്ലെങ്കില്‍, അഞ്ച് സീറ്റര്‍ വാഹനമായി GLS 600 ലഭ്യമാകും. ഇതില്‍ നാല് സീറ്റര്‍ പതിപ്പാണ് കൂടുതല്‍ ആഡംബരം വാഗ്ദാനം ചെയ്യുന്നത്. 2019-ലെ ഗ്വാങ്ഷു ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലാണ് മെര്‍സിഡീസ്-മെബാക്ക് GLS 600 ആദ്യമായി അവതരിപ്പിച്ചത്.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

പിന്നീട് 2020-ല്‍ നിരവധി അന്താരാഷ്ട്ര വിപണികളില്‍ ഇത് അവതരിപ്പിച്ചു. എസ്‌യുവികളില്‍ അപൂര്‍വ്വമായി കാണുന്ന ബെസ്പോക്ക് ഫീച്ചറുകള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് എസ്‌യുവിയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങള്‍ ഇതില്‍ കമ്പനി അവതരിപ്പിക്കുന്നു.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

വാഹനത്തിന്റെ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍, മുന്നില്‍ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍, അതിനിടയില്‍ ഗംഭീരമായ ഗ്രില്ലും വാഹനത്തെ മനോഹരമാക്കുന്നുവെന്ന് വേണം പറയാന്‍.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

ക്രോമില്‍ പൂര്‍ത്തിയാക്കിയ ധാരാളം എക്സ്റ്റീരിയര്‍ ട്രിം ആക്‌സെന്റുകളും മുന്നിലെ സവിശേഷതയാണ്. വലിയ വെര്‍ട്ടിക്കല്‍ സ്ലാറ്റ് ഗ്രില്‍, വിന്‍ഡോ സെറൗണ്ടുകള്‍, സൈഡ്-സ്റ്റെപ്പ്, മുന്നിലെയും പിന്നിലെയും ബമ്പറുകളിലെ ഡിസൈന്‍ ആക്സന്റുകള്‍, റൂഫ് റെയിലുകള്‍, എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

ഗ്രില്ലില്‍ മെബാക്ക് ലോഗോ പോലും ആലേഖനം ചെയ്തിട്ടുണ്ട്. 23 ഇഞ്ച് ബ്രഷ് ചെയ്ത മള്‍ട്ടി-സ്പോക്ക് വീലുകള്‍ എസ്‌യുവിയെ വശത്ത് നിന്ന് നോക്കുമ്പോള്‍ ഒരാളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. വാങ്ങുന്നവര്‍ക്ക് ഒരു ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമും സിംഗിള്‍-ടോണ്‍ പെയിന്റ് സ്‌കീമും തിരഞ്ഞെടുക്കാം.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

മെര്‍സിഡീസ്-മെബാക്ക് സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍ നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഹനത്തിന് മികച്ച സ്‌റ്റൈലിംഗ് നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നു.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

ഒരു മെബാക്ക് കാറിന്റെ യഥാര്‍ത്ഥ ലക്ഷ്യം അതിലെ യാത്രക്കാരെ സുഖമായി നിലനിര്‍ത്തുക എന്നതാണ്. മെബാക്ക് GLS 600 തികച്ചും അത് പൂര്‍ത്തിയാക്കുന്നുവെന്ന് വേണം പറയാന്‍. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഇത് ബെസ്പോക്ക് മെറ്റീരിയലുകളുടെയും സവിശേഷതകളുടെയും ഒരു മുഴുവന്‍ ഹോസ്റ്റും അവതരിപ്പിക്കുന്നു.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

എസ്‌യുവിയുടെ പിന്‍ഭാഗത്ത് പൂര്‍ണ്ണമായും പവര്‍ ഓപ്പറേഷന്‍ ഫുള്‍ റീക്ലൈനിംഗ് ലെതര്‍ സീറ്റുകളാണ് പരമാവധി ആഡംബരത്തിനായി നല്‍കിയിരിക്കുന്നത്. ഈ സീറ്റുകള്‍ വെന്റിലേഷന്‍, മസാജ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

പിന്നിലെ സീറ്റുകള്‍ക്ക് മികച്ച മള്‍ട്ടിമീഡിയ അനുഭവവും ഉണ്ട്. പരമാവധി എന്റര്‍ടെന്‍മെന്റിനായി പിന്നില്‍ രണ്ട് വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു ടാബ്ലെറ്റ് മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്, ഇത് കാറിന്റെ വിവിധ വശങ്ങള്‍ നിയന്ത്രിക്കാന്‍ പിന്നിലെ യാത്രക്കാരെ അനുവദിക്കുന്നു. ഇതില്‍ ഓഡിയോ, ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, സണ്‍ഷെയ്ഡുകള്‍, നാവിഗേഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്കായി മടക്കാവുന്ന ടേബിളുകളും റഫ്രിജറേറ്ററും ലഭിക്കും. വലിയ പനോരമിക് മൂണ്‍റൂഫ്, 12.3 ഇഞ്ച് MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, 64 നിറങ്ങളുള്ള എല്‍ഇഡി ഒപ്റ്റിക്കല്‍ ഫൈബര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉള്‍പ്പെടുന്ന മറ്റ് ചില ഇന്റീരിയര്‍ സവിശേഷതകളും വാഹനത്തിന്റെ സവിശേഷതകളാണ്.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

മെര്‍സിഡീസ് മെബാക്ക് GLS 600-ന് 4.0 ലിറ്റര്‍ V8 ബൈ-ടര്‍ബോ എഞ്ചിനാണ് കരുത്തേകുന്നത്. ഈ യൂണിറ്റ് 6,000-6,500 rpm-ല്‍ പരമാവധി 550 bhp പവര്‍ ഔട്ട്പുട്ടും 2,500-3,500 rpm-ല്‍ 730 Nm ന്റെ പീക്ക് ടോര്‍ക്ക് ഔട്ട്പുട്ടും നല്‍കുന്നു. 21 bhp-ഉം 249 Nm-ഉം നല്‍കുന്ന ഒരു സംയോജിത EQ ബൂസ്റ്റ് സ്റ്റാര്‍ട്ടര്‍-ജനറേറ്ററും ഈ എഞ്ചിനുണ്ട്.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

ഒരു 9G-TRONIC ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു, മെര്‍സിഡീസ് 4മാറ്റിക് AWD സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. മെബാക്ക് GLS 600 ന് 0-100km/h വേഗത കൈവരിക്കാന്‍ വെറും 4.9 സെക്കന്റുകള്‍ കൊണ്ട് കഴിയും. വാഹനത്തിന്റെ പരമാവധി വേഗത 250km/h പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

GLS 600 ഇ-ആക്ടീവ് ബോഡി കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം ഉപയോഗിക്കുന്നു. ഒരു ക്യാമറ മുന്നിലുള്ള റോഡ് സ്‌കാന്‍ ചെയ്യുകയും ഇമേജറി ഒരു ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറിലേക്ക് നല്‍കുകയും ചെയ്യുന്നു. ഈ കണ്‍ട്രോള്‍ യൂണിറ്റ് മുന്നോട്ടുള്ള റോഡിനെ നേരിടാന്‍ സസ്‌പെന്‍ഷനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഇത് പ്രീമിയം ലക്ഷ്വറി എസ്‌യുവിയെ അള്‍ട്രാ സ്മൂത്ത് റൈഡ് സാധ്യമാക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Ma yusuf ali boughts new mercedes benz suv maybach gls 600 here is list of his luxury cars details
Story first published: Tuesday, September 27, 2022, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X