Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

തണ്ടർബേർഡിന്റെ പകരക്കാരനായി റോയൽ എൻഫീൽഡ് നിരയിലേക്ക് എത്തിയ മീറ്റിയോർ 350 ഇന്ത്യയിൽ അതിവേഗം ജനപ്രീതിയാർജിച്ച് മുന്നേറുകയാണ്. ക്രൂയിസർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ മോഡലിന് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ബ്രാൻഡ് ഇപ്പോൾ.

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

മീറ്റിയോർ 350 മോഡലിന്റെ പുതിയ വകഭേദം മോട്ടോർസൈക്കിളിനെ കൂടുതൽ യുവത്വത്തോടെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വരാനിരിക്കുന്ന വേരിയന്റ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

തണ്ടർബേർഡിന്റെ കൂടുതൽ സ്‌പോർട്ടി ലുക്ക് വേരിയന്റായിരുന്ന 350X, 500X പതിപ്പുകൾക്ക് സമാനമായ മാറ്റങ്ങളോടെയാവും മീറ്റിയോറിന്റെ പുതിയ വകഭേദം എത്തുകയെന്നാണ് അനുമാനം. X വേരിയന്റുകളെ സ്‌പോർട്ടി അപ്പീലും ഐ-കാൻഡി നിറങ്ങളും ഉപയോഗിച്ച് തികച്ചും ആകർഷകമാക്കിയാണ് റോയൽ എൻഫീൽഡ് പുറത്തിറക്കിയിരുന്നത്.

MOST READ: ഭാരത് പെട്രോളിയത്തിന് കൈകൊടുത്ത് ബൗണ്‍സ്; 3,000 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

സ്റ്റാൻഡേർഡ് തണ്ടർബേർഡിലെ ടൂറർ-ഫ്രണ്ട്ലി ചോപ്പർ സ്റ്റൈൽ ഹാൻഡിൽബാറുകളിൽ നിന്ന് വ്യത്യസ്തമായി X വേരിയന്റുകൾക്ക് ചെറിയ ഹാൻഡിൽബാറുകൾ ലഭിച്ചു. ടൂറർ-ഫ്രണ്ട്‌ലി സ്റ്റാൻഡേർഡ് തണ്ടർബേർഡ് 350, 500 എന്നിവയിൽ കണ്ടെത്തിയ പില്യൺ ബാക്ക്‌റെസ്റ്റ് പോലും 350X, 500X എന്നിവയിൽ നീക്കം ചെയ്യാനും ബ്രാൻഡ് അന്ന് തയാറായിരുന്നു.

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

ഈ നീക്കങ്ങൾ വിജയം കണ്ടതിനാൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350 മോഡലിലും സമാനമായ തന്ത്രം നടപ്പിലാക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ മീറ്റിയോറിന്റെ ക്രൂയിസർ ഫോം ഫാക്ടർ ഒരു സ്ട്രീറ്റ് ശൈലിയിലുള്ള മോട്ടോർസൈക്കിളായി രൂപം മാറും. ഈ നീക്കത്തോടെ റോയൽ എൻഫീൽഡ് മീറ്റിയോർ 350 മോഡൽ കൂടുതൽ യുവതലമുറയിൽപെട്ട ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് അനുമാനം.

MOST READ: ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

2022 മീറ്റിയോർ 350X പതിപ്പിന് നിരവധി അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നത്. നിലവിലെ മീറ്റിയോറിൽ കാണുന്ന 19 ഇഞ്ചിൽ നിന്ന് 18 ഇഞ്ച് അലോയ് വീൽ മുന്നിൽ ലഭിക്കും എന്നതാണ് ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. പിൻഭാഗത്ത് സാധാരണ സ്റ്റാൻഡേർഡ് മോഡലിലേതു പോലെ 17 ഇഞ്ച് വീൽ തന്നെ തുടരും.

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

പുതിയ X വേരിയന്റിന് പരന്ന ഹാൻഡിൽബാർ ലഭിച്ചേക്കാം. അത് റൈഡറെ മുൻവശത്തേക്ക് അൽപം ചായ്ഞ്ഞ് ഇരിക്കാൻ സഹായിക്കും. തൽഫലമായി നഗരപ്രദേശങ്ങളിൽ മോട്ടോർസൈക്കിൾ ഹാൻഡിൽ ചെയ്യാൻ കൂടുതൽ രസകരമായി തീരും.

MOST READ: കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

പുതിയ ഹാൻഡിൽബാർ / റൈഡിംഗ് ശൈലി ഉൾക്കൊള്ളുന്നതിനായി സീറ്റ് ഡിസൈനിലും റോയൽ എൻഫീൽഡ് മാറ്റങ്ങൾ വരുത്തും. യുവ പ്രേക്ഷകരെ ആകർഷിക്കുന്ന യുവത്വമുള്ള കളർ ഓപ്ഷനുകളും മീറ്റിയോർ 350X-ൽ പ്രതീക്ഷിക്കാം.

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

ഇത്തരം കോസ്മെറ്റിക് മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ ക്രൂയിസർ മോട്ടോർസൈക്കിളിൽ ഉണ്ടാവില്ല. നിലവിലെ മീറ്റിയോറിൽ കാണുന്ന അതേ എഞ്ചിനിലാണ് റോയൽ എൻഫീൽഡ് 350X മോഡലും പുറത്തിറക്കുന്നത്. ഇത് 6100 rpm-ൽ പരമാവധി 20.2 bhp കരുത്തും 4000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

അതേ 5 സ്പീഡ് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. മീറ്റിയോർ 350X ഏകദേശം 30-40 കിലോമീറ്ററിന് സമാനമായ ഇന്ധനക്ഷമത നൽകും. ഇതിന് മുന്നിൽ ഇരട്ട പോട്ട് കാലിപ്പറിനൊപ്പം 300 mm റോട്ടറും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള 270 mm റോട്ടറും ബ്രേക്കിംഗിനായി സമ്മാനിക്കും. ഇതുകൂടാതെ ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി മോട്ടോർസൈക്കിളിന് നൽകിയേക്കാം.

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

സൂചിപ്പിച്ച മാറ്റങ്ങൾ കാരണം മീറ്റിയോർ 350X പതിപ്പിന്റെ ഭാരം അൽപ്പം കുറഞ്ഞേക്കാം. പക്ഷേ വിലയിൽ വിട്ടുവീഴ്ച്ചയൊന്നും തന്നെയുണ്ടാവില്ല. മാത്രമല്ല, നിലവിലെ മീറ്റിയോറിന്റെ അടിസ്ഥാന ഫയർബോൾ വേരിയന്റിനേക്കാൾ 8,000 മുതൽ 10,000 രൂപ വരെ കൂടുതലും ചിലപ്പോൾ മുടക്കേണ്ടി വന്നേക്കാം.

Meteor ക്രൂയിസറിന് പുതിയ സ്പോർട്ടി വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങി Royal Enfield

ഈ മാസം അവസാനമോ ജൂലൈ ആദ്യമോ പുത്തൻ മോഡലിനെ റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിച്ചേക്കാം. ഇതിനർഥം ഇത് വരാനിരിക്കുന്ന ഹണ്ടർ 350 മോഡലിന് മുമ്പ് അവതരിപ്പിക്കുമെന്നാണ്. ബ്രാൻഡിൽ നിന്നുള്ള മറ്റൊരു നേക്കഡ് ഫ്രണ്ട്‌ലി മോട്ടോർസൈക്കിളാവുമിത്.

More from DriveSpark

Article Published On: Thursday, June 2, 2022, 10:02 [IST]
English summary
Royal enfield planning to launch new sporty variant for meteor 350 soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X