YouTube

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാഹനങ്ങളുടെ വില വർധിച്ചിട്ടും ഇന്ത്യൻ റോഡുകളിൽ കാണുന്ന കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആവശ്യം അതിവേഗം കുതിച്ചുയരുകയാണ്. കാരണം, അടുത്ത കാലത്തായി ഒരു ശരാശരി ഇന്ത്യൻ ഉപഭോക്താവിന്റെ വാങ്ങൽ ശേഷി വർധിച്ചുവെന്നതു തന്നെയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

ഇത് ഒന്നോ അതിലധികമോ വാഹനങ്ങൾ സ്വന്തമാക്കാൻ കൂടുതൽ കുടുംബങ്ങളെ നയിക്കുകയും ചെയ്‌തു. ഇന്ത്യയിൽ ഗോവയിലാണ് ഏറ്റവും കൂടുതൽ കാറുകളും ഇരുചക്ര വാഹനങ്ങളും ഉള്ളത്. 2019 നും 2021 നും ഇടയിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ, 28 സംസ്ഥാനങ്ങളിൽ നിന്നും 2 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഡാറ്റയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

ഈ ഡാറ്റകൾ പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് 49.7 ശതമാനവും പാസഞ്ചർ വാഹനങ്ങൾക്ക് 7.5 ശതമാനവുമാണ് രാജ്യത്തിന്റെ മൊത്തം ശരാശരി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് മൂല്യങ്ങളും 2018-ൽ നടത്തിയ സർവേയിൽ മുമ്പ് രേഖപ്പെടുത്തിയ കണക്കുകളേക്കാൾ കൂടുതലാണെന്നതും ശ്രദ്ധേയം.

MOST READ: വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

ഇരുചക്ര വാഹനങ്ങളിൽ തുടങ്ങി, ഒന്നോ അതിലധികമോ ഇരുചക്ര വാഹനങ്ങൾ ഉള്ള കുടുംബങ്ങളുടെ ഏറ്റവും ഉയർന്ന ശതമാനം ഗോവയിലാണ്. ഇത് 86.7 ശതമാനമാണ്.യഥാക്രമം 75.6 ശതമാനവും 66.4 ശതമാനവുമായി പഞ്ചാബും രാജസ്ഥാനുമാണ് തൊട്ടുപിന്നിൽ. വടക്കൻ, തെക്കൻ സംസ്ഥാനങ്ങളിൽ രാജ്യത്തിന്റെ കിഴക്കൻ വിഭാഗത്തേക്കാൾ ഇരുചക്ര വാഹനങ്ങൾ കൈവശമുള്ള കുടുംബങ്ങളുടെ ശതമാനവും കൂടുതലാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

കർണാടക (61.1 ശതമാനം), തമിഴ്‌നാട് (63.9 ശതമാനം), കേരളം (58.2) തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉള്ള കുടുംബങ്ങളുടെ എണ്ണം കൂടുതലാണ്. വടക്കൻ മേഖലയിൽ ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ യഥാക്രമം 63.3 ശതമാനം, 53.1 ശതമാനം, 51.1 ശതമാനം എന്നിങ്ങനെ ഉയർന്ന ശതമാനമുണ്ട് ഈ കണക്ക്.

MOST READ: റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

മധ്യപ്രദേശ് (51.5), ഛത്തീസ്ഗഡ് (54.8), ഗുജറാത്ത് (61.1), മഹാരാഷ്ട്ര (53.9) തുടങ്ങിയ മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇരുചക്ര വാഹനങ്ങൾ ഉള്ള വീടുകളിൽ ഉയർന്ന ശതമാനം ഉണ്ട്. രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നോക്കിയാൽ ഒഡീഷ (43.5), അരുണാചൽ (43.6), ജാർഖണ്ഡ് (41.1) എന്നിവിടങ്ങളിൽ താരതമ്യേന കുറഞ്ഞ തോതിലാണ് ഇരുചക്ര വാഹനങ്ങളുള്ളവർ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

ഇരുചക്ര വാഹനങ്ങൾ ഏറ്റവും കുറവ് വീടുകളുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ കണക്ക് സിക്കിമിലാണ്. പരുക്കൻ ഭൂപ്രകൃതിയും ടൂവീലറുകൾ താങ്ങാനാവാത്ത അവസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയുമാണ് ഇതിന് കാരണം.

MOST READ: ഇലക്‌ട്രിക് കാറിന്റെ മറ്റൊരു തലം! EV6 ഇവി അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് Kia India

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

ഇനി കാറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഗോവ ഈ വിഭാഗത്തിലും മുന്നിലാണ്. മൊത്തം കുടുംബങ്ങളിൽ 45.2 ശതമാനവും ഒന്നോ അതിലധികമോ കാറുകൾ സ്വന്തമാക്കിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

യഥാക്രമം 24.2 ശതമാനവും 23.7 ശതമാനവുമുള്ള കേരളവും ജമ്മു കശ്മീരുമാണ് തൊട്ടുപിന്നിൽ. പഞ്ചാബ് (21.9 ശതമാനം), ഹിമാചൽ (22.1 ശതമാനം), ഡൽഹി (19.4 ശതമാനം), ഹരിയാന (15.3 ശതമാനം) തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇങ്ങനെയാണ് കണക്കുകൾ.

MOST READ: ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ (19.3), നാഗാലാൻഡ് (21.3), മണിപ്പൂർ (17.0), മിസോറാം (15.5) എന്നിവിടങ്ങളിൽ പോലും കാർ സ്വന്തമായുള്ള കുടുംബങ്ങളുടെ ശതമാനം കൂടുതലാണ്. ബിഹാറിലെ 2.0 ശതമാനം വീടുകളിൽ മാത്രമാണ് രാജ്യത്തെ ഏറ്റവും കുറവ് കാർ സ്വന്തമാക്കിയ കുടുംബങ്ങൾ ഉള്ളത്. ബംഗാൾ (2.8 ശതമാനം), ഒഡീഷ (2.7 ശതമാനം), ആന്ധ്രാപ്രദേശ് (2.7 ശതമാനം) എന്നിവടങ്ങിൽ അൽപ്പം മെച്ചപ്പെട്ട കണക്കുകളും കാണാം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

സൈക്കിളുകളുടെ കാര്യത്തിൽ ഇന്ത്യയിലുടനീളമുള്ള 50.4 ശതമാനം കുടുംബങ്ങൾക്കും കുറഞ്ഞത് ഒരു സൈക്കിളെങ്കിലും ഉണ്ട്. 2018-ൽ നടത്തിയ സർവേയിൽ ഈ കണക്ക് 52.1 ശതമാനത്തിൽ നിന്ന് കുറഞ്ഞു. സൈക്കിളുകൾ കൈവശം വെച്ചിരിക്കുന്നവരുടെ ഏറ്റവും ഉയർന്ന ശതമാനം ബംഗാളിലാണ്. അത് 78.9 ശതമാനത്തോളം വരും. ഉത്തർപ്രദേശ് 75.6 ശതമാനം, ഒഡീഷ (72.5 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

Most Read Articles

Malayalam
English summary
Highest percentage of households with cars and two wheelers
Story first published: Wednesday, May 25, 2022, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X